‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്
1 min read

‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്

‘പാപ്പന്‍’ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു. അതേസമയം, ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ രാധിക സുരേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു.

കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും, രണ്ടു പേരെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. ഓരോ തവണ അവരെ സ്‌ക്രീനില്‍ കാണുമ്പോഴും ഈശ്വരനോട് നന്ദി പറയുകയായിരുന്നെന്നും, അതെന്റെ ഭാഗ്യമായി കരുതുന്നെന്നും രാധിക കൂട്ടിച്ചേര്‍ത്തു. അതുപോലെ, സുരേഷേട്ടന്റെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പാപ്പനിലേത്. അത് മനോഹരമായി ചെയ്തിട്ടുമുണ്ട്. വളരെയധികം സന്തോഷവും അതോടൊപ്പം എക്സൈറ്റഡുമാണ്. എല്ലാവരും ചിത്രം തിയേറ്ററില്‍ പോയി തന്നെ കാണണം രാധിക പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് പാപ്പന്‍. ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കുറേ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.