ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായി; മോഹൻലാലിന്റെ എമ്പുരാൻ ഇനി ഗുജറാത്തിലേക്ക്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമ പ്രഖ്യാപിച്ചത് മുതലേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ സിനിമ ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി സംവിധായകൻ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഗുജറാത്തിലും മോഹൻലാലിന്റെ എമ്പുരാന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാൽ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. അതുകൊണ്ട് തന്നെ ഈ സിനിമയുടെ അപ്‍ഡേറ്റുകൾ ചർച്ചയാകാറുമുണ്ട്. ലൂസിഫറിൽ […]
”ബോഡി ഷേമിങ് ചെയ്ത് വേദനിപ്പിക്കരുത്, രോഗത്തിനെതിരെ പോരാടുന്ന വ്യക്തിയാണ്”; അന്ന രാജൻ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ഏതാനും ചിത്രങ്ങളുടെ ഭാഗമായെങ്കിലും അഭിനയരംഗത്ത് വേണ്ടത്ര തിളങ്ങാൻ താരത്തിന് സാധിച്ചില്ല. എന്നാൽ ഈയിടെയായി പല ഉദ്ഘാടന പരിപാടികളുടെയും ഭാഗമായി അന്ന രാജനെ കാണാൻ കഴിയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ തന്റെ നൃത്ത വീഡിയോകളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഫഹദിന്റെ ആവേശം സിനിമയിലെ ഒരു ഗാനരംഗത്തിന് ചുവട് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകളോട് പ്രതികരിച്ച് അന്ന രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. […]
മാളവികയും നവനീതും ഗുരുവായൂരിൽ വെച്ച് വിവാഹിതരായി; കൈപിടിച്ച് നൽകി ജയറാം, ചിത്രങ്ങൾ കാണാം…
മോഡലും ജയറാമിന്റെയും പാർവതിയുടെയും മകളുമായ മാളവിക വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. തമിഴ് സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു […]
”വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞത് സിബി സർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്”; ലാൽ ജോസ്
ലാൽ ജോസ് ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. നാട്ടിൻ പുറവും നൻമ നിറഞ്ഞ കഥാപാത്രങ്ങളുമാൽ സമ്പന്നമാകുമത്. ഏറെക്കാലം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ലാൽ ജോസ് 1998ൽ മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ആക്കാൻ ലാൽ ജോസിന് വളരെ എളുപ്പം കഴിഞ്ഞു. ഇതിന് ശേഷം ലാൽ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ലാൽ ജോസ് ചിത്രങ്ങൾ കാണാൻ ആരാധകർ ഏറെ ആവേശത്തോടെ […]
”പല തവണ അബോർഷൻ ചെയ്തു, ഞാനെന്താ പൂച്ചയാണോ?”; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഭാവനയുടെ പ്രസ്താവന
മലയാള സിനിമാ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനം നടി ഭാവനയ്ക്ക് എക്കാലത്തും ഉണ്ടാകും. ഭാവന സ്വീകരിച്ച ശക്തമായ നിലപാട് തന്നെയാണ് അതിന് കാരണം. ഒരുപാടൊരുപാട് സംഭവ വികാസങ്ങൾക്ക് ശേഷം ഒരു നീണ്ട ഇടവേളയെടുത്ത് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. നടിയുടെ തിരിച്ചുവരവ് മലയാളികൾ ഒന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഭാവനയുടെ മറ്റൊരു മലയാള സിനിമ കൂടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. തിയേറ്ററിൽ എത്താൻ പോകുന്ന ‘നടികർ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളിലെ […]
ഒന്നാമത് ടൊവിനോ ചിത്രം, രണ്ടാമത് പുലിമുരുകൻ; മമ്മൂട്ടിക്ക് സ്ഥാനമില്ലാതെ ആദ്യ പത്ത്
മലയാള സിനിമകളുടെ കയ്യെത്താ ദൂരത്തായിരുന്നു ഒരു കാലത്ത് കോടി ക്ലബ്ബുകൾ. എന്നാലിപ്പോൾ സീൻ ആകെ മാറിയിരിക്കുകയാണ്. 2024 പിറന്നതോടെ മലയാള സിനിമയുടെ നല്ല കാലം ആരംഭിച്ചിരിക്കുന്നു. മലയാള സിനിമ ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരെയും ഇതര ഇന്റസ്ട്രികളെയും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മോളിവുഡിന് ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബുകൾ മലയാള സിനിമയ്ക്ക് ഇന്ന് പുഷ്പം പോലെയാണ്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും മോളിവുഡ് പിന്നിലോട്ടില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. മലയാള സിനിമ സുവർണ കാലഘട്ടം ആഘോഷിക്കുന്നതിനിടെ […]
”ബറോസ് 100 കോടിയിലും മീതെ നേടും, മോഹൻലാലിന് തോന്നിയപ്പോൾ അത് സിമ്പിളായി ചെയ്യാൻ പറ്റി”; ലാൽ ജൂനിയർ
പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ ഉറ്റ് നോക്കുന്ന സിനിമയാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് ബറോസിന്റെ പ്രാധാന്യം വർധിപ്പിക്കാനുള്ള കാരണം. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ മകനും യുവ സംവിധായകരിൽ […]
”ജീവിതത്തിൽ ആദ്യം കണ്ട സിനിമാതാരം ഭീമൻ രഘുവാണ്, അദ്ദേഹത്തിന് അതൊന്നും ഓർമ്മയുണ്ടാകില്ല”; ടൊവിനോ തോമസ്
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ. ടൊവിനോ തോമസും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് റിലീസ് ചെയ്തിരുന്നു. ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ‘നടികർ’. ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമെ സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ […]
സ്റ്റീഫൻ നെടുമ്പള്ളിയെ വീഴ്ത്തി രംഗൻ ചേട്ടൻ; കളക്ഷൻ റക്കോർഡുകളെ കടത്തി വെട്ടി ആവേശം
മലയാള സിനിമയെ ഏറെ താഴെ നിന്നും പൊക്കിക്കൊണ്ടു വന്ന വർഷമാണ് 2024. എന്തുകൊണ്ടാണെന്നറിയില്ല ഈ വർഷം ഇറങ്ങിയ പടങ്ങളിൽ ഭൂരിഭാഗവും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരി കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ലബ്ബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. ആ കാറ്റഗറിയിലേക്ക് എത്തിയ സിനിമ ആയിരുന്നു ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. രംഗൻ […]
ശെരിക്കും ആടുജീവിതം നേടിയത് എത്ര കോടി?; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്
മലയാളത്തിന് അഭിനിമായിക്കാവുന്ന ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ഈ ചിത്രം ആഗോളതലത്തിൽ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തിൽ നിന്ന് ആടുജീവിതം 77.4 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബിൽ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. […]