മഹാവിജയമുറപ്പിച്ച് പാപ്പന്‍! കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുടെ ആറാട്ട്
1 min read

മഹാവിജയമുറപ്പിച്ച് പാപ്പന്‍! കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുടെ ആറാട്ട്

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ്‌പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആദ്യ ദിനം തന്നെ സുരേഷ് ഗോപി ആരാധകരും യുവ പ്രേക്ഷകരും ഏറ്റെടുത്ത ഈ ചിത്രത്തെ ഇപ്പോള്‍ കുടുംബ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

suresh gopi

കഴിഞ്ഞ ദിവസം മുതല്‍ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയാണ് കളിച്ചതു. മാത്രമല്ല, ആദ്യ ദിനത്തില്‍ അന്‍പതോളം എക്‌സ്ട്രാ ഷോകളാണ് പാപ്പന്‍ കളിച്ചതെങ്കില്‍, രണ്ടാം ദിനം അത് നൂറോളമായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നു മാത്രം 11.56 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. സുരേഷ് ഗോപി എന്ന നടന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. ആദ്യദിനം ചിത്രം 3.16 കോടിയാണ് നേടിയിരുന്നത്. രണ്ടാം ദിനം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്. ഈ അടുത്ത കാലത്ത് മലയാളം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുന്ന അപൂര്‍വ്വം സിനിമകളിലൊന്നായി മാറുകയാണ് സുരേഷ് ഗോപിയുടെ പാപ്പന്‍.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. അതുപോലെ, സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.