‘ഭാവനയുടെ ഗംഭീര തിരിച്ചുവരവ്, നല്ല രസായിട്ട് പ്രണയം പറഞ്ഞ ഒരു സിനിമ’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

‘ഭാവനയുടെ ഗംഭീര തിരിച്ചുവരവ്, നല്ല രസായിട്ട് പ്രണയം പറഞ്ഞ ഒരു സിനിമ’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയെക്കുറിച്ച് കുറിപ്പ്

റ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം പ്രേക്ഷക ശില്‍പ ദിനേശ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

”ഭാവനയുടെ തിരിച്ചുവരവ് എന്ന നിലയില്‍ തന്നെയാണ് ഈ സിനിമ എന്തായാലും കാണണം എന്ന് തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവനയെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട് മാറ്റം തോന്നി. നല്ല മെച്വറായി അഭിനയിക്കുന്നു. ഡയലോ?ഗ് ഡെലിവറിയും അഭിനയവും മൊത്തത്തില്‍ ഭയങ്കര രസായി കണ്ടിരിക്കാന്‍ പറ്റിയ, നല്ല രസായിട്ട് പ്രണയം പറഞ്ഞ ഒരു സിനിമ. തുടക്കം മുതല്‍ വായുംപൊളിച്ച് നോക്കിയിരുന്നത് ഷറഫൂനെയാണ്. ഈ ചെങ്ങായി ഇത്രേം രസണ്ടേനോ.. പിന്നെ ഏറ്റവും ഇഷ്ടമായത്, വലിയ ബഹളങ്ങളോ അടിയോ ചവിട്ടോ പോലുള്ള ദുരന്തസീനുകളോ ഒന്നും ഇല്ലാതെ ഡൊമസ്റ്റിക് വയലന്‍സിന്റെ, ടോക്‌സിക് ബന്ധത്തിന്റെ കഥ പറഞ്ഞു എന്നതാണ്. വളരെ സിംപിളായി പക്ഷേ നന്നായി തന്നെ അത് പ്രേക്ഷകരിലെത്തിച്ചു. പലര്‍ക്കും പല കാര്യങ്ങളും ഓര്‍മിക്കാനും കണക്ട് ചെയ്യാനും പറ്റുന്ന സിനിമയായിരിക്കും ഇത്. Rajesh Krishna അടിപൊളി ആയിട്ടുണ്ട്”.

ഛായാഗ്രഹണം അരുണ്‍ റഷ്ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.