നിങ്ങൾ ഉദ്ദേശിച്ച ആളല്ല ‘ജോജി’യിലെ വില്ലൻ, പിന്നെ ആരാണ്…?? വൈറലായ കുറുപ്പ് വായിക്കാം
1 min read

നിങ്ങൾ ഉദ്ദേശിച്ച ആളല്ല ‘ജോജി’യിലെ വില്ലൻ, പിന്നെ ആരാണ്…?? വൈറലായ കുറുപ്പ് വായിക്കാം

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് ജോജി. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രതികരണം നേടി വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ജോജി മുണ്ടക്കയം തുടങ്ങിയ താരങ്ങൾ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്. ഇതിനോടകം തന്നെ ചിത്രത്തെക്കുറിച്ച് വിമർശനാത്മകമായും പ്രകീർത്തിച്ചുകൊണ്ടുമുള്ള നിരവധി നിരൂപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. വളരെ പ്രസക്തിയുള്ള അത്തരം ചർച്ചകൾക്കിടയിൽ നടൻ ബാബുരാജ് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ കൗതുകകരമായ കുറുപ്പിൽ ജോലിയിലെ യഥാർഥ വില്ലനെ കണ്ടെത്താനുള്ള ശ്രമമാണ്. ചിത്രം കണ്ടവർക്ക് ആഴത്തിൽ സ്പർശിക്കുന്ന രീതിയിൽ തന്നെയാണ് ബാബുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വൈറലായ കുറുപ്പ് ഇങ്ങനെ:,”ബിൻസി …പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ.,

വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ്‌ ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല…” ഇതിനോടകം വൈറലായ ഈ കുറിപ്പിൽ ചിരിക്കാനും ചിന്തിക്കാനും നിരവധി കാര്യങ്ങൾ ഉണ്ടെന്നാണ് ജോജി സിനിമയുടെ ആരാധകർ പറയുന്നത്.

 

Leave a Reply