‘ആകാശദൂത്’ കണ്ട് കരയാത്ത മലയാളികളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല – ഔസേപ്പച്ചന്‍
സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആകാശദൂത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. മുരളി, മാധവി ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍എഫ് വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ, ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട നാല് ബാലതാരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആകാശദൂത് എന്ന സിനിമയെ കുറിച്ച് […]
‘താന്‍ ഏത് മൂഡില്‍ ഇരുന്നാലും അച്ഛന്റെ ഏതെങ്കിലും ഒരു പടം കാണാനുണ്ടാകും’ , അതില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍
യുവനടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നടിയാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട്, മരക്കാര്‍, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി. അതുപോലെ, ചുരുങ്ങിയ കാലം കൊണ്ടാണ് കല്യാണി ആരാധകരുടെ ഇഷ്ടനടിയായി മാറിയത്. അത്‌പോലെ, വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഹൃദയത്തിലെ കല്യാണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയാണ് കല്യാണിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ […]
കസേര വേണ്ട, തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി, വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം മമ്മൂട്ടി ഉദ്ഘാടനം ചെയ്ത ഹരിപ്പാടിലെ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിപ്പാട് പുതുതായി ആരംഭിച്ച വസ്ത്രവില്‍പന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതിനിടെയായിരുന്നു സംഭവം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന ജീവനക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം അവര്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അതേസമയം, അദ്ദേഹത്തിന് ഇരിക്കാന്‍ ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെ […]
ഹിറ്റോട് ഹിറ്റ്! ഒന്‍പത് ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍; തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്; ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’ ചരിത്രം കുറിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന്റെ റീമിക്‌സ് യൂട്യൂബില്‍ ഒന്‍പത് ദിവസം കൊണ്ട് കണ്ടത് ഒരു കോടി ജനങ്ങള്‍. വന്‍ ഹിറ്റായ പാട്ട് തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാംസ്ഥാനത്താണ്. പാട്ടിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പാട്ടിനൊപ്പം ചുവട് വെച്ച കുഞ്ചോക്കോ ബോബനെ അനുകരിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റുകള്‍ ഇടുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് […]
‘എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും”! മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രീവിദ്യ തന്റെ നിഷ്‌കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയ താരം മോഡലിംഗ് രംഗത്തും, പാട്ടുകാരി എന്ന നിലയിലും പ്രശസ്തയാണ്. കൂടാതെ, ഒരു യൂട്യൂബര്‍ കൂടിയാണ് ശ്രീവിദ്യ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. […]
‘ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത് മൂന്നാം സ്റ്റേജില്‍! ആഹാരത്തിലും, ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് വന്നെങ്കില്‍ ക്യാന്‍സര്‍ ആര്‍ക്കും വാരം,! സുധീര്‍ പറയുന്നു
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് സുധീര്‍. കൊച്ചിരാജാവ് എന്ന സിനിമയിലെ ആ പ്രധാന വില്ലനെ ആരും തന്നെ അത്ര പെട്ടെന്ന് മറക്കില്ല. എന്നാല്‍ കുറച്ച് കാലമായി താരം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു താരം. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുധീറിന് ക്യാന്‍സര്‍ എന്ന രോഗം പിടിപെട്ടത്. അതേസമയം, ക്യാന്‍സര്‍ എന്ന രോഗത്തില്‍ നിന്നും തന്റെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തിയതെന്നാണ് താരം പറയുന്നത്. അതുപോലെ, തന്റെ […]
മഹാവിജയമുറപ്പിച്ച് പാപ്പന്‍! കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുടെ ആറാട്ട്
കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ്‌പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആദ്യ ദിനം തന്നെ സുരേഷ് ഗോപി ആരാധകരും യുവ പ്രേക്ഷകരും ഏറ്റെടുത്ത ഈ ചിത്രത്തെ ഇപ്പോള്‍ കുടുംബ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയാണ് കളിച്ചതു. മാത്രമല്ല, ആദ്യ ദിനത്തില്‍ അന്‍പതോളം എക്‌സ്ട്രാ ഷോകളാണ് പാപ്പന്‍ കളിച്ചതെങ്കില്‍, […]
‘മലയാളത്തിലെ ഏറ്റവും വലിയ സിനിമകളുടെ ഭാഗമാകുവാന്‍ തനിക്ക് ഭാഗ്യവശാല്‍ സാധിച്ചിരുന്നു, മോഹന്‍ലാലിനൊപ്പം തുല്യ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി ദിലീപില്‍ എത്തുകയായിരുന്നു’; മുകേഷ് പറയുന്നു
മലയാള സിനിമയിലെ പ്രമുഖ നടനാണ് മുകേഷ്. ബലൂണ്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹാസ്യചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. തുടര്‍ന്ന് മുകേഷ് നായകനായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ തുടങ്ങിയ മുകേഷിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി പ്രേക്ഷകര്‍ വന്‍ […]
പാപ്പന് ശേഷം ഇക്കാക്കയായി സുരേഷ് ഗോപി! ; ‘മേ ഹൂം മൂസ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു
പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തും. അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് ഇത് എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് […]
‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്
‘പാപ്പന്‍’ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു. അതേസമയം, ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ രാധിക സുരേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു. കുറേ നാളുകള്‍ക്കു […]