പോസ്റ്ററിൽ രണ്ടു വാച്ചുകൾ  ‘ബ്രില്യന്‍സ്’ പങ്കുവെച്ച്‌ റോബിന്‍ രാധാകൃഷ്ണന്‍
1 min read

പോസ്റ്ററിൽ രണ്ടു വാച്ചുകൾ  ‘ബ്രില്യന്‍സ്’ പങ്കുവെച്ച്‌ റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥി യായിരുന്നു ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍. ഇതുവരെയുണ്ടായിരുന്ന മലയാളം ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിച്ച മത്സരാർത്ഥി ഡോക്ടർ റോബിൻ തന്നെയാണ്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായി എത്തുന്ന ഏറ്റവുംപുതിയ സിനിമയാണ് ‘രാവണയുദ്ധം’. സിനിമയുടെ പോസ്റ്റര്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പോസ്റ്ററില്‍ റോബിന്‍ രണ്ട് വാച്ച്‌ അണിഞ്ഞിട്ടുണ്ട്. ഇതിനെന്തിനാണെന്ന് ആരാധകർ ആദ്യമേ ചോദിച്ചിരുന്നു ഇതിനുള്ള ഉത്തരം ഇപ്പോൾ റോബിൻ നൽകുകയാണ്.  രണ്ടു കൈയിലും വാച്ച് അണിഞ്ഞത്  വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നത്.

പോസ്റ്ററിലെ രണ്ട് വാച്ചില്‍ ഒന്ന് നായകന്റെ സമയം നോക്കാനും, മറ്റൊന്ന് എതിരാളികളുടെ സമയം കുറിക്കാനുമാണെന്ന് താരം പറയുന്നു. രണ്ട് കാലഘട്ടവും, രണ്ട് വ്യക്തിത്വം കാണിക്കുന്നതാണ്. പോസ്റ്റര്‍ കണ്ടിട്ട് പലരും ബ്രില്യന്‍സ് പറഞ്ഞിരുന്നതായും റോബിന്‍ പറഞ്ഞു. ‘രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സംവിധാനം ചെയ്യുന്നതും  റോബിന്‍ തന്നെയാണ്. റോബിന്‍റേതായി പുറത്തു വരാനിരിക്കുന്ന രണ്ടാമത്തെ സിനിമയാകും രാവണയുദ്ധം. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.  സംഗീതം ശങ്കര്‍ ശര്‍മ്മ നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍  റോബിന്‍ തന്നെ ഒരുക്കുന്ന ചിത്രത്തിൽ മോഡലും നടിയും റോബിന്‍റെ ഭാവി ഭാര്യയുമായ ആരതി പൊടിയാകും നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. തമിഴ് സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിന്‍ രാധകൃഷ്ണന്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു അതോടെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. മഹേഷിന്‍റെ പ്രതികാരം, നാരദന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങൾ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും റോബിന്‍ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെയാണ് റോബിന്‍റെ മലയാള സിനിമയിലേക്കുള്ള പ്രവേശം. മോഹന്‍ലാലായിരുന്നു ഈ ചിത്രത്തിൽ റോബിന്‍റെ സാന്നിധ്യം പരസ്യമാക്കിയിരുന്നത്.

വിവാഹം കഴിഞ്ഞാല്‍ സിനിമ ഒരുക്കുമെന്നും അതിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റോബിന്‍ മുൻപ് പറഞ്ഞിരുന്നു. മുതലെടുക്കാനല്ല പകരം നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും റോബിന്‍ തുറന്നു പറഞ്ഞിരുന്നു. നിലവില്‍ തിരുവനന്തപുരം ജി.ജി ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായാണ് റോബിന്‍ ഇപ്പോൾ ജോലി ചെയ്യുന്നത് .