മോഹൻലാൽ ചിത്രം ഉടനെ ഉണ്ടാവും സൂചനകൾ നൽകി വിനയൻ, അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ട ചിത്രം..??
1 min read

മോഹൻലാൽ ചിത്രം ഉടനെ ഉണ്ടാവും സൂചനകൾ നൽകി വിനയൻ, അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ട ചിത്രം..??

“ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും.വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.” -സംവിധായകൻ വിനയൻ 2019 ൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കുറിപ്പാണിത്.മലയാളത്തിൽ നിരവധി പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനെന്ന നിലയിൽ വിനയൻ മോഹൻലാലുമായി ഒന്നിക്കുന്നുവെന്ന വിവരം വളരെ ആകാംക്ഷയോടെയാണ് ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തത്. എന്നാൽ വിനയൻ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോൾ മോഹൻലാൽ ചിത്രത്തിന്റെ കാര്യത്തെക്കുറിച്ച് ചർച്ചകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് വളരെ മികച്ച രീതിയിൽ ഒരുക്കുന്ന തിരക്കിലാണ് വിനയനിപ്പോൾ.

എന്നാൽ ഇപ്പോഴിതാ താൻ സംവിധാനം ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് വിനയൻ ഒരു സൂചന നൽകിയിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പുതിയ ചിത്രത്തിലെ ലൊക്കേഷൻ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ ‘മോഹൻലാലുമായുള്ള പുതിയ ചിത്രമെന്നാണ് എന്ന് പറയാമോ’ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് വിനയൻ സൂചന നൽകിയത്.’ഉടനെ ഉണ്ടാകും’ എന്നാണ് വിനയൻ മറുപടി നൽകിയിരിക്കുന്നത്. വിനയന്റെ ഈ മറുപടി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.മോഹൻലാലിനെ നായകനാക്കി ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കുമെന്ന് വിനയൻ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ ചെറിയ സൂചന വലിയ ചിത്രത്തിന്റെ ഒരു ആരംഭം ആയിട്ടാണ് ആരാധകർ കാണുന്നത്. ഔദ്യോഗികമായ കൂടുതൽ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply