‘ഒരുപാട് ട്രോളുകള്‍ ഏറ്റു വാങ്ങിയ രണ്ട് സിനിമകളാണ് ജൂണും ആനന്ദവും, പലരുടെയും ജീവിതമായി റിലേറ്റ് ചെയ്യാന്‍ പറ്റും’ ; കുറിപ്പ്
1 min read

‘ഒരുപാട് ട്രോളുകള്‍ ഏറ്റു വാങ്ങിയ രണ്ട് സിനിമകളാണ് ജൂണും ആനന്ദവും, പലരുടെയും ജീവിതമായി റിലേറ്റ് ചെയ്യാന്‍ പറ്റും’ ; കുറിപ്പ്

സ്‌കൂള്‍ കാലത്തേയും കോളേജ് കാലത്തേയും ഓര്‍മ്മകളിലേക്ക് കൊണ്ടുപോയ രണ്ട് സിനിമകളാണ് രജീഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രവും നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്നഈ ചിത്രങ്ങള്‍. വിശാഖ് നായര്‍ , അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി,റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍, എന്നീ പുതുമുഖങ്ങളാണ് ആനന്ദം എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രജീഷ വിജയന്‍, ജോജു ജോര്‍ജ്ജ്, സര്‍ജനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍ എന്നിവരായിരുന്നു ജൂണ്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പെണ്‍കുട്ടിയുടെ 16 മുതല്‍ 25 വയസ്സ് വരെയുള്ള യാത്രകള്‍ ഒപ്പിയെടുക്കുന്നതാണ് ജൂണ്‍ ചിത്രത്തിന്റെ പ്രമേയം. കോളേജില്‍ നിന്ന് ഒരു നാല് ദിവസത്തെ ടൂറിന്(ഇന്‍ഡസ്ട്രിയല്‍ വിസിറ്റിംഗ്) പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ആനന്ദത്തിന്റെ പ്രമേയം. ഇപ്പോഴിതാ രണ്ട് ചിത്രങ്ങളെക്കുറിച്ചും പങ്കുവെച്ച ഒറു കുറിപ്പാണ് വൈറലാവുന്നത്.

ഒരുപാട് ട്രോളുകള്‍ ഏറ്റു വാങ്ങിയ രണ്ട് സിനിമകളാണ് ജൂണും ആനന്ദവും…
പക്ഷേ ഈ രണ്ടു സിനിമകളും ഇത്രയധികം വധിക്കപ്പെടാന്‍ ഉള്ളതുണ്ടോ എന്ന് സംശയമാണ്. എന്നെപോലെ പലരുടെയും ജീവിതവുമായി വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ് ഈ സിനിമകള്‍.. പല സീനുകളിലും ഞാന്‍ എന്നെത്തന്നെയാണ് കണ്ടത്. അതില്‍ ഏറ്റവും പ്രധാനമാണ് ജൂണ്‍ സിനിമയിലെ അസുര ഗാങ്.രണ്ടാം ക്ലാസ്സില്‍ വച്ച് അതുപോലെ ഒരു ഗാങ് എനിക്കും ഉണ്ടായിരുന്നു. അന്ന് dinsey xd ചാനലില്‍ പവര്‍ റേഞ്ചേര്‍സ് കാര്‍ട്ടൂണ്‍ ഉണ്ടാകുമായിരുന്നു.

തലേ ദിവസം ആ കാര്‍ട്ടൂണ്‍ കണ്ടിട്ട് പിറ്റേ ദിവസം ക്ലാസ്സില്‍ വന്ന് ഞങ്ങള്‍ അതിലെ ഓരോ ക്യാരക്ടര്‍ സെലക്ട് ചെയ്ത് അവര്‍ പവര്‍ റേഞ്ചര്‍ ആകുന്നത് പോലെയുള്ള ആക്ഷന്‍ കാണിക്കുമായിരുന്നു. (ജൂണില്‍ അസുര ഗാങ് കാണിക്കുന്നത് പോലെ ) അത് പോലെ അനന്ദം തുടങ്ങുമ്പോള്‍ പിള്ളേര്‍ ആരും കാണാതെ മദ്യം ബസ്സില്‍ ഒളിപ്പിച്ചു കയറ്റുന്ന ഒരു സീന്‍ ഉണ്ട്..
നാലാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്ന് ഹില്‍ പാലസില്‍ ടൂര്‍ പോയപ്പോള്‍ ഞങ്ങള്‍ കുറച്ച് പേര്‍ ആരും അറിയാതെ സ്പ്രിന്റിന്റെ ഒരു കുപ്പി എടുത്തു സ്‌കൂള്‍ ബസ്സിന്റെ പുറകില്‍ വച്ചു. ഇത് കണ്ട സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവര്‍ കൃഷ്ണന്‍ ചേട്ടന്‍ ആ സിനിമയില്‍ പറയുന്നത് പോലെ ഇതൊരു ഒന്നൊന്നര ടൂര്‍ ആയിരിക്കും എന്ന് പറഞ്ഞു.. അദ്ദേഹം പറഞ്ഞത് പോലെ ആ ടൂര്‍ വളരെ മനോഹരമായ ഒരു അനുഭവമായി മാറി..