“പണ്ട്‌ തിയേറ്ററില്‍ പരാജയപ്പെട്ടിട്ട്‌ പിന്നീട്‌ വാഴ്ത്തി പാടിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലേക്‌ ഒരു സിനിമ കൂടി വരാതിരിക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്‌”
1 min read

“പണ്ട്‌ തിയേറ്ററില്‍ പരാജയപ്പെട്ടിട്ട്‌ പിന്നീട്‌ വാഴ്ത്തി പാടിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലേക്‌ ഒരു സിനിമ കൂടി വരാതിരിക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്‌”

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. എന്നാൽ പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 10.80 കോടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’ നേടിയിരിക്കുന്നത്.

ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്റെ നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും ലിജോ പ്രസ്മീറ്റിൽ പറഞ്ഞു. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമയാണിത്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്.അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ഇപ്പോഴിതാ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാളത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരം ഒരു ക്ലാസ്സിക്‌ സിനിമഎടുത്ത്‌ വച്ചിട്ട്‌ അത്‌ മനസിലാക്കാന്‍ പോലും കഴിയാത്ത ഭൂരിഭാഗം ഓഡിയന്‍സ്‌ കാരണം വിശദീകരണങ്ങള്‍ നടത്തേണ്ടി വന്നതില്‍ ഒരു നാള്‍ എല്ലാവരും ലിജോ ജോസിനോട്‌ ക്ഷമ ചോദിക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്. പണ്ട്‌ തിയേറ്ററില്‍ പരാജയപ്പെട്ടിട്ട്‌ പിന്നീട്‌ വാഴ്ത്തി പാടിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലേക്‌ (ദേവധൂതന്‍, തൂവാന തുമ്പികള്‍) ഒരു സിനിമ കുടി വരാതിരിക്കാന്‍ ഇപ്പോഴും എല്ലാവര്‍ക്കും അവസരം ഉണ്ട്‌. തീയേറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ഓരോ ഫ്രേമുകളും ഓരോ കാവ്യങ്ങള്‍ പോലെ എടുത്തുവച്ചിരിക്കുന്ന ഒരു ചിത്രം. ലൂസിഫറിനു ശേഷം ലാലേട്ടന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ്‌. മറ്റാര്‍ക്കും ചെയ്യാനാകാത്ത റോള്‍. മികച്ച ക്യാമറ, ഡിയറക്ഷന്‍, ആര്‍ട്ട്‌, മ്യൂസികെന്നും കുറിപ്പിൽ പറയുന്നു.