2024ൽ വിജയത്തിന്റെ ഭാഗമായ മലയാള സിനിമകൾ; ഇനി ഒടിടിയിൽ കാണാം
2024 മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട വർഷമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററിൽ എത്തിയത്. എന്നാൽ ചില നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കാണാതിരിക്കുകയും ചെയ്തു. ഇതിനിടെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ‘വർഷങ്ങൾക്ക് ശേഷം’ സിനിമ ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സോണി ലിവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷത്തിന് പിന്നാലെ ജൂണിൽ രണ്ട് സിനിമകൾ കൂടി ഒ.ടി.ടിയിലെത്താൻ പോവുകയാണ്. ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ […]
നാലാം ആഴ്ചയിലും കുതിപ്പ് തുടർന്ന് ഗുരുവായൂർ അമ്പലനടയിൽ; പ്രദർശനം തുടരുന്നത് 190ലധികം തിയേറ്ററുകളിൽ
പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. ചിത്രം ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂർ അമ്പലനടയിൽ നാലാം ആഴ്‍ചയിലും ആഗോളതലത്തിൽ പ്രദർശനം നടത്തുന്നത് 190ലധികം തിയറ്ററുകളിലാണെന്നത് വിജയത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കേരളത്തിൽ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനിൽ ഗുരുവായൂർ അമ്പലനടയിൽ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ […]
കാത്തിരിപ്പിന് വിരാമം, പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ ജൂൺ 10ന്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ജൂൺ 10ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം ജൂൺ 27നാണ് തിയേറ്ററിലെത്തുക. റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് […]
പ്രേക്ഷകരെ ആവേശത്തിലാക്കി ടർബോ; മേക്കിങ് വീഡിയോ കാണാം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ ടർബോ പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് ടർബോ എത്തിയിരിക്കുന്നത്. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു. ടർബോയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ആവേശം നിറയ്‍ക്കുന്ന ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ടർബോ റിലീസിന് ആറ് കോടി രൂപയിലധികം നേടി 2024ൽ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. […]
മമ്മൂട്ടിക്കമ്പനിയുടെ അടുത്ത നായകൻ സുരേഷ് ഗോപി; കോരിത്തരിപ്പിക്കുന്നതെന്ന് നടൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയിരിക്കുകയാണ് എംപിയും നടനും കൂടിയായ സുരേഷ് ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിശ്ചദാർഢ്യം കൊണ്ടാണ് മൂന്നാം തവണ ഇത്തരമൊരു വലിയ വിജയം നേടാനായത് എന്നാണ് അണികൾ പറയുന്നത്. തൃശ്ശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അറിയിച്ചു. ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് “എണ്ണമൊന്നും പറയുന്നില്ല എന്നാണ് നടൻ പ്രമുഖ ന്യൂസ് ചാനലിനോട് പ്രതികരിച്ചത്. പക്ഷേ കുറെ അധികം സിനിമകൾ […]
രണ്ടാം തവണ വിജയം കണ്ടില്ല, ചിത്രം വൻ പരാജയം; ഇപ്പോൾ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്ക് കൂടി
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ ചിത്രമായിരുന്നു യാത്ര. 2019 ൽ പുറത്തെത്തിയ ഈ തെലുങ്ക് ചിത്രം തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വൈഎസ്ആർ ആയി മമ്മൂട്ടിയാണ് എത്തിയത് എന്നതിനാൽ മലയാളി സിനിമാപ്രേമികളും ശ്രദ്ധിച്ച സിനിമ ആയിരുന്നു ഇത്. ചിത്രത്തിൻറെ രണ്ടാം ഭാഗമായ യാത്ര 2 ഈ വർഷം ഫെബ്രുവരി 8 നാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ തിയറ്ററിൽ വൻ പരാജയമായിരുന്നു ഈ ചിത്രം. ചിത്രം ഒടിടിയിൽ നേരത്തെ സ്ട്രീമിങ്ങ് […]
79 കോടി നേടി പൃഥ്വിരാജ് ഒന്നാം സ്ഥാനത്ത്; പത്താം സ്ഥാനം മാത്രം നേടി വാലിബൻ, കണക്കുകൾ പുറത്ത്
മറ്റ് ഭാഷകളെ പിന്നിലാക്കി മലയാള സിനിമ ബോക്സ് ഓഫിസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2024 ന് ശേഷം ഇറങ്ങിയ സിനിമകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ശ്രദ്ധനേടുന്നുണ്ട്. കണ്ടന്റിൽ പുതുമയും വ്യത്യസ്തതയും ഉറപ്പ് നൽകുന്ന സിനിമകളാണ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിയവയെല്ലാം. ബോക്സ് ഓഫീസ് കണക്കുകളുടെ കാര്യത്തിലും മലയാള സിനിമ മുന്നിൽ തന്നെയാണ്. ഒപ്പം കൊച്ചു സിനിമകളുടെ വലിയ വിജയവും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇനിയും ബിഗ് ബജറ്റ്, സൂപ്പർ താര സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തിൽ ഇതുവരെ ഇറങ്ങിയ […]
11 ദിവസം കൊണ്ട് ഗംഭീര കളക്ഷൻ; ടർബോ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മമ്മൂട്ടിക്കമ്പനി
മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ഈ കമ്പനി ആരംഭിച്ചതിന് ശേഷം ഇതുവരെ നിർമ്മിച്ചവയിൽ വ്യത്യസ്ത ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണിത്. മാസ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ ആദ്യമായാണ് എത്തുന്നത്. വൈശാഖിൻറെ സംവിധാനത്തിൽ, മിഥുൻ മാനുവൽ തോമസിൻറെ തിരക്കഥയിൽ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടർബോ എന്ന ചിത്രത്തിൻറെ യുഎസ്‍പി. മെയ് 23 ന് കേരളത്തിലും പുറത്തും വമ്പൻ സ്ക്രീൻ കൗണ്ടുമായി എത്തിയ ചിത്രത്തിന് മികച്ച ഓപണിംഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഏറ്റവും […]
തിരിച്ച് വരവ് ഗംഭീരമാക്കി ആസിഫ് അലി; തലവൻ പതിനഞ്ച് കോടിയിലേക്ക് കുതിക്കുന്നു
യുവനടൻമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ആസിഫ് അലി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫിൻറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ തലവൻ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആസിഫ് അലി- ബിജു മേനോൻ കോമ്പോ വീണ്ടുമെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ള പൊലീസ് പ്രൊസിജ്വറൽ ഡ്രാമയാണ്. മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിൽ മികച്ച ഒക്കുപ്പൻസിയാണ് നേടിയത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രം […]
ഈ പ്രണയം ത്രില്ലടിപ്പിക്കും, ഒപ്പം പൊട്ടിച്ചിരിപ്പിക്കും! ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിവ്യൂ വായിക്കാം
സൂപ്പർ ഹിറ്റ് ചിരിപടങ്ങളൊരുക്കി ശ്രദ്ധേയരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ ഉണർന്നത് നോൺസ്റ്റോപ്പ് പൊട്ടിച്ചിരി. കൊച്ചി പശ്ചാത്തലമാക്കി റൊമാന്‍റിക് ആക്ഷൻ കോമഡി ചിത്രമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’. റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറയേയും, അവരിൽ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകളേയും, അവർ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെടുന്ന പ്രശ്നങ്ങളേയും, ഇതിനിടയിൽ പെട്ടുപോകുന്ന ചില പോലീസുകാരുടെ പ്രശ്നങ്ങളേയുമൊക്കെ തുറന്ന് കാണിച്ചിരിക്കുകയാണ്. കൊച്ചിയിൽ […]