അപ്രതീക്ഷിതമായ നടൻ വിവേകിന്റെ വിയോഗം അനുശോചനം അറിയിച്ച് മലയാള സിനിമാലോകം

ഹൃദയാഘാതത്തെ തുടർന്ന് തമിഴ് നടൻ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു, ഹൃദയാഘാതം മൂലം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അദ്ദേഹത്തിന് നില അതിതീവ്രമായി തന്നെ തുടർന്നതിനാൽ ആണ്ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഡോക്ടർമാർക്ക് സാധിക്കാതെ പോയത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ തന്നെ യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിവേകിന്റെ ജീവൻ നിലനിന്നിരുന്നത്. തമിഴ് സിനിമാലോകത്തെ നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ് വിവേകിന്റെ വിയോഗം. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽതന്നെ സിനിമാലോകവും പ്രേക്ഷക സമൂഹവും അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ഏവരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. സൂപ്പർതാര ചിത്രങ്ങളിൽ അടക്കം 200ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാരക്ടർ റോളുകൾക്ക് പുറമേ കൂടുതലായും ഹാസ്യ കഥാപാത്രമായാണ് വിവേക് അഭിനയിച്ചിട്ടുള്ളത്. ഇന്ന് കേരളത്തിലും നടൻ വിവേകിന് വലിയ തോതിലുള്ള ജനപിന്തുണ ഉണ്ട്.

സൂപ്പർ താരങ്ങളടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ വിവേക് വിയോഗത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മോഹൻലാൽ,ടോവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ,നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

Related Posts

Leave a Reply