Latest News
‘വൗ ! എന്തൊരു ഇതിഹാസ സിനിമ ; ‘കല്‍ക്കി’യെ പുകഴ്ത്തി രജനികാന്ത്
ഇന്ത്യൻ സിനിമാ ലോകത്ത് എങ്ങും കൽക്കി 2898 എഡി ആണ് സംസാര വിഷയം. ഇതുവരെ കാണാത്ത ദൃശ്യാവിഷ്കാരവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സ് ഓഫീലും വൻ കുതിപ്പാണ് നടത്തുന്നത്. ഈ അവസരത്തിൽ കൽക്കിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. “കൽക്കി കണ്ടു. വൗ! എന്തൊരു ഇതിഹാസ സിനിമയാണത്. നാഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. എൻ്റെ പ്രിയ സുഹൃത്തുക്കളായ ബച്ചൻ, […]
സാധാരണക്കാരനായി മോഹൻലാല്‍ ; എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു
മോഹൻലാല്‍ നായകനായി വേഷമിടുന്നതില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. മോഹൻലാലിനൊപ്പം യുവനിരയില്‍ ചര്‍ച്ചയായ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണുള്ളത്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് […]
“മമ്മൂക്ക ഈ സിനിമയിൽ സൂപ്പർ പെർഫോമൻസ് ആയിരുന്നു” ; ജോണി വാക്കർ സിനിമയെ കുറിച് കുറിപ്പ്
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ തകർത്താടിയ ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ ഇന്നും ചർച്ചയാകുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം രഞ്ജിതയാണ് നായികയായത്. ജഗതി ശ്രീകുമാർ, എം ജി സോമൻ, പ്രേം കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരുന്നു.മമ്മൂട്ടിയുടെ ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം ബാംഗ്ലൂരിലെ കോളേജിൽ […]
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ ത്രസിപ്പിച്ച് ദുല്‍ഖര്‍ ; ആദ്യ പ്രതികരണങൾ
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വൻ അഭിപ്രായമാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന് ലഭിക്കുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ പ്രഭാസ് ചിത്രത്തിന് സാധിച്ചിരിക്കുന്നു. ദുല്‍ഖറിനറെ സാന്നിദ്ധ്യമാണ് മലയാളി പ്രേക്ഷകരെ ചിത്രത്തില്‍ ആകൃഷ്‍ടരാക്കുന്ന ഘടകം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദുല്‍ഖറും ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നലെയായിരുന്നു അക്കാര്യത്തില്‍ ഒരു സ്ഥീരീകരണം സംവിധായകൻ നാഗ് അശ്വിൻ നല്‍കിയതെന്ന് മാത്രം. കുറച്ചേയുള്ളൂവെങ്കിലും ദുല്‍ഖര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. ഒരാള്‍ കിംഗ് ഈസ് ബാക്കെന്നാണ് […]
“കീഴടക്കാൻ വരുന്നവനെ കൊമ്പിൽ കോർത്തെടുത്ത് കുതിച്ചു പായും” ;ത്രസിപ്പിച്ച് സുരേഷ് ഗോപിയുടെ ‘വരാഹം’ ടീസര്‍
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ടീസര്‍ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ജന്‍മദിനത്തിലാണ് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ടീസര്‍ പുറത്തുവിട്ടത്. ഒരു ത്രില്ലര്‍ ചിത്രമാണ് വരുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച്, ബ്ലക് ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന സുരേഷ് ഗോപി കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കും. ‘നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്’, എന്നാണ് പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി […]
“ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല” സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ
മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ ആണ്. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു […]
എമ്പുരാന്‍’ അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇട്ട് പൃഥ്വിരാജ് ; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേഷൻ
പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിജയമായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. ലൂസിഫര്‍ ഒരുഭാഗത്തില്‍ ഒതുങ്ങുന്ന ചിത്രമല്ലെന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരൂം മോഹന്‍ലാലുമുള്‍പ്പടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയാണ് എമ്പുരാൻ. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്‍റെ […]
“ബാറിൽ വച്ചുള്ള transformation സീൻ! “ഡേവിഡേട്ട കിങ് ഫിഷറ്ണ്ടാ ” എന്ന ഡയലോഗ് മുതൽ ഋഷിയെ റൂമിലാക്കുന്ന വരെ ഉള്ള മോഹൻലാലിൻ്റെ attittude “
തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അത്തരത്തിൽ പത്മരാജൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. ചിത്രം പുറത്തിറങ്ങി 37 വർഷങ്ങൾ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങൾ ആഘോഷിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഈ രണ്ട് ക്യാരക്ടറുകളെ കുറിച്ച് […]
“മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ല” ; അപ്‍ഡേറ്റ് പുറത്ത്
മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ നന്ദ കിഷോര്‍. അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്‍തിരിക്കുന്നു. സംവിധായകൻ നന്ദ കിഷോര്‍ ഒടിടിപ്ലേയോടാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. വിഎഫ്‍എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കുന്നു. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. മോഹൻലാല്‍ […]
പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ റിലീസ് ട്രെയിലർ പുറത്ത്: ചിത്രം ജൂൺ 27ന് തിയേറ്ററുകളിലെത്തും
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ റിലീസ് ട്രെയിലർ പുറത്തുവിട്ടു. ജൂൺ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ട്രെയിലർ കൂടെ റിലീസ് […]