ഫെബ്രുവരി 3 ന് തിയേറ്ററുകളിലെത്തിയ രോമാഞ്ചം 50-ാം ദിവസം പൂര്‍ത്തിയാക്കി മുന്നോട്ട്
1 min read

ഫെബ്രുവരി 3 ന് തിയേറ്ററുകളിലെത്തിയ രോമാഞ്ചം 50-ാം ദിവസം പൂര്‍ത്തിയാക്കി മുന്നോട്ട്

നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.

രോമാഞ്ചം - Romancham | M3DB

അതുപോലെ മലയാളത്തില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമാണ് രോമാഞ്ചം. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ ഫെബ്രുവരി 3 ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ 50-ാം ദിവസം പൂര്‍ത്തിയാവുകയാണ്.

പ്രേക്ഷകർക്കും 'രോമാഞ്ചിഫിക്കേഷൻ‍‍‍‍‍‍‍'; രോമാഞ്ചം റിവ്യൂ | Romancham Review

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത് പ്രകാരം കേരളത്തില്‍ മാത്രം 107 സ്‌ക്രീനുകളില്‍ ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കളക്ഷന്‍ പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 68 കോടിയാണ്. സമീപകാലത്ത് അപൂര്‍വ്വം മലയാള ചിത്രങ്ങള്‍ക്ക് മാത്രം ഉണ്ടാക്കാന്‍ സാധിച്ച നേട്ടമാണ് ഇത്.

എങ്ങും ഹൗസ്ഫുൾ ഷോകൾ, സൂപ്പർ ഹിറ്റിലേക്ക് കുതിച്ച് രോമാഞ്ചം, Romancham  Movie, Romancham Theatre Report, Romancham Box Office Collection, Soubin  Shahir

2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്.

Romancham | 'നിങ്ങൾക്കാദരാഞ്ജലി നേരട്ടെ' ഗാനത്തിലൂടെ ശ്രദ്ധ നേടിയ 'രോമാഞ്ചം'  തിയേറ്ററിലെത്തുന്നു | Romancham movie is ready for theatres in February  2023 – News18 Malayalam