‘വെല്‍ക്കം ബാക്ക് ഭാവന’; ഭാവനയുടെ തിരിച്ചു വരവിനെ ആഘോഷമാക്കി സിനിമാ താരങ്ങള്‍
1 min read

‘വെല്‍ക്കം ബാക്ക് ഭാവന’; ഭാവനയുടെ തിരിച്ചു വരവിനെ ആഘോഷമാക്കി സിനിമാ താരങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലെത്തുകയാണ്. ആദില്‍ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. ഇപ്പോഴിതാ, സഹപ്രവര്‍ത്തകയുടെ തിരിച്ചുവരവില്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍.

https://youtu.be/Kq7wdDj9gkg

സഹപ്രവര്‍ത്തകരും താരങ്ങളുമായ നടന്‍ മാധവന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ജാക്കി ഷ്റോഫ്, മഞ്ജു വാര്യര്‍, പ്രിയ മണി, പാര്‍വതി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് പിള്ള, മുന്‍ മന്ത്രി കെ കെ ശൈലജ ടീച്ചറും, എ എ റഹീം എംപിയും. ‘ഷി ഈസ് ബാക്ക്’ എന്ന് കുറിച്ചു കൊണ്ടുള്ള ഭാവനയുടെ ഫോട്ടോയും റഹീം പങ്കുവച്ചിട്ടുണ്ട്.

May be an image of 1 person and text

‘നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തന്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയില്‍ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും’, എന്നാണ് കെ കെ ശൈലജ ടീച്ചര്‍ കുറിച്ചത്. അതേസമയം,
‘അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കും. ഫീനിക്‌സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങള്‍’, എന്നാണ് റഹീം കുറിച്ചത്.

Bhavana (aka) Bavana photos stills & images

ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നത്. ചിത്രത്തില്‍ നായികയായിട്ടാണ് ഭാവന എത്തുന്നത്. മറ്റ് ഭാഷാചിത്രങ്ങളില്‍ സജീവമായിരുന്നെങ്കിലും മലയാളത്തിലേക്കുള്ള സമയം ഇതായിരുന്നു. പുതിയ ഇന്നിങ്സിന് തുടക്കമിടുമ്പോള്‍ ഒപ്പം നിന്നവരോട് നന്ദി പറഞ്ഞ് ഭാവന തിരിച്ചെത്തുകയാണ്. 2017 ല്‍ റിലീസായ ആദം ജൊവാനായിരുന്നു ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

Ntikkakkakkoru Premandaarnnu (2023) | Ntikkakkakkoru Premandaarnnu Malayalam Movie | Ntikkakkakkoru Premandaarnnu Cast & Crew, Story, Release Date, Review, Photos, Videos – Filmibeat