ഒരാള്‍ സിംഹമാണെങ്കില്‍ മറ്റേയാള്‍ ചീറ്റ; നാട്ടു നാട്ടു കൊറിയോഗ്രാഫര്‍ പറയുന്നു
1 min read

ഒരാള്‍ സിംഹമാണെങ്കില്‍ മറ്റേയാള്‍ ചീറ്റ; നാട്ടു നാട്ടു കൊറിയോഗ്രാഫര്‍ പറയുന്നു

ഓസ്‌കാര്‍ അവാര്‍ഡ് തിളക്കിത്തിലാണ് ആര്‍ആര്‍ആര്‍ ലെ നാട്ടു നാട്ടു ഗാനം. ആ ഗാനത്തിന് സംഗീതം നല്‍കിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍. രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ കൊറിയോഗ്രാഫറാണ് പ്രേം രക്ഷിത്.

Oscars: 'RRR' Song 'Naatu Naatu' Is First From Indian Film to Land Nom - Variety

118 സ്റ്റെപ്പുകളാണ് പാട്ടിനു വേണ്ടി താന്‍ ചിട്ടപ്പെടുത്തിയതെന്ന് പറയുകയാണ് പ്രേം രക്ഷിത്. സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിനു വേണ്ടി കൊറിയോഗ്രാഫ് ചെയ്യുക. രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണെങ്കിലും നാട്ടു നാട്ടു അവരുടെ ശൈലിയിലുള്ള ഡാന്‍സ് അല്ല. അപ്പോള്‍ ഇരു നടന്മാരും ഒന്നിച്ച് ഇത് എങ്ങനെ നടത്തിയെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒരു മാജിക്ക് പോലെ അത് സാധ്യമായി, പ്രേം രക്ഷിത് പറഞ്ഞു.

Oscars 2023: Naatu Naatu from RRR wins Best Original Song | The Financial Express

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു. താന്‍ നൃത്തം ഒരുക്കിയ ഗാനത്തിന് ഓസ്‌കാര്‍ ലഭിച്ചപ്പോള്‍ ഉള്ള അനുഭവം പങ്കുവയ്ക്കുകയാണ് പ്രേം രക്ഷിത്. ഇരുവരും വളരെ മികച്ച നര്‍ത്തര്‍ ആണെന്നും ഈ അംഗീകാരങ്ങള്‍ക്കു കാരണം അവരുടെ അധ്വാനം കൂടിയാണെന്നും പ്രേം പറഞ്ഞു. താന്‍ ചിട്ടപ്പെടുത്തിയ നൃത്തത്തിന്റെ എല്ലാ ഭാരവും താങ്ങിയത് കീരവാണിയുടെ സംഗീതമാണെന്നും പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു.

ஆஸ்கர் விருது வென்றது 'ஆர்ஆர்ஆர்' படத்தின் 'நாட்டு நாட்டு' பாடல் | The song Nattu Nattu from the movie RRR won the Oscar award - hindutamil.in

ചിത്രത്തിലെ നായകന്മാരായ ജൂനിയര്‍ എന്‍ടിആറും, രാം ചരണും ഈ സംഭവിച്ചതിനെല്ലാം കാരണമാണ്. അവര്‍ രണ്ടും നല്ല ഡാന്‍സര്‍മാരാണ്. ഈ നൃത്തത്തിന്റെ എല്ലാ ഭാരവും താങ്ങിയതും അതിന്റെ വിജയവും കീരവാണി സാറിന്റെ മ്യൂസിക്കിനാണ്’ -പ്രേം രക്ഷിത് പറഞ്ഞു. രാജമൗലി സാര്‍ എന്താണ് വേണ്ടത്, എന്താണ് നടക്കുന്നത് അടക്കം എല്ലാ ആശയങ്ങളും ഈ ഗാനത്തിന്റെതായി വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗും റിഹേസലും അടക്കം 20 ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. രണ്ട് മാസം എടുത്താണ് ഇതിന്റെ സ്റ്റെപ്പുകള്‍ തയ്യാറാക്കിയത്. പക്ഷെ നായകന്മാര്‍ തങ്ങളുടെ ഷെഡ്യൂളില്‍ ഒരു ബ്രേക്കും എടുക്കാതെ അത് പൂര്‍ത്തിയാക്കി -പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു.

Prem Rakshit Biography: గ్రూప్ డ్యాన్సర్ నుంచి ఆస్కార్ అవార్డ్స్ నామినేషన్స్ వరకు.. కొరియోగ్రాఫర్ 'ప్రేమ్ రక్షిత్' జీవితం చూస్తే కన్నీళ్లు ...