‘ഭ്രമയുഗം രണ്ടാം ഭാഗം എപ്പോൾ?’: ചോദ്യങ്ങൾക്ക് മറുപടി നൽകി രാഹുൽ സദാശിവൻ
മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല, ഇന്ത്യയിലാകെ ചർച്ചയായിരിക്കുകയാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സിനിമ ഭ്രമയുഗം. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച ആസ്വദിക്കുകയാണ് ചലച്ചിത്ര ആരാധകർ.
ഇതിനിടെ ഭ്രമയുഗം രണ്ടിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.
എന്നാൽ ഒറ്റച്ചിത്രം ആയിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തുടർച്ചയുണ്ടാകുമെന്ന് വേണമെങ്കിൽ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവൻ എനർജിയും ആ സിനിമയ്ക്ക് വേണ്ടിയുള്ളത് നൽകിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവിൽ പറയാനാകൂ എന്നും അഭിമുഖത്തിൽ അവതാരകന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് രാഹുൽ സദാശിവൻ മറുപടി നൽകി.
മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ റിലീസിന് ഭ്രമയുഗം ഏഴ് കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ ഭ്രമയുഗം 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.
കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ ഒരുക്കിയിരിക്കുന്നത്. എന്തായാലും ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡ് നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിൽ എവിടെയായിരിക്കും തിയറ്റർ റൺ അവസാനിപ്പിച്ച ശേഷം എത്തുക എന്നതാണ് ഒരു അപ്ഡേറ്റ്. സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് എന്നാണ് ഇംഗ്ലീഷ് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ മലയാള സിനിമ ഒടിടിയിൽ പ്രദർശനത്തിന് എത്തുക റിലീസായി നാല് ആഴ്ചകൾക്ക് ശേഷമായിരിക്കും എന്നുമാണ് ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോർട്ട്. തിയറ്ററിൽ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ.