‘End to End ഇത്ര എന്‍ഗേജിംങ്ങായ രാവണപ്രഭു പോലൊരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല’ ; കുറിപ്പ്
1 min read

‘End to End ഇത്ര എന്‍ഗേജിംങ്ങായ രാവണപ്രഭു പോലൊരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല’ ; കുറിപ്പ്

ലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രാവണപ്രഭു എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവില്‍ മോഹന്‍ലാല്‍ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും ഹിറ്റായി മാറി. പതിവ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്. ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ചിത്രമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നും മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ മംഗലശ്ശേരി നീലകണ്ഠനെയാണ് പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടി എത്തുക. ഇപ്പോഴിതാ ഡാനിഷ് ജോണ്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

രാവണപ്രഭു

End to end ഇത്രengaging ആയ ഒരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നടനെയും താരത്തെയും ഒരെപോലെ utilize ചെയ്ത സ്യഷ്ടി. മംഗലശേരി നീലകണ്ടഠ്ന്‍.. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ഇന്നലെയുടെ ഭാരം ഇറക്കി വച്ച് തികഞ്ഞ സ്വാതികനെപോലെ കഴിയുന്നു. പ്രായം ഒരു പരുതിയിലേറെ പക്വത അയാളില്‍ വരുത്തിയിട്ടുണ്ട്. തല്ലി തോല്‍പ്പിക്കാന്‍ നില്‍ക്കാതെ ക്ഷമിക്കാനും ഒഴിഞ്ഞു മാറാനും ഒക്കെ മനസ്സിനെ അയാള്‍ ശീലിപ്പിച്ചു കഴിഞ്ഞു. Wonderful transformation from old Neelan to New.

മംഗലശേരി കാര്‍ത്തികേയന്‍

നാടന്‍ വാറ്റില്‍ കരിക്കിന്‍ വെള്ളം ഒഴിച്ചു കുടിച്ച് പാട്ട് പാടി മ്യദംഗം വായിച്ച് ആളെ തല്ലി കോലം മാറ്റുന്ന ഓള്‍ഡ് ഫ്യൂഡല്‍ ലോര്‍ഡ് നീലകണ്ട്ഠന്റെ തനി പകര്‍പ്പ്. തറവാടിത്തത്തിന്റെ മാടമ്പിത്തരമാണു നീലനെ അസുരനാക്കിയത് എങ്കില്‍ മകനു അവന്റെ തന്നെ കഴിവില്‍ നേടിയെടുത്ത establishments ഉം പണവും ഉണ്ട് കൈമുതലായി. തനി രാവണന്‍. അച്ഛനെപോലെ തന്നെ വെടക്കാക്കി തനിക്കാക്കുന്ന ശീലമുള്ളവന്‍. ഒരു anti hero പരിവേഷമാണെങ്കിലും അങ്ങ് ഇഷ്ടപ്പെട്ട്‌പോകും ഈ രാവണനെ.

മുണ്ടയ്ക്കല്‍ ശേഖരന്‍

ഒരു കൈ പോയിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ലാ. പണ്ടത്തെ വീരസ്യങ്ങള്‍ പറഞ്ഞു ഞെളിഞ്ഞു നടക്കാന്‍ കൊള്ളാം. അവസാനം കാര്‍ത്തികേയന്റെ പിച്ചാത്തി പിടിയില്‍ തീരും എന്ന് തോന്നിയപ്പോളും വീരസ്യം പറയുന്നതില്‍ ഒരു കുറവും വരുത്തിയില്ല. സമാധാന മാര്‍ഗ്ഗേ ചരിക്കുന്ന നീലന്റെ സൈന്താന്തിക വാമൊഴികളും സംസ്‌ക്യത ശ്ലോകങ്ങളും കേട്ടപ്പോള്‍ ‘ഇതില്‍ ഭേതം എന്റെ മറ്റേ കൈ കൂടി അങ്ങ് വെട്ടിയെടുത്തോടാ എന്ന മട്ടിലുള്ള ആ നില്‍പ്പ്. പഠിക്കാന്‍ വിട്ടപോള്‍ പഠിച്ചില്ല. നീലനോട് വഴക്ക് ഉണ്ടാക്കാന്‍ നടന്നു. ഒടുവില്‍ കൈയും പോയി. ഇതുപോലെ വായും പൊളിച്ചു വഴിയില്‍ നില്‍ക്കേണ്ട ഗതി വന്നു.

വാര്യര്‍

നീലകണ്ഠന്റെ മനസാക്ഷി. അതാണു വാര്യര്‍. ദേവാസുരത്തില്‍ കണ്ട ഏറ്റവും പക്വതയുള്ള മുഖം. പ്രായം കൂടി രാവണപ്രഭുവില്‍ എത്തിപ്പോള്‍ ആ പക്വത എല്ലാം എങ്ങോ കളഞ്ഞു പോയി. നീലന്‍ കൂടുതല്‍ പക്വമതിയായപോള്‍ വാര്യര്‍ ഒരു മൊശടനും ചൊറിയുന്നവനും ഒക്കെ ആയി മാറി. ശേഖരനോട് ഒക്കെ കേറി കോര്‍ക്കുന്ന കണ്ടപ്പോള്‍ ഇത് പഴയ വാര്യര്‍ തന്നെയാണോ എന്ന് സംശയം തോന്നി.

മുണ്ടയ്ക്കല്‍ ജാനകി

വാര്യര്‍ പറഞ്ഞ പോലെ എനിക്കും ഒരു സംശയം തോന്നി. ‘ഇത് ശേഖരന്റെ തന്നെയല്ലേ നിര്‍മ്മാണം’. A good girl. തികഞ്ഞ ethics ഉള്ള ഡോക്റ്റര്‍. മുന്നില്‍ വന്ന് നില്‍ക്കുന്നത് ശത്രുവായാലും അവര്‍ക്ക് വേണ്ട ചികിത്സ കൊടുക്കാന്‍ ആ രോഗിയുടെ കാര്യത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും സ്വന്തം ചുമലില്‍ ആണു എന്ന് തികഞ്ഞ ബോധ്യമുള്ള നല്ല ഒരു ഡോക്റ്റര്‍