‘അത്തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു, പ്രായം അതിനൊരു തടസ്സമാകുമെന്ന് കരുതുന്നില്ല’ മഞ്ജുവാര്യർ പറയുന്നു
1 min read

‘അത്തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു, പ്രായം അതിനൊരു തടസ്സമാകുമെന്ന് കരുതുന്നില്ല’ മഞ്ജുവാര്യർ പറയുന്നു

കർശനമായ കോവിഡ് പ്രതിസന്ധിയിലും മഞ്ജു വാര്യർ അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് തീയേറ്ററുകളിൽ നിറഞ്ഞൊടുന്നത്. മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റി’ലെ ഗംഭീരപ്രകടനത്തിന് പ്രേക്ഷകപ്രശംസ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘ചതുർമുഖം’ റിലീസ് ചെയ്യുന്നത്. രണ്ടു ചിത്രങ്ങളും തീയേറ്ററിൽ മികച്ച കളക്ഷൻ നേടികൊണ്ട് ഗംഭീര വിജയത്തിലേക്ക് എത്തുമ്പോൾ മഞ്ജുവാര്യർ താരമൂല്യത്തിന്റെ കാര്യത്തിൽ മറ്റുള്ള നടിമാരെ പിന്നിലാക്കിരിക്കുകയാണ്. കരിയറിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജുവാര്യർ തുടർച്ചയായി അഭിനയിച്ച ചിത്രങ്ങൾക്ക് സമാന സ്വഭാവം ആയതുകൊണ്ട് തന്നെ താൻ കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങൾ എന്തൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിനോടകംതന്നെ കരിയറിൽ വ്യത്യസ്തമായ നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും വളരെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിക്കാനും മഞ്ജുവാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. സമീപകാലങ്ങളിൽ ആയി ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങളിലാണ് മഞ്ജുവാര്യർ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. നിലവിലെ ചിത്രങ്ങളിലെല്ലാം പ്രായത്തെ മാനിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പാണ് മഞ്ജുവാര്യർ നടത്തിയിട്ടുള്ളതെന്ന് തോന്നിപ്പോകുന്നു. എന്നാൽ ഇപ്പോഴത്തെ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്ന് തുറന്നു പറയുന്ന മഞ്ജു വാര്യർ കുറച്ചുകാലങ്ങളായി റൊമാൻസ് ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടില്ല എന്ന് പറയുന്നു. പ്രണയം ഇതിവൃത്തം ആയിട്ടുള്ള നിരവധി കഥകൾ ഇതിനോടകം താൻ കേട്ട് കഴിഞ്ഞുവെന്നും പ്രണയത്തിന് ഈ പ്രായം ഒരു തടസ്സമായി തനിക്ക് തോന്നുന്നില്ല എന്നും മഞ്ജു വാര്യർ തുറന്നു പറയുന്നു. വരാനിരിക്കുന്ന ഏതെങ്കിലും റൊമാൻസ് ചിത്രത്തെക്കുറിച്ച് മഞ്ജുവാര്യർ നൽകുന്ന ഒരു സൂചനയാണോ ഈ ആഗ്രഹ പ്രകടനമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

Leave a Reply