‘ബറോസ് ജിജോ പൊന്നൂസ് കണ്‍സീവ് ചെയ്ത വേര്‍ഷനല്ല, ഔട്ട് ആന്‍ഡ് ഔട്ട് മോഹന്‍ലാല്‍ വേര്‍ഷനായിരിക്കും’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘ബറോസ് ജിജോ പൊന്നൂസ് കണ്‍സീവ് ചെയ്ത വേര്‍ഷനല്ല, ഔട്ട് ആന്‍ഡ് ഔട്ട് മോഹന്‍ലാല്‍ വേര്‍ഷനായിരിക്കും’; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റ് ചില റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ബറോസ് എന്ന സിനിമയുടെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് എഴുതിയ ജിജോ പൊന്നൂസിന്റെ ബ്ലോഗ് പ്രകാരം, ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ബറോസ് അദ്ദേഹം കണ്‍സീവ് ചെയ്ത വേര്‍ഷന്‍ അല്ലെന്നാണ് സിനിമാഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന കുറിപ്പുകളില്‍ പറയുന്നത്. കോവിഡ് മൂലം ഷൂട്ടിംഗ് ഒരുപാട് മുടങ്ങിയ ശേഷം വീണ്ടും റിവൈവ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ ഒരുപാട് മാറ്റങ്ങള്‍ സ്‌ക്രിപ്റ്റിലും ക്യാരക്ടേര്‍സിലും വരുത്തി എന്നാണ് ജിജോ ബ്ലോഗിലൂടെ പറയുന്നത്. ഇതിനായി എഴുതിയ ആദ്യ സ്‌ക്രിപ്റ്റ് യൂസ് ചെയ്ത് ജിജോ വേറൊരു ഇംഗ്ലീഷ് /ഹിസ്പാനിക്ക് സിനിമ പ്ലാന്‍ ചെയ്യുകയാണ് ഇപ്പോള്‍. അതിനര്‍ത്ഥം ഇപ്പോള്‍ ഇറങ്ങുന്ന ബറോസ് ഔട്ട് ആന്‍ഡ് ഔട്ട് മോഹന്‍ലാലിന്‍ന്റെ വേര്‍ഷന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്തായാലും ആരാധകര്‍ ഈ വാര്‍ത്ത കേട്ടതോടെ ഏറെ ആകാംഷയിലാണ്. ബ്ലോഗിന്റെ ചെറിയ ഒരു ചിത്രം കൂടി പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ വൈറലാവുന്നത്.

കഴിഞ്ഞ ദിവസം റേഡിയോ സുനോക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ബറോസിന്റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞുവെന്നും ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ടെന്നും ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നതെന്നും ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണെന്നും വ്യക്തമാക്കിയിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.