റി-റിലീസിന് ഒരുങ്ങി ആര്‍ആര്‍ആര്‍; പുതിയ ട്രെയ്‌ലര്‍ തരംഗമാകുന്നു
1 min read

റി-റിലീസിന് ഒരുങ്ങി ആര്‍ആര്‍ആര്‍; പുതിയ ട്രെയ്‌ലര്‍ തരംഗമാകുന്നു

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍, അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ചിത്രം ഓസ്‌കറിലും തിളങ്ങി നിന്നു. ഇപ്പോഴിതാ ഓസ്‌കര്‍ പുരസ്‌കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം. അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. ഇരുനൂറോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം യുഎസില്‍ വിതരണം ചെയ്ത വേരിയന്‍സ് ഫിലിംസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട് പുതിയ ട്രൈലറും അണിയറക്കാര്‍ പുറത്തിറക്കി. ചിത്രത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച പ്രശംസകളും ചേര്‍ത്തിട്ടുണ്ട്.

Oscar nominee RRR: Why the Indian action spectacle is charming the West - BBC News

അതേസമയം, പ്രശസ്തമായ ക്രിട്ടിക്‌സ് ചോയിസ് സൂപ്പര്‍ അവാര്‍ഡ്‌സില്‍ ആക്ഷന്‍ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനും മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. അടുത്തിടെ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

RRR Re Release: This Indian film is being re-released in this country on March 3 before the Oscars - informalnewz

2022 മാര്‍ച്ച് 25നാണ് ആര്‍ആര്‍ആര്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സീ5 പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി. 650 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ആര്‍ആര്‍ആര്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ആയിരം കോടി കളക്ഷന്‍ നേടിയിരുന്നു. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

SS Rajamouli's RRR returns to silver screen in London on 'popular demand' - Telangana Today