ശശി കലിംഗയുടെ വിയോഗം സ്വയം വരുത്തി വച്ചത്… മാനേജർ വെളിപ്പെടുത്തുന്നു
1 min read

ശശി കലിംഗയുടെ വിയോഗം സ്വയം വരുത്തി വച്ചത്… മാനേജർ വെളിപ്പെടുത്തുന്നു

നാടകത്തിലൂടെയും സിനിമയിലൂടെയും അഭിനയ മികവ് വച്ചുപുലർത്തിയ കലാപ്രതിഭയായിരുന്നു ശശി കലിംഗ. അഞ്ഞൂറിലധികം നാടകങ്ങളിലും നൂറിലധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2020 ഏപ്രിൽ ഏഴിന് ഇഹലോകവാസം വെടിയുകയായിരുന്നു. ഹാസ്യതാരമായും സഹനടനായും അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരനായി മാറിയ ശശി കലിംഗയുടെ വിയോഗം നികത്താനാകാത്ത ഒരു നഷ്ടമാണെന്നു ചലച്ചിത്രപ്രവർത്തകരും കലാകാരന്മാരും ഒരേപോലെ സാക്ഷ്യപ്പെടുത്തിയിരുന്നു. ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ കരളിന് രോഗം പിടിപെട്ടതിനെ തുടർന്നാണ്

കാര്യങ്ങൾ കൂടുതൽ വഷളായതെന്ന് ആ സമയത്ത് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ശശി കലിംഗയുടെ വിയോഗത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളെക്കുറിച്ച് ഡ്രൈവറും മാനേജറുമായ വ്യക്തിയുടെ തുറന്നുപറച്ചിൽ നടത്തിയതാണ് കൂടുതൽ ചർച്ചകളിലേക്ക് വഴിവെച്ചിരിക്കുന്നത്. “തൃശ്ശൂരിലെ ഒരു സെറ്റിൽ വച്ച് പെട്ടെന്ന് ശശിയേട്ടൻ കുഴഞ്ഞു വീണു പോയി. അവിടെ നിന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടർ അപ്പോൾ പറഞ്ഞിരുന്നു ലിവറിന് ഏകദേശം പ്രശ്നങ്ങൾ ആയിട്ടുണ്ട്. നാട്ടിൽ എത്തിയട്ട് നല്ലൊരു ഹോസ്പിറ്റലിൽ കാണിച്ച്‌ അതിനുള്ള ട്രീറ്റ്മെന്റ് ഇപ്പഴേ തുടങ്ങണം എന്ന് പറഞ്ഞു.

ശശിയേട്ടന് ഹോസ്പിൽ എന്നൊക്ക പറയുന്നത് ഭയങ്കര പേടിയാണ്.അന്നും ഡോക്ടർ പറഞ്ഞത് ഇനി കഴിക്കരുത് എന്നാണ്. അതുകൊണ്ട് കുറച്ചുനാളത്തേക്ക് അദ്ദേഹം മദ്യപാനം ഒക്കെ നിർത്തിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നാട്ടിൽ തന്നെ ഒരു ബാർ ഉണ്ട് അവിടെ പോയി മദ്യപിക്കും…” ശശി കലിംഗയുടെ മാനേജർ പറയുന്നു. മദ്യപിക്കരുത് എന്ന് ഡോക്ടർ കർശന നിർദ്ദേശം കൊടുത്തിട്ടും അതിനെ വകവയ്ക്കാതെ മദ്യപാനം തുടരുന്നതാണ് അനശ്വരനായ കലാകാരൻ ശശി കലിംഗയുടെ വിയോഗത്തിന്റെ പ്രധാനകാരണമെന്ന് മാനേജർ സാക്ഷ്യപ്പെടുത്തുന്നു. ശശിയുടെ കലിംഗയുടെ സന്തതസഹചാരിയും മാനേജറും ഡ്രൈവറും ഒക്കെയായിരുന്ന രജീഷ് സേട്ടു ‘മാസ്റ്റർ ബീൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Leave a Reply