“എന്റെ സ്വപ്ന സിനിമയിലെ നായകൻ മോഹൻലാൽ” ; അർജുൻ സർജ
1 min read

“എന്റെ സ്വപ്ന സിനിമയിലെ നായകൻ മോഹൻലാൽ” ; അർജുൻ സർജ


കന്നട സിനിമ ലോകത്ത് ഇപ്പോൾ ചർച്ച വിഷയം ആകുന്നത് ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന  ചിത്രത്തെ കുറിച്ചാണ്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആക്ഷൻ കിങ് ആയ അർജുൻ സർജയാണ്. ചിത്രത്തിന്റെ സംവിധാനം എ പി അർജുൻ. കണ്ണട സിനിമ ലോകത്തെ മിന്നും താരങ്ങളിൽ ഒരാളായ ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ അർജുൻ സർജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത് . മലയാളി പ്രേക്ഷകർക്കും തെന്നിന്ത്യൻ സിനിമ ലോകത്തിനും ഏറെ ഇഷ്ടപ്പെട്ട അർജുൻ സംവിധായകന്റെ കുപ്പായമണിയുമ്പോൾ ആര് നായകനായി എത്തുമെന്ന ചോദ്യത്തിന് മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ആയിരിക്കും എന്നാണ് മറുപടി നൽകിയത്.

മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ ഒരു സിനിമ തന്റെ സ്വപ്നമാണ് എന്ന് ആക്ഷൻ കിങ് പറഞ്ഞതോടെ ആ ചിത്രം യാഥാർത്ഥ്യമാകണമെന്ന ആഗ്രഹം ആരാധകരും പ്രകടിപ്പിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നാണ് താരം തുറന്നു പറഞ്ഞത്.  ഏറെ നാളായി eഈ കാര്യവുമായി ബന്ധപ്പെട്ട് മോഹൻലാലുമായി ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഈ സിനിമ ഉടനെ ഒന്നും ഉണ്ടാകില്ലെന്നും അർജുൻ വ്യക്തമാക്കി. മോഹൻലാലിനൊപ്പം  ‘മരക്കാർ: അറബിക്കടലിന്റെ സിഹ’ത്തിൽ അർജുൻ സർജ  പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു . അനന്ദൻ എന്ന കഥാപാത്രത്തെയാണ്  അർജുൻ അവതരിപ്പിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്  നിർമ്മിച്ചത്.

 വന്ദേ മാതരം, ജാക്ക് ഡാനിയേല്‍ തുടങ്ങിയ മലയാള ചിത്രത്തിലും അര്‍ജുന്‍ അഭിനയിച്ചിട്ടുണ്ട് . ആക്ഷൻ-പാക്ക്ഡ് ആയ മാർട്ടിന്റെ കഥ ഒരുക്കിയിരിക്കുന്നത് അർജുൻ സർജ ആണ്. വൈഭവി ഷാൻഡില്യ,  അച്യുത് കുമാർ, ചിക്കണ്ണ, അൻവേഷി ജെയിൻ, മാളവിക അവിനാഷ്, രോഹിത് പഥക്, നികിതിൻ ധീർ, നവാബ് ഷാ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട് .