‘ഇതാണ് എന്റെ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ’ പരിചയപ്പെടുത്തി മുരളി ഗോപി
1 min read

‘ഇതാണ് എന്റെ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ’ പരിചയപ്പെടുത്തി മുരളി ഗോപി

മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രത്തിനായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പരിചയപ്പെടുത്തിരിക്കുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പ്രഖ്യാപന വേളയിൽ തന്നെ വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിട്ടുള്ളതാണ്. പല അഭിമുഖങ്ങളിലും താൻ തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഇതിനോടകം മുരളിഗോപി തുറന്നുപറഞ്ഞിട്ടുണ്ട്. ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകനെ ഫേസ്ബുക്കിലൂടെ മുരളിഗോപി പരിചയപ്പെടുത്തിരിക്കുകയാണ്. നവാഗതനായ ഷിബു ബഷീറിന്റെ ഒപ്പം നിൽക്കുന്ന സെൽഫി ചിത്രം പങ്കുവെച്ചു കൊണ്ടാണ് മുരളിഗോപി പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രം പങ്കുവച്ചുകൊണ്ട് മുരളിഗോപി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:, ‘നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം, മമ്മൂട്ടി സാറിനൊപ്പം പ്രൊജക്റ്റിനായി എന്റെ തിരക്കഥ സംവിധാനം ചെയ്യും.’ നിമിഷനേരം കൊണ്ട് തന്നെ വൈറലായ പോസ്റ്റിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആരാധകർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ സിനിമയാണ് ഈ മമ്മൂട്ടി ചിത്രമെന്ന് നിർമ്മാതാവും നടനുമായ വിജയ് ബാബു പ്രഖ്യാപന വേളയിൽ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിലെ സ്വഭാവത്തെക്കുറിച്ച് യാതൊരു സൂചനകളും ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ പണിപ്പുരയിലേക്ക് കടന്നിരിക്കുന്നു എന്നതിനുള്ള സൂചനയായാണ് മുരളി ഗോപി ഇപ്പോൾ സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

Leave a Reply