13 Jan, 2025
1 min read

600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി ?

കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. സിനിമയുടെ ആദ്യവാരം തന്നെ ചിത്രം 700 കോടി […]

1 min read

ഹിറ്റ്‌ലെറിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലർ

2003 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലർ ടെലിവിഷനിൽ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയിൽ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആയിരുന്നു കണ്ടത്. ചിത്രത്തെ കുറിച് ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   ക്രോണിക് ബാച്ചിലർ – most eligible […]

1 min read

വീണ്ടും മലയാളത്തില്‍ ഒരു ഇടിപ്പടം!! “ഇടിയൻ ചന്തു” ജൂലൈ 19 ന് തിയേറ്ററുകളിലേക്ക്

കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയുന്ന ഇടിയൻ ചന്തു ഉടൻ തിയേറ്ററുകളിലേക്ക്. ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി ഈ മാസം 19ന് തിയേറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറായാണ് എത്തുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ […]

1 min read

മോഹൻലാൽ ചിത്രം ‘എല്‍ 360’ നെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- “എല്ലാം […]

1 min read

ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയു​ഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും

സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിം​ഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്. എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. […]

1 min read

മമ്മൂട്ടിയുടെ ബുൾബുൾ ഇനി ആഡംബര ഹോട്ടലിന്റെ ചുമരിൽ; ഫോട്ടോ ലേലത്തിൽ വിറ്റത് മൂന്ന് ലക്ഷത്തിന്

നടൻ മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തിയ പക്ഷിയുടെ ചിത്രത്തിന് ലേലത്തിൽ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഇലത്തുമ്പിൽ വിശ്രമിക്കുന്ന ബുൾബുളിന്റെ ചിത്രമാണ് ലേലത്തിൽ വിറ്റത്. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആയിരുന്നു ചിത്രം ലേലത്തിൽ വെച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്. പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ നടത്തിയ ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ബുൾബുളിന്റെ ഫോട്ടോയും ലേലത്തിനായി […]

1 min read

“മോഹൻലാലിൻറെ ആലാപന ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം”

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം.വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതീതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാല് വയസുകാരന്റെ മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെ കുറിച്ച് പറയാൻ ഏറെയുണ്ടാകും.ഏത് കാലഘട്ടത്തിലും മോഹൻലാൽ കഴിഞ്ഞെ മലയാളിക്ക് മറ്റൊരു താരമുള്ളു. ഇപ്പോഴിതാ മോഹൻലാൽ വനിതാ ഫിലിം അവാർഡിൽ പാട്ട് പാടിയതിനെ കുറിച്ച് ഒരു […]

1 min read

ഒടിടിയിലേക്ക് മമ്മൂട്ടി നായകനായ ടര്‍ബോയും ; എവിടെ? എപ്പോൾ

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയുടെ ഒടിടി റിലീസ് അപ്‍ഡേറ്റും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സോണിലിവിലൂടെ ടര്‍ബോ ജൂലൈ 12ന് ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 […]

1 min read

ഇതൊരു ഒന്നൊന്നര സിനിമ..!!! കേരളത്തിലും നിറഞ്ഞാടി കല്‍ക്കി ; കളക്ഷൻ റിപ്പോർട്ട്

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എ ഡി’. പ്രേക്ഷകരും സിനിമാപ്രവർത്തകരും നിരൂപകരും ഒരേപോലെ ചിത്രത്തെ പ്രശംസിക്കുകയാണ്. രാജ്യമൊട്ടാകെ കല്‍ക്കി 289 എഡി സിനിമ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലും പ്രഭാസ് നായകനായി വന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ്. മികച്ച ഒരു ടോട്ടലിലേക്ക് കേരള കളക്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തില്‍ ചിത്രം നേടിയതിന്റെ ആകെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍. […]

1 min read

ന്യൂയോർക്കിൽ ചിത്രീകരിച്ച അനൂപ് മേനോൻ ചിത്രം ‘ചെക്ക് മേറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ […]