“ഏറ്റവും കൂടുതൽ ഫുട്ട് ഫോൾസ് ഉള്ളത് പുലി മുരുകന് തന്നെയാണ്” ; കുറിപ്പ്
1 min read

“ഏറ്റവും കൂടുതൽ ഫുട്ട് ഫോൾസ് ഉള്ളത് പുലി മുരുകന് തന്നെയാണ്” ; കുറിപ്പ്

മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതില്‍ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങള്‍ 150 കോടിയും പിന്നിട്ടിരുന്നു. മലയാള സിനിമ മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കാണുന്ന ട്രെന്‍ഡും മോളിവുഡിന്‍റെ ഈ വര്‍ഷത്തെ നേട്ടമാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങൾ ഈ വർഷത്തെ ഹിറ്റിൽ ഇടം നേടിയ ചിത്രങ്ങൾ. എന്നാൽ പുലിമുരുകനെ പോലെ അത്രയും ജനങ്ങൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് വന്ന് കണ്ട വേറെ ഒരു പടവും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും ശരിയാവാനാണ് സാധ്യത എന്ന് പറയുകയാണ് ഒരു പ്രേക്ഷകൻ. കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

ഏറെക്കുറെ ഒരു മാസത്തോളം എല്ലാ ഷോകളും ഫുൾ ഒക്കുപ്പൻസിയിൽ ഓടിയത് ഈ മൂന്ന് പടങ്ങൾ മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഫുട്ട് ഫോൾസ് ഉള്ളത് പുലി മുരുകന് തന്നെയാണ്.

പുലി മുരുകനെ പോലെ അത്രയും ജനങ്ങൾ കൂട്ടത്തോടെ തിയറ്ററിലേക്ക് വന്ന് കണ്ട വേറെ ഒരു പടവും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും ശരിയാവാനാണ് സാധ്യത.

പുലി മുരുകൻ കഴിഞ്ഞാൽ അത് മഞ്ഞുമ്മൽ ബോയ്സ് ആയിരിക്കും.

നൂറു കോടിയോ ഇരുന്നൂറ് കോടിയോ നേടുന്നതൊന്നുമല്ല ഒരു നല്ല സിനിമയുടെ മാനദണ്ഡം.മാത്രമല്ല മലയാളത്തിൽ ഇറങ്ങിയ ഈ നൂറു കോടി സിനിമകൾ പലതും ഒന്നോ രണ്ടോ പ്രാവശ്യം കണ്ട് മറന്നു കളയാനുള്ളതേ ഉള്ളൂ.

മാറി വരുന്ന കാലത്തെയോ അഭിരുചികളെയോ തൃപ്തിപ്പെടുത്തുന്ന ഒന്നും ഈ സിനിമകളിൽ ഉണ്ടാവില്ല.ഒരു ഓളത്തിൽ കണ്ടിരിക്കുക. ചിലപ്പോൾ തിയറ്ററിൽ ഉള്ള സമയത്ത് തന്നെ വീണ്ടും വീണ്ടും കാണുക.മറക്കുക.

ഒരു തൃശൂർ പൂരം പോലെ വടക്കും നാഥന്റെ മുറ്റത്ത് നിന്ന് തന്നെ അത് കാണുക. ആഘോഷിക്കുക.കുളിരണിയുക.

ശേഷം തിരിച്ചു വീട്ടിലേക്ക് നടക്കുക.

ഇന്നേവരെ മലയാളത്തിൽ ഇറങ്ങിയ എല്ലാ നൂറു കോടി സിനിമകളും ഒന്നിച്ചെടുത്തു വെച്ച് കണ്ടാൽ പോലും പത്മ രാജന്റെയോ കെ.ജി ജോർജിന്റെയോ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സിനിമയുടെ aesthetics പോലും ഈ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല.

എന്നാലും സിനിമ ultimately, ഒരു ഇൻഡസ്ട്രി കൂടി ആയതിനാൽ കൂടുതൽ ലാഭം നേടുന്ന കച്ചോടങ്ങളും ആ ഫീൽഡിൽ ഉണർവ്വ് സൃഷ്ടിക്കും.

അങ്ങനെയുള്ള ഉണർവ്വുകളുടെ കൂടി ചരിത്രമാണ് നൂറു കോടികളുടേത്…