“ബാക്കിയെല്ലാവരും ഒക്കെയാണ് സിജു മാത്രം വേണ്ട” രോമാഞ്ചത്തിൽ താൻ ഉണ്ടാവുമായിരുന്നില്ല സിജു തുറന്നു പറയുന്നു
1 min read

“ബാക്കിയെല്ലാവരും ഒക്കെയാണ് സിജു മാത്രം വേണ്ട” രോമാഞ്ചത്തിൽ താൻ ഉണ്ടാവുമായിരുന്നില്ല സിജു തുറന്നു പറയുന്നു

തിയേറ്ററുകളില്‍ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു കൊണ്ട് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് രോമാഞ്ചം എന്ന സിനിമ. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു.  ചിത്രം ഇപ്പോഴും തിയേറ്ററിൽ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ബാംഗ്ലൂരില്‍ ഒരു മിച്ച്‌ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് രോമാഞ്ചം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു മാധവനാണ്. ഗപ്പി എന്ന ചിത്രത്തിന്റെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ്.

സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നത് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ സിജു സണ്ണിയാണ്. സിനിമയിൽ മുകേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം കയ്യടി വാങ്ങി കൂട്ടുകയാണ്. തന്റെ  ചിത്രം കണ്ടപ്പോൾ ജോൺ പോൾ എന്ന നിർമ്മാതാവിന് താൻ ചിത്രത്തിൽ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും സംവിധായകന്റെ നിർബന്ധത്തിന് ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. സിജു സിനിമയ്ക്ക് വർക്കാവില്ല എന്ന് നിർമ്മാതാവ് പറഞ്ഞു. എന്നാൽ തന്റെ കഥാപാത്രത്തിന് സിജു തന്നെയാണ് നല്ലതെന്ന് ജിത്തു ഉറപ്പിച്ചു പറഞ്ഞതോടെ നിർമ്മാതാവിന് തീരുമാനത്തിൽ ഉറച്ചു നിൽക്കേണ്ടി വന്നു. ചിത്രത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നതും ആരാധകരുടെ പിന്തുണ ലഭിക്കുന്നതും മുകേഷ് എന്ന കഥാപാത്രത്തിനാണ്.

” ജിത്തു ചേട്ടൻ സിജുവിന് വേണ്ടി ഒരു പാട് ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് നിർമ്മാതാവായ ജോൺ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാവരും തെറ്റാണെന്നും സിജു വേണ്ട എന്നുമാണ് നിർമ്മാതാവ് പറഞ്ഞത്. എന്നാൽ തന്നെ  കണ്ടു അദ്ദേഹം അതിനോട് യോജിച്ചു വരികയായിരുന്നു. നേരത്തെ സിനിമയ്ക്കായി താന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും സിജു തുറന്ന് പറഞ്ഞിരുന്നു. വൃത്തിയില്ലാത്ത മുകേഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയിക്കേണ്ടത് എന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു അതിനു ശേഷം ഉഴപ്പനായി ജീവിക്കാൻ തുടങ്ങി. മുടി വെട്ടാതെ, നഖം വെട്ടാതെ, ഷര്‍ട്ട് ഇടാതെ നടക്കുന്ന എന്നെ കണ്ടിട്ട് വീട്ടുകാര്‍ക്ക് പോലും വെറുപ്പായെന്നും സിജു പറഞ്ഞു.