24 Jan, 2025
1 min read

ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കായ്‌പോള തീയേറ്ററുകളിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്

ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കായ്‌പ്പോള’. കെജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‌കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്. എംആര്‍ ഫിലിംസിന്റെ ബാനറില്‍ […]

1 min read

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ക്യാന്‍സര്‍ രോഗത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും […]

1 min read

ഇന്ത്യയുടെ അഭിമാനമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒരു മലയാള സിനിമ

ഒപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ‘സൗദി വെള്ളക്ക’. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ഇപ്പോഴിതാ, ചിത്രം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ചലച്ചിത്രോത്സവത്തില്‍ ഒഫീഷ്യല്‍ സെലക്ഷനായാണ് ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള ഏക സിനിമയും സൗദി വെള്ളക്കയാണ്. തിയേറ്ററുകളിലും ഒടിടിയിലും […]

1 min read

ഫെബ്രുവരി 3 ന് തിയേറ്ററുകളിലെത്തിയ രോമാഞ്ചം 50-ാം ദിവസം പൂര്‍ത്തിയാക്കി മുന്നോട്ട്

നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു. അതുപോലെ മലയാളത്തില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമാണ് രോമാഞ്ചം. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്‌സ് […]

1 min read

ബറോസില്‍ പ്രണവിന് ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! വൈറലായി വീഡിയോ

മലയാളത്തിന്റെ ‘നടനവിസ്മയം’ മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ‘ബറോസ്’ 2023ല്‍ ഏറ്റവും ‘ഹൈപ്പി’ല്‍ ഉള്ള ചിത്രങ്ങളില്‍ ഒന്നാണ്. വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ചിത്രീകരണ സമയത്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രണവിനെ കണ്ടെന്നത് വാര്‍ത്തകള്‍ക്ക് […]

1 min read

‘മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക’; മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പയിനില്‍ ഭാഗമായി നടന്‍ മമ്മൂട്ടി

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പയിനിന്റെ ഭാഗമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. സംഭവുമായി ബന്ധപ്പെട്ട, പുതിയ ബോധവത്ക്കരണ വീഡിയോ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഡ്രൈവിംഗ് സുഗമമാക്കി സംഘര്‍ഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. ‘പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മള്‍. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അം?ഗീകരിക്കാന്‍ സാധിച്ചാല്‍, അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി സംഘര്‍ഷം ഇല്ലാതെ ആകും. […]

1 min read

‘ഇനി സാമി സാമി കളിക്കില്ല, ഭാവിയില്‍ നടുവേദന വരും’; രശ്മിക പറയുന്നു

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ സൂപ്പര്‍ഹിറ്റ് പാട്ടായിരുന്നു സാമി സാമി എന്ന് തുടങ്ങുന്നത്. തെലുങ്ക്, തമിഴ് മലയാളം, കന്നട തുടങ്ങിയ ഭാഷകളില്‍ റിലീസായ ഈ ഗാനം, ചിത്രത്തിനൊപ്പം തന്നെ വന്‍ ഹിറ്റായിരുന്നു. സാമി സാമി എന്ന ഗാനത്തിന് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ആ ഗാനത്തിന് ചുവടുവെച്ചത് രശ്മിക മന്ദാനയാണ്. താരം ഏത് പൊതു വേദിയില്‍ പോയാലും ആ ചുവടുകള്‍ വയ്ക്കുകയും ചെയ്യും. ഇപ്പോഴിതാ, താന്‍ ഇനി ഒരിക്കലും ഒരു വേദിയിലും ‘സാമി..സാമി’ ഗാനത്തിന് നൃത്തം […]

1 min read

‘കണ്ണൂര്‍ സ്‌ക്വാഡ്’ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍; ചിത്രീകരണം അവസാന ഘട്ടത്തില്‍

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. വയനാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 30 ഓടെ അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വേറിട്ട ഗെറ്റപ്പിലുള്ള പോലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ […]

1 min read

ആറാട്ടില്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സമീപകാലത്ത് തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം, എല്ലാം അത്ര വിജയമായില്ല, അതില്‍ ഒന്നാണ് ആറാട്ടും. അതുപോലെ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ആറാട്ടിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണന്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ […]

1 min read

ലെറ്റര്‍ബോക്‌സ്ഡ് അവതരിപ്പിച്ച 50 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംനേടി മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം

ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്. ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ച് മമ്മൂട്ടി നായകനായ മലയാള ചിത്രം നന്‍പകല്‍ […]