25 Jan, 2025
1 min read

ബ്രഹ്മപുരത്തെ ജനങ്ങളോടുള്ള മമ്മൂട്ടിയുടെ ‘കരുതല്‍’ ചര്‍ച്ചയാവുന്നു

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി എത്തി മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം നടത്തുന്ന സൗജന്യ പരിശോധന കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. മമ്മൂട്ടിയുടെ കരുതല്‍ ഇന്ന് നിരവിധി പേര്‍ക്കാണ് സഹായമായി […]

1 min read

വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍; നാളെ മുതല്‍ സൗജന്യ പരിശോധന

കൊച്ചി നഗരം കഴിഞ്ഞ 12 ദിവസമായി വിഷ പുക ശ്വസിക്കുകയാണ്. ഒരു പരിധി വരെ തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും പൂര്‍ണ്ണമായും തീ അണയ്ക്കുക എന്നത് പറയാന്‍ പറ്റില്ല. ഇപ്പോഴിതാ, വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിക്കുകയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ചാണ് കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ആശ്വാസമേകുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് നാളെ മുതല്‍ സൗജന്യ പരിശോധനയ്ക്ക് തുടക്കമിടും. പുക ഏറ്റവും […]

1 min read

‘ കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ? കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല’; പ്രതികരിച്ച് മോഹന്‍ലാല്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കാരണമുണ്ടായ പുക പേടിപ്പെടുത്തുന്നെന്ന് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദനയെന്നു താരം പഹ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചു. പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു […]

1 min read

ഒരാള്‍ സിംഹമാണെങ്കില്‍ മറ്റേയാള്‍ ചീറ്റ; നാട്ടു നാട്ടു കൊറിയോഗ്രാഫര്‍ പറയുന്നു

ഓസ്‌കാര്‍ അവാര്‍ഡ് തിളക്കിത്തിലാണ് ആര്‍ആര്‍ആര്‍ ലെ നാട്ടു നാട്ടു ഗാനം. ആ ഗാനത്തിന് സംഗീതം നല്‍കിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍. രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ കൊറിയോഗ്രാഫറാണ് പ്രേം രക്ഷിത്. 118 സ്റ്റെപ്പുകളാണ് പാട്ടിനു വേണ്ടി താന്‍ ചിട്ടപ്പെടുത്തിയതെന്ന് പറയുകയാണ് പ്രേം രക്ഷിത്. സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിനു വേണ്ടി കൊറിയോഗ്രാഫ് ചെയ്യുക. രാംചരണും ജൂനിയര്‍ […]

1 min read

ഇന്ത്യയ്ക്ക് മറ്റൊരു അഭിമാനവും! ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി ദീപിക പദുക്കോണ്‍

ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. ഈ വര്‍ഷം ഇന്ത്യയ്ക്ക് രണ്ട് നേട്ടങ്ങളാണ് ഓസ്‌കാര്‍ വേദിയില്‍ ഉണ്ടായത്. ഇത് മാത്രമല്ലാതെ ഇന്ത്യയ്ക്ക് പറയാന്‍ മറ്റൊരു അഭിമാനവുമുണ്ട്. ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്. അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക പദുക്കോണ്‍ എന്നതാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം. കറുത്ത നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് താരം ഓസ്‌കര്‍ വേദിയിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിച്ചപ്പോഴാണ് അവതാരകയായി […]

1 min read

ഓസ്‌കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‌കര്‍ നേടി. ഇപ്പോഴിതാ, വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് […]

1 min read

ഏഴ് വയസ്സ് മുതലുള്ള ആഗ്രഹം 28 വയസ്സില്‍ സാധിച്ചു; രജനിക്കൊപ്പം സഞ്ജു സാംസണ്‍

തമിഴ് സ്റ്റെല്‍ മന്നന്‍ രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം പങ്കുവെച്ചിരിക്കുന്നത്. താന്‍ 7 വയസ്സുമുതല്‍ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. ‘ഏഴാമത്തെ വയസ്സില്‍ സൂപ്പര്‍ രജനി ആരാധകനാണ്,, ഒരു ദിവസം ഞാന്‍ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം […]

1 min read

‘തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരം’ ; മമ്മൂട്ടി

കൊച്ചി നഗരം വിഷപുകയില്‍ വലഞ്ഞിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും പുക ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച ചര്‍ച്ചകളുംമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച. ആകാശത്ത് വിഷ പുക നിറഞ്ഞതോടെ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നെല്ലാം പറഞ്ഞു കൊണ്ട് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധാരണക്കാരും സിനിമാ മേഖലയില്‍ ഉള്ളരും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. ഇപ്പോഴിതാ, നടന്‍ മമ്മൂട്ടി സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തീയും […]

1 min read

കെ.എസ്.സി.എ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കും

മാളികപ്പുറം സിനിമ നേടിയ വമ്പന്‍ വിജയത്തിന് ശേഷം മലയാളത്തിലെ യുവനടന്മാരില്‍ ഒരാളായ ഉണ്ണി മുകുന്ദനുള്ള പ്രേക്ഷകപ്രീതിയില്‍ കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ആ സിനിമയില്‍ അയ്യപ്പസ്വാമിയായി അഭിനയിച്ചതിന് പിന്നാലെ നിരവധി പുരസ്‌കാരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ, ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ നല്‍കി വരുന്ന മന്നം പുരസ്‌കാരം നടസമ്മാനിക്കും. നളകല അവാര്‍ഡ് പഴയിടം മോഹനന്‍ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാര്‍ഡ് പെരുവനം കുട്ടന്‍ മാരാര്‍ക്കും, വൈഖരി അവാര്‍ഡ് ശ്രീജിത്ത് പണിക്കര്‍ക്കും, ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് കെ.ജി. ബാബുരാജനും, ബിസിനസ് […]

1 min read

‘എനിക്ക് കണ്ണൂര്‍ തരൂ മത്സരിക്കാന്‍ തയ്യാറാണ്’; സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ആയ സുരേഷ് ഗോപി മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മികച്ച നടനെക്കാള്‍ ഉപരി അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരേയും ആകര്‍ഷിച്ചതും അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ്. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരുപോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രസംഗമാണ് വൈറലാകുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് തുറന്നു പറയുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ […]