Latest News
ശശി കലിംഗയുടെ വിയോഗം സ്വയം വരുത്തി വച്ചത്… മാനേജർ വെളിപ്പെടുത്തുന്നു
നാടകത്തിലൂടെയും സിനിമയിലൂടെയും അഭിനയ മികവ് വച്ചുപുലർത്തിയ കലാപ്രതിഭയായിരുന്നു ശശി കലിംഗ. അഞ്ഞൂറിലധികം നാടകങ്ങളിലും നൂറിലധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2020 ഏപ്രിൽ ഏഴിന് ഇഹലോകവാസം വെടിയുകയായിരുന്നു. ഹാസ്യതാരമായും സഹനടനായും അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരനായി മാറിയ ശശി കലിംഗയുടെ വിയോഗം നികത്താനാകാത്ത ഒരു നഷ്ടമാണെന്നു ചലച്ചിത്രപ്രവർത്തകരും കലാകാരന്മാരും ഒരേപോലെ സാക്ഷ്യപ്പെടുത്തിയിരുന്നു. ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ കരളിന് രോഗം പിടിപെട്ടതിനെ തുടർന്നാണ് കാര്യങ്ങൾ കൂടുതൽ വഷളായതെന്ന് ആ സമയത്ത് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ശശി കലിംഗയുടെ വിയോഗത്തെ സംബന്ധിച്ച […]
‘അത്തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു, പ്രായം അതിനൊരു തടസ്സമാകുമെന്ന് കരുതുന്നില്ല’ മഞ്ജുവാര്യർ പറയുന്നു
കർശനമായ കോവിഡ് പ്രതിസന്ധിയിലും മഞ്ജു വാര്യർ അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് തീയേറ്ററുകളിൽ നിറഞ്ഞൊടുന്നത്. മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റി’ലെ ഗംഭീരപ്രകടനത്തിന് പ്രേക്ഷകപ്രശംസ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘ചതുർമുഖം’ റിലീസ് ചെയ്യുന്നത്. രണ്ടു ചിത്രങ്ങളും തീയേറ്ററിൽ മികച്ച കളക്ഷൻ നേടികൊണ്ട് ഗംഭീര വിജയത്തിലേക്ക് എത്തുമ്പോൾ മഞ്ജുവാര്യർ താരമൂല്യത്തിന്റെ കാര്യത്തിൽ മറ്റുള്ള നടിമാരെ പിന്നിലാക്കിരിക്കുകയാണ്. കരിയറിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജുവാര്യർ തുടർച്ചയായി അഭിനയിച്ച ചിത്രങ്ങൾക്ക് സമാന സ്വഭാവം ആയതുകൊണ്ട് തന്നെ താൻ കാത്തിരിക്കുന്ന മറ്റ് […]
ആറാട്ടിന്റെ ആ റെക്കോർഡ് തകർക്കും വെല്ലുവിളിയുമായി മമ്മൂട്ടി ആരാധകർ
ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് പുതിയ മോഹൻലാൽ ചിത്രം ‘ആറാട്ട്’ ടീസർ യുട്യൂബിൽ റിലീസ് ചെയ്തത്. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. 24 മണിക്കൂർ കൊണ്ട് 3.30മില്യൺ ആളുകളാണ് യൂട്യൂബിലൂടെ ടീസർ കണ്ടത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ 24 മണിക്കൂർ കൊണ്ട് കാണുന്ന രണ്ടാമത്തെ ടീസർ എന്ന റെക്കോർഡ് ഇതോടെ ആറാട്ടിന്റെ ടീസർ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ കമന്റുകൾ നേടുന്ന ടീസർ എന്ന […]
‘സവർണ്ണ തിയറിയുടെ ദളിത് വിരുദ്ധ തന്നെയാണ് നായാട്ടിൽ പറയുന്നത്’ രൂക്ഷ വിമർശനം ഉന്നയിചച്ച് ശ്രീജിത്ത് പി.
മാർട്ടിൻ പ്രാക്കാട്ടിന്റെ സംവിധാനത്തിൽ ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് നായാട്ട്. സമകാലിക രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട് എന്ന് വിശേഷിക്കപ്പെടുന്ന ചിത്രം അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തുന്നതിനാൽ ഗംഭീര അഭിപ്രായം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ്. ചിത്രത്തിൽ എടുത്തുകാട്ടാൻ ശ്രമിക്കുന്നത് ദളിത് വിരുദ്ധ തന്നെയാണ് എന്ന ആരോപണം ശക്തിപ്പെട്ടുവരികയാണ്. സിനിമ കൂട്ടായ്മയായ ‘മൂവി സ്ട്രീറ്റ്’ എന്ന ഫേസ്ബുക്ക് […]
മകനെ ലിംഗമാറ്റത്തിന് വിധേയരാക്കി സുന്ദരമായ കുറച്ച് നിമിഷങ്ങൾ… ഭീമയുടെ ഈ പരസ്യചിത്രം നിങ്ങൾ കണ്ടിരിക്കണം #Monuvsudarsan #ad #bheema
നൂറുശതമാനം പുരോഗമനപരമായ ആശയം മുന്നോട്ടു വച്ചു കൊണ്ടുള്ള ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഒരു ട്രാൻസ് വുമണിന്റെ ജീവിതത്തിന് കുടുംബവും സമൂഹവും നൽകുന്ന പിന്തുണയെ കുറിച്ചാണ് പരസ്യചിത്രം സംസാരിക്കുന്നത്. നടി പാർവതി തിരുവോത്ത് അടക്കം നിരവധി പ്രമുഖർ ഇതിനോടകം പരസ്യ ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. രണ്ടു മിനിട്ടിൽ താഴെ മാത്രമുള്ള ഈ പരസ്യചിത്രത്തിൽ കുറിച്ച് മോനു എസ്. സുദർശൻ എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. […]
‘ഇതാണ് എന്റെ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ’ പരിചയപ്പെടുത്തി മുരളി ഗോപി
മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രത്തിനായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പരിചയപ്പെടുത്തിരിക്കുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പ്രഖ്യാപന വേളയിൽ തന്നെ വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിട്ടുള്ളതാണ്. പല അഭിമുഖങ്ങളിലും താൻ തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഇതിനോടകം മുരളിഗോപി തുറന്നുപറഞ്ഞിട്ടുണ്ട്. ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകനെ […]
മോഹൻലാൽ ചിത്രം ഉടനെ ഉണ്ടാവും സൂചനകൾ നൽകി വിനയൻ, അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ട ചിത്രം..??
“ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും.വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും […]
അപ്രതീക്ഷിതമായ നടൻ വിവേകിന്റെ വിയോഗം അനുശോചനം അറിയിച്ച് മലയാള സിനിമാലോകം
ഹൃദയാഘാതത്തെ തുടർന്ന് തമിഴ് നടൻ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു, ഹൃദയാഘാതം മൂലം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അദ്ദേഹത്തിന് നില അതിതീവ്രമായി തന്നെ തുടർന്നതിനാൽ ആണ്ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഡോക്ടർമാർക്ക് സാധിക്കാതെ പോയത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ തന്നെ യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിവേകിന്റെ ജീവൻ നിലനിന്നിരുന്നത്. തമിഴ് സിനിമാലോകത്തെ നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ് വിവേകിന്റെ വിയോഗം. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽതന്നെ സിനിമാലോകവും പ്രേക്ഷക സമൂഹവും അദ്ദേഹത്തിന്റെ മടങ്ങി […]
പാർവ്വതിയെ വിമർശിക്കാൻ മലയാളത്തിലെ ഒരു നടിമാർക്കും പ്രമുഖ നടൻമാർക്കും യോഗ്യതയില്ല എന്നതാണ് സത്യം, അതിന്റെ കാരണങ്ങൾ
നടി പാർവതി തിരുവോത്ത്, അഭിനയം കൊണ്ടും നിലപാട് കൊണ്ടും എന്നും വ്യത്യസ്ത സൃഷ്ടിച്ചവൾ. സൂപ്പർതാരങ്ങളെ വാനോളം പുകഴ്ത്തി ആൺ തണലുകളിൽ ഒതുങ്ങിക്കൂടി ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ ഒന്നും പാർവതി തയ്യാറായില്ല. ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ തിരിച്ചറിവിന്റെ ആദ്യപാഠം അറിഞ്ഞപ്പോൾ തന്നെ ജാതിവാൽ മുറിച്ച് കളഞ്ഞ് തന്റെ ശക്തമായ നിലപാട് പാർവതി രേഖപ്പെടുത്തി. അത് മുമ്പോട്ടുള്ള രാഷ്ട്രീയബോധത്തിന്റെ ആരംഭം മാത്രമായിരുന്നു. സൂപ്പർ താരമെന്നോ മലയാളത്തിന്റെ രാജാക്കന്മാർ എന്നോ പരിഗണിക്കാതെ തന്റെ വിമർശനങ്ങൾ ധൈര്യപൂർവ്വം പാർവതി തുറന്നു പറഞ്ഞു. അതുകൊണ്ട് […]
‘ആറാട്ടിന്റെ ടീസറിൽ ലാലേട്ടൻ തിരുവാതിര കളിക്കണമായിരുന്നോ…??’ കട്ട കലിപ്പിൽ ആരാധകർ കുറുപ്പ് വായിക്കാം
ബി. ഉണ്ണികൃഷ്ണൻ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ആറാട്ട്. പ്രഖ്യാപന വേളയിൽ തന്നെ ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത ഒരു മാസ്സ് ചിത്രമായിരിക്കും ആറാട്ട് എന്ന് സംവിധായകൻ അടക്കം നിരവധി ചലച്ചിത്രപ്രവർത്തകർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്.വെറും ഒരു മിനിറ്റിൽ താഴെയുള്ള ടീസറിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാലിന്റെ മാസ്സ് ആക്ഷൻ രംഗങ്ങളാണ്. ആരാധകരെ ആവേശഭരിതരാക്കി ചിത്രത്തിലെ ടീസർ യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ച് റെക്കോർഡ് ഇടുകയും ചെയ്തു. […]