”ജെയിംസ് ബോണ്ട് സിനിമകള്‍ പോലെ ലാലേട്ടന്റെ ഏജന്റ് എക്‌സ് സിനിമകള്‍ വന്നാല്‍….”; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

”ജെയിംസ് ബോണ്ട് സിനിമകള്‍ പോലെ ലാലേട്ടന്റെ ഏജന്റ് എക്‌സ് സിനിമകള്‍ വന്നാല്‍….”; കുറിപ്പ് ശ്രദ്ധ നേടുന്നു

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍.കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം സോഷ്യല്‍ മീഡികളില്‍ റിവ്യൂ പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമാ സെലക്ഷനെക്കുറിച്ചും ഒരു പ്രേക്ഷകന്റെ വ്യക്തിപരമായ അഭിപ്രായവും പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എലോണ്‍ സിനിമയുടെ റിവ്യൂ അല്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇത് എലോണ്‍ എന്ന സിനിമയുടെ റിവ്യൂ അല്ല. എന്റെ ഒരു സിനിമാറ്റിക് ആഗ്രഹം ആണ്..വെട്ടുക്കിളി കൂട്ടത്തെ ഭയന്നിട്ടാണ് ഇങ്ങനെ ഒരു ആമുഖം നല്‍കുന്നത്. ഞാന്‍ മുന്നോട്ടുവയ്ക്കുന്ന ആശയം വളരെ സിമ്പിള്‍ ആണ്. ഈ ഏജന്റ് വേഷങ്ങള്‍ ഒരു സീരിസ് ആയി എന്തുകൊണ്ട് ഇറക്കിക്കൂടാ.

ജെയിംസ് ബോണ്ട് സിനിമകള്‍ പോലെ ലാലേട്ടന്റെ ഏജന്റ് എക്‌സ് സിനിമകള്‍. ലാലേട്ടന്‍ ഒരു ഏജന്റ് ആണ് എന്ന രീതിയില്‍ തന്നെ സിനിമ പ്രമോഷന്‍ കൊടുത്തിറക്കുക. കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പിന്നെ കുറെ സ്‌റ്റൈലിഷ് ആയി ചെയ്യാന്‍ പറ്റുന്ന ഗണ്‍ ഫൈറ്റുകളും ഉള്‍പ്പെടുത്തുക. ആറാട്ട്, മോണ്‍സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പിന്തുടര്‍ച്ചയായി തന്നെ ഇത്തരം സിനിമകള്‍ വരട്ടെ. പൃഥ്വിരാജിനെ പോലെയുള്ള ഒരാള്‍ സംവിധാനം ചെയ്യുന്നത് നന്നായിരിക്കും.

ഒരു നാല് അഞ്ച് സിനിമകള്‍ രണ്ടു വര്‍ഷത്തെ ഗ്യാപ്പില്‍ വരട്ടെ. ഓരോ സിനിമയിലും ഓരോ നായിക. നല്ല കുറച്ചു മാസ്സ് രംഗങ്ങളും ഫൈറ്റുകള്‍ ഒക്കെ ചേര്‍ത്ത് അധികം ലാഗ് അടിപ്പിക്കാതെ 2 മണിക്കൂറില്‍ തീരുന്ന ഒരു സിനിമ. കുറച്ചുകൂടി സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സിനിമ. ഇതിനുള്ള പോസിബിലിറ്റി എത്രത്തോളം ഉണ്ട്? നല്ല പെര്‍ഫെക്ഷനോട് ക്വാളിറ്റിയില്‍ ഈ സിനിമകള്‍ എടുക്കാന്‍ ശ്രദ്ധിച്ചാല്‍ ബോക്‌സ് ഓഫീസില്‍ വിജയം ഉറപ്പാണ്. ലാലേട്ടന്റെ ഗംഭീരമായ ഒരു തിരിച്ചു വരവിനും ഇത് കാരണമാവും.

ഉക്രിയെ കൊണ്ട് തിരക്കഥ എഴുതിക്കാതിരിക്കുക. രണ്ടാമത്തെ ഉക്രി സംവിധാനം ചെയ്യാതെയും ഇരിക്കുക. പണി അറിയുന്ന ആളുകള്‍ നല്ല ക്വാളിറ്റി സ്റ്റഫ് എഴുതി ഉണ്ടാക്കിയാല്‍ പടം കേറി കൊളുത്തും…