പ്രഭാസ് ചിത്രം ‘കൽക്കി 2898AD’ ‘ഭുജി ആൻഡ് ഭൈരവ’ ട്രൈലെർ പുറത്ത്; മേയ് 31 മുതൽ ആമസോൺ പ്രൈമിൽ കാണാം
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ ഭുജി ആൻഡ് ഭൈരവയുടെ ട്രൈലെർ ഇറങ്ങി. ചിത്രം മെയ് 31 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിക്കും. ഇതിനു മുന്നോടിയായാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രൈലെർ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ വെല്ലും വിധമാണ് ഈ ചിത്രത്തിന്റെ ആനിമേഷൻ. ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി […]
ഹിറ്റടിക്കാനൊരുങ്ങി റാഫിയും നാദിർഷായും; വൺസ് അപോൺ എ ടൈം കൊച്ചി ട്രെയ്ലർ പുറത്ത്
മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസിനൊരുങ്ങുന്നു. മെയ് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് നായകനായെത്തുന്നത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോമഡി- […]
ഓപ്പണിങ് കളക്ഷനിൽ വാലിബന്റെ റക്കോർഡ് തകർത്ത് ടർബോ; ആദ്യ ദിനം നേടിയത് ആറ് കോടി
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ആയിരുന്നു ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ ലഭിച്ച മലയാള സിനിമ. എന്നാലിപ്പോൾ മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോ റിലീസ് ചെയ്തപ്പോൾ ആ റക്കോർഡ് മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ടർബോയ്‍ക്ക് വമ്പൻ ഓപ്പണിങ്ങ് കളക്ഷനാണ് ലഭിച്ചത്. കേരളത്തിൽ റെക്കോർഡ് ഓപ്പണിംഗ് കളക്ഷൻ നേടാൻ ചിത്രത്തിനായി. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി ആറ് കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ ആണ് മമ്മൂട്ടിയുടെ ടർബോ സ്വന്തമാക്കിയത്. മോഹൻലാലിന്റെ […]
അടുത്ത 100 കോടി ക്ലബ്ബിനൊരുങ്ങി പൃഥ്വിരാജ്; 13 ദിവസം കൊണ്ട് 75 കോടി നേടി ഗുരുവായൂരമ്പലനടയിൽ
പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ആഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും […]
”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി
മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങൾ ലോകോത്തര തലത്തിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് അദ്ദേഹം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗായി ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസർ […]
‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയ്ലർ നാളെ ഇറങ്ങും
നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവഹിച്ച റാഫിയുടെ തിരക്കഥയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രം തന്നിട്ടുള്ള നാദിർഷയുടെ പടമെത്തുന്നു. മുബിൻ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രെയ്ലർ നാളെ റിലീസ് ചെയ്യുകയാണ്. മേയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ […]
”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു
1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ […]
ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം
ബാലതാരം ദേവനന്ദയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിച്ച് കുടുംബം. സംഭവത്തിൽ എറണാകുളം സൈബർ പൊലീസിൽ ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരിക്കുകയാണ്. മേയ് 17ന് തിയേറ്ററുകളിലെത്തിയ ഗു എന്ന സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി […]
”ടർബോയിൽ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു”; അഞ്ജന ജയപ്രകാശ്
മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ ടർബോ മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷൻ റിപ്പോർട്ടുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ഈ കനത്ത മഴയിലും പ്രേക്ഷകർ ആവേശം ചോരാതെ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി തിയേറ്ററുകളിലെത്തുന്നത് അതിശയകരമായ കാര്യമാണെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങൾക്കൊപ്പം തന്നെ മറ്റൊരാളും ശ്രദ്ധനേടുന്നുണ്ട്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട ഹംസധ്വനിയെന്ന അഞ്ജന ജയപ്രകാശ് ആണത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ […]
കനിയെയും ദിവ്യ പ്രഭയേയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും; കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തിൽ സന്തോഷമറിയിച്ച് താരങ്ങൾ
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ ചിത്രത്തെ അഭിനന്ദിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സംവിധായികയെയും നടിമാരെയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അത്ഭുത നേട്ടമാണിതെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘ആൾ വി […]