ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കായ്‌പോള തീയേറ്ററുകളിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്
1 min read

ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കായ്‌പോള തീയേറ്ററുകളിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്

ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കായ്‌പ്പോള’. കെജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‌കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്.

എംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍. കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രവീണ്‍ എടവണ്ണപാറയാണ്. അഞ്ജു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബഷീര്‍, വൈശാഖ്, ബിജു ജയാനന്ദന്‍, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര്‍ കൃഷ്ണ, വിദ്യ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Trailer Out | ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായെത്തുന്ന 'കായ്‌പ്പോള' ട്രെയിലര്‍ പുറത്ത് - KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT ചുറ്റുവട്ടം മലയാളം ...

മേക്കപ്പ് സജി കൊരട്ടി ആണ്. ഗാനരചന ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, മുരുകന്‍ കാട്ടാക്കട, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം എസ് ബിനുകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ആസിഫ് കുറ്റിപ്പുറം, അമീര്‍, സംഘട്ടനം അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി സജന നാജം, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് വിഷ്ണു ചിറക്കല്‍, രനീഷ് കെ ആര്‍, അമല്‍ കെ ബാലു, പിആര്‍ഒ പി ശിവപ്രസാദ്, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് അനു പള്ളിച്ചല്‍ എന്നിവരാണ് ‘കായ്‌പ്പോള’യുടെ മറ്റ് പ്രവര്‍ത്തകര്‍.

ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കായപ്പോള തീയേറ്ററുകളിലേക്ക്; ട്രെയിലര്‍ | Southlive