22 Jan, 2025
1 min read

ആന്റണി മതവികാരം വൃണപ്പെടുത്തുന്നെന്ന് കാസ; ബൈബിളിനുള്ളിലെ തോക്ക് വിവാദത്തിൽ വിശദീകരണമറിയിച്ച് നിർമ്മാണ കമ്പനി

ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആന്റണി’ തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ആന്റണിയുടെ നിർമ്മാണ കമ്പനി. ആന്റണി ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് […]

1 min read

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് കൊടുത്ത് കണ്ണൻ, കണ്ണുനിറഞ്ഞ് ചക്കി

ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് […]

1 min read

”എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ”: മയോനിയെ ചേർത്ത് പിടിച്ച് ​ഗോപി സുന്ദർ

സംഗീതസംവിധായകൻ ഗോപി സുന്ദറും മയോനി എന്ന പ്രിയ നായരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മയോനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഗോപിയെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ എന്ന അടിക്കുറിപ്പോടെയാണ് മയോനി ചിത്രങ്ങൾ പങ്കുവെച്ചത്. മയോനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. ചിത്രങ്ങൾ ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് മയോനിയുടെ കുറിപ്പ്. മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ […]

1 min read

റെക്കോർഡുകൾ തകർത്ത് വാലിബൻ ടീസർ; ഒറ്റ ദിവസം കൊണ്ട് തന്നെ കണക്കില്ലാത്ത കാഴ്ചക്കാർ

മലയാള സിനിമാ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ വിശേഷവും ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുക്കുന്നു. മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽജെപി ചിത്രമെന്ന പ്രത്യേകതയും വാലിഭനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 9 മില്ല്യൺ വ്യൂസ് ആണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഒരു മലയാള സിനിമയുടെ […]

1 min read

ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം; ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചു

കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബിൽ സംഘടിപ്പിച്ചിരുന്ന ജിയോ ബേബി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചിരിക്കുകയാണ്. സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകൻ ഫിലിം ക്ലബ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഇന്നലെയാണ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ജിയോ ബേബിയെ ക്ഷണിക്കുകയും എന്നാൽ പിന്നീട് പരിപാടിക്ക് വരേണ്ടത്തില്ലെന്നും പറഞ്ഞ് ജിയോ ബേബിയ്ക്ക് വിദ്യാർത്ഥി […]

1 min read

”സിനിമകളിൽ ഞാൻ മരിക്കുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല, ഇത്തരം സിനിമകൾ നീ ചെയ്യരുത്, എനിക്ക് അവ കാണാനാവില്ലെന്നാണ് അമ്മ പറയാറുള്ളത്”: ബോബി ഡിയോൾ

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമൽ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള ബോക്സോഫീസിൽ ഇതിനകം 450 കോടിയോളം ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിൽ മാത്രം 300 കോടി കളക്ഷനും സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആനിമലി’ൽ വില്ലൻ വേഷത്തിലെത്തിയ നടൻ ബോബി ഡിയോൾ ചിത്രത്തെ കുറിച്ച് തന്‍റെ കുടുംബാംഗങ്ങൾ നടത്തിയ പ്രതികരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. അച്ഛൻ ധർമ്മേന്ദ്രയും സഹോദരൻ സണ്ണി ഡിയോളും […]

1 min read

ചെന്നൈ വെളളപ്പൊക്കം; ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ആരാധകരോട് വിജയ്

ചെന്നൈ വെള്ളപ്പൊക്കം ജനജീവിതത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാര്യമായി പങ്കാളികളാകുന്നുണ്ട്. ചലച്ചിത്രനടൻ വിജയ് യും തന്നാലാകുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോടും ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകരോട് വിജയ് നിർദേശിച്ചത്. സർക്കാരുമായി ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് എക്സിൽ പോസ്റ്റ് ചെയ്തു. “ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും […]

1 min read

‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം’! ഇത് മലയാളം കാത്തിരുന്ന അവതാരപിറവി; തീക്കാറ്റായി ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ

അഭൗമമായൊരു നിശ്ശബ്‍ദതയിൽ തുടക്കം. മെല്ലെ മെല്ലെ ഘനഗാംഭീര്യമാർന്ന ആ ശബ്‍ദം അലയടിച്ചു. ‘കൺ കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം…’ പൊടിമണലിൽ ചുവന്ന ഷാൾ വീശിയെറിഞ്ഞ് അയാൾ കാഴ്ചക്കാരെയെല്ലാം തന്‍റെ മായികവലയത്തിലേക്ക് ആകർഷിച്ചു. നാളുകളേറെയായി ഓരോ ഹൃദയങ്ങളും കാണാൻ കൊതിച്ച അവതാരപിറവി. തീക്കാറ്റായ് സോഷ്യൽമീഡിയയിൽ ആളിപ്പടർന്നിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ. പ്രഖ്യാപന സമയം മുതൽ സിനിമാപ്രേക്ഷകർ ഒന്നടങ്കം കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് […]

1 min read

”കോഴിക്കോടെത്തിയപ്പോൾ പരിപാടി റദ്ദാക്കി, ഞാൻ അപമാനിതനായി”; ഫറൂഖ് കോളജിനെതിരെ ജിയോ ബേബി

അതിഥി ആയി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയ കോഴിക്കോട് ഫറൂഖ് കോളജിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംവിധായകനും നടനുമായ ജിയോ ബേബി. സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. തന്റെ […]

1 min read

എട്ട് വർഷത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ

എട്ട് വർഷത്തിന് ശേഷം ഹിറ്റ് ജോഡികളായ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ആവേശഭരിതമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. 2015ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് […]