“മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ?” ; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

“മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ?” ; കുറിപ്പ് ശ്രദ്ധ നേടുന്നു

മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിന്റെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം പറഞ്ഞത് ഒരു കുടുംബകഥയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇന്ന് ചര്‍ച്ചകള്‍ക്ക് വഴി വെക്കന്നുണ്ട്. ഇപ്പോഴിതാ മിഥുനം സിനിമയെക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ

സേതുമാധവന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ഒരു സാധാരണക്കാരനാണ്. ആര്‍ക്കു കണ്ടാലും, ‘ഇന്നാ ഇതിരിക്കട്ടെ’ എന്ന് പറഞ്ഞു കുറച്ചു പൈസ എടുത്തു കയ്യില്‍ പിടിപ്പിക്കാന്‍ തോന്നിക്കുന്ന വിധം സിനിമ ഉടനീളം നെട്ടോട്ടം ഓടുന്ന കഥാപാത്രം. സേതുമാധവന്റെ ചെറുപ്പം മുതലുള്ള സ്‌നേഹമാണ് സുലോചന . സാഹചര്യങ്ങള്‍ മൂലം, ജീവിതത്തില്‍ ഒന്ന് settle ആവുന്നതിനു മുന്‍പേ സേതു സുലോചനയെ വിവാഹം കഴിക്കുന്നു. സ്വര്‍ഗ തുല്യമായ ജീവിതം പ്രതീക്ഷിച്ചു സേതുവിന്റെ കൂട്ടുകുടുംബത്തിലേക്കു കയറി വന്ന സുലോചനക്ക് പക്ഷെ അവിടുത്തെ യഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്നില്ല. രാവും പകലുമില്ലാതെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓടി നടക്കുന്ന ഭര്‍ത്താവ്, തമ്മില്‍ തല്ലുന്ന ഭര്‍ത്താവിന്റെ വീട്ടുകാര്‍, കൂട്ടുകുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍…
വിവാഹ ശേഷമുള്ള ജീവിതത്തെ പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം മനോഹരമായ ഒരു സ്വപ്നം മാത്രമായിരുന്നു എന്നവള്‍ മനസിലാക്കുന്നു

പതിയെ പതിയെ തന്റെ frustration അവള്‍ സേതുവിനോട് കാണിച്ചു തുടങ്ങുന്നു. സുലോചനയുടെ ആവശ്യങ്ങളും പരിഭവങ്ങളും പരാതികളും ദിവസേന കൂടി വരുന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്‌നങ്ങള്‍ ഉള്ള, ആ ഒരു ഘട്ടത്തില്‍ life ഇല്‍ പരാക്രമം പാഞ്ഞുകൊണ്ടിരുന്ന സേതുവിന് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു ഇതു. സേതു പറയുന്നുണ്ട് ‘ പുറത്ത് വച്ച് ആകാശം ഇടിഞ്ഞു വീണാലും സഹിക്കാം.. പക്ഷെ എല്ലാം കഴിഞ്ഞു വീട്ടില്‍ സ്വല്പം സമാധാനം ആഗ്രഹിച്ചു വരുമ്പോള്‍ ഭാര്യ മുഖവും വീര്‍പ്പിച്ചു നിന്നാല്‍ സഹിക്കാന്‍ പറ്റില്ല ‘ എന്ന്. ജീവന്‍ മരണ പ്രശ്‌നങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ കൂടെ നില്‍ക്കേണ്ട ഭാര്യ birthday ഓര്‍ത്തില്ല, കൂടെ ഫുഡ് കഴിച്ചില്ല തുടങ്ങിയ തികച്ചും ബാലിശമായ കാര്യങ്ങള്‍ പറഞ്ഞു ശണ്ഠക്ക് വരുമ്പോള്‍ അയാളുടെ നിയന്ത്രണം വിടുന്നു. പരസ്ത്രീ ബന്ധം ഉണ്ടോ എന്ന് എന്ന് വരെ സുലോചന അയാളോട് ചോദിക്കുന്നു.

ഇവിടെ സേതുവിനെ ചെറുപ്പം മുതല്‍ സ്‌നേഹിക്കുന്ന, അറിയാവുന്ന ആള്‍ ആണ് സുലോചന. അയാളുടെ ബുദ്ധിമുട്ടുകളെയും ചുറ്റുപാടിനെയും പറ്റി എന്തായാലും അവള്‍ക്കു അറിവുണ്ടാകും. പക്ഷെ കല്യാണ ശേഷം, അയാളുടെ struggles മനസ്സിലാക്കാതെ ഒരു irritating and naggy wife ആവുകയാണവര്‍. ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ താത്കാലികമാണെന്നും, ഒരുമിച്ചു നിന്നാല്‍ സ്വപ്നം കണ്ട ജീവിതം കുറച്ചു കഴിഞ്ഞിട്ടാണെങ്കിലും ലഭിക്കും എന്നൊന്നും സുലോചന ഓര്‍ക്കുന്നില്ല. താന്‍ പണിതു വച്ച സ്വപ്ന ലോകത്തുനിന്ന് റിയാലിറ്റി യിലേക്ക് ഇറങ്ങാന്‍ അവള്‍ കൂട്ടാക്കുന്നുമില്ല. മിഥുനം കുടുംബത്തിന് വേണ്ടി എല്ലാ മഞ്ഞും മഴയും കൊണ്ട് ഓടി നടക്കുന്ന, പലപ്പോഴും ദൈന്യത കൊണ്ട് കണ്ണ് നനയിച്ച സേതുമാധവന്റേത് തന്നെയാണ്. സേതുവിനെ ബുദ്ധിമുട്ടിച്ച നിരവധി charactersil ഒരാള്‍ എന്നതില്‍ കവിഞ്ഞു സുലോചനയുടെ perspective ഇല്‍ മിഥുനം കാണണം എന്ന് തോന്നിയിട്ടില്ല. അഭിപ്രായം വ്യക്തിപരം