”2 മണിക്കൂര്‍ നേരം ഒരാളെ വെച്ചൊരു നല്ല സ്‌ക്രിപ്റ്റ് ഉണ്ടാക്കുക എന്നത് ഒരു സംഭവം തന്നെ ആണ്” ; എലോണ്‍ സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

”2 മണിക്കൂര്‍ നേരം ഒരാളെ വെച്ചൊരു നല്ല സ്‌ക്രിപ്റ്റ് ഉണ്ടാക്കുക എന്നത് ഒരു സംഭവം തന്നെ ആണ്” ; എലോണ്‍ സിനിമയെക്കുറിച്ച് കുറിപ്പ്

ലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം സോഷ്യല്‍ മീഡികളില്‍ റിവ്യൂ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പേര് സൂചിപ്പിക്കുന്നപോലെ, ലാലേട്ടന്‍ മാത്രമേ ഉള്ളു ഈ സിനിമയില്‍. വേറെ ഒരാളുപോലും.. എന്തിന്, മറ്റൊരാളുടെ ഒരു നിഴല്‍പോലും ഇല്ല. 2 മണിക്കൂര്‍ നേരം ഒരാളെ വെച്ചൊരു നല്ല സ്‌ക്രിപ്റ്റ് ഉണ്ടാക്കുക എന്നത് ഒരു സംഭവം തന്നെ ആണ്.. അതിലും വലുതാണ് അങ്ങനെ ഒരു സ്‌ക്രിപ്റ്റ് പ്രേക്ഷരുടെ മുന്‍പില്‍ അവരെ ബോറടിപ്പിക്കാത്ത രീതിയില്‍ അവതരിപ്പിക്കുക എന്നത്.. അതില്‍ ഷാജി കൈലാസിനൊരു നല്ല കയ്യടി കൊടുക്കേണ്ടതായിട്ടുണ്ട്. ഒരു പരീക്ഷണ ചിത്രം ആണ്. ഒരാള്‍ മാത്രമേ ഉള്ളു അത്‌കൊണ്ട് എന്തായാലും നല്ല Lag ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു തന്നെ ആണ് ഞാനീ സിനിമ കണ്ടത്. പക്ഷെ അങ്ങനെ എനിക്ക് ഫീല്‍ ചെയ്തില്ല. ലാലേട്ടന്റെ പെര്‍ഫോമന്‍സ് അടിപൊളി ആയിരുന്നു.

ഈ അടുത്ത കാലത്തു അദ്ദേഹത്തിന്റെ തിയറ്ററില്‍ ഇറങ്ങിയ സിനിമകളെയൊക്കെ വെച്ച് നോക്കുമ്പോള്‍ ബെറ്റര്‍ ആണ് ഈ സിനിമ. എന്ന് വെച്ച് അടിപൊളി, സൂപ്പര്‍ Hit എന്നൊന്നും ഞാന്‍ പറയില്ല. കാരണം ഇതൊരു ഡിഫ്രന്റ് മൂവി ആണ്. അത് മനസിലാക്കികൊണ്ടാണ് ഞാന്‍ കണ്ടതും. അത്‌കൊണ്ട് എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തിയില്ല എന്ന് പറയാം.
(എല്ലാര്‍ക്കും അങ്ങനെ ആവണം എന്നില്ല.. കാരണം ഓരോരുത്തരുടെയും ആസ്വാദനരീതി വ്യത്യസ്തമാണല്ലോ) ഒരു പ്രെത്യേക ക്യാരക്റ്റര്‍.. (ഒരു ഡീസന്റ് സൈക്കോ എന്നും പറയാം). കോവിഡ് കാലത്തു നമ്മള്‍ എല്ലാരും വീടിനുള്ളില്‍ മാത്രം കഴിഞ്ഞിരുന്ന സമയത്തു നടക്കുന്ന ഒരു കഥ. എന്തായാലും ഡീസെന്റ് ആയി എടുത്തിട്ടുണ്ട്. അത്‌പോലെ ലാലേട്ടന്‍ ഡീസന്റ് ആയി അഭിനയിച്ചിട്ടും ഉണ്ട്.