‘താന്‍ ഏത് മൂഡില്‍ ഇരുന്നാലും അച്ഛന്റെ ഏതെങ്കിലും ഒരു പടം കാണാനുണ്ടാകും’ , അതില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍
1 min read

‘താന്‍ ഏത് മൂഡില്‍ ഇരുന്നാലും അച്ഛന്റെ ഏതെങ്കിലും ഒരു പടം കാണാനുണ്ടാകും’ , അതില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

യുവനടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നടിയാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട്, മരക്കാര്‍, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി. അതുപോലെ, ചുരുങ്ങിയ കാലം കൊണ്ടാണ് കല്യാണി ആരാധകരുടെ ഇഷ്ടനടിയായി മാറിയത്. അത്‌പോലെ, വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഹൃദയത്തിലെ കല്യാണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയാണ് കല്യാണിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛന്‍ ചെയ്ത ചിത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

താന്‍ ഏതൊരു മൂഡില്‍ ഇരുന്നാലും അച്ഛന്റെ ഏതെങ്കിലും ഒക്കെ സിനിമ കാണാനുണ്ടാകുമെന്നും, അച്ഛന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് കിലുക്കവും തേന്മാവിന്‍ കൊമ്പത്തും ആണെന്നുമാണ് കല്യാണി വെളിപ്പെടുത്തുന്നത്. അതില്‍ തന്നെ തേന്മാവിന്‍ കൊമ്പത്ത് ആവും കുടുതല്‍ കണ്ടു കാണുക എന്നും കല്യാണി എടുത്ത് പറയുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കാര്‍ത്തുമ്പിയാണ്. ഒരുപാട് തവണ ആ സിനിമ കണ്ടിട്ടുണ്ട് താരം പറയുന്നു.

അതേസമയം, ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയാണ് കല്യാണിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രതിന്റേത്തായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഗാനങ്ങളും ട്രെയ്ലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്‌മോങ്ക്സ്, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.