21 Jan, 2025
1 min read

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത സിനിമ ആവാസ വ്യൂഹം സംവിധായകനൊപ്പം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ?

2022ൽ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ നടൻ മമ്മൂട്ടിക്കായി. ഒരോ വർഷം കഴിയുന്തോറും അ​ദ്ദേഹത്തിലെ നടന് പ്രതിഭ കൂടുന്നുവെന്നത് മമ്മൂട്ടിയുടെ റിലീസ് ചെയ്ത സിനിമകളിൽ നിന്ന് തന്നെ മനസിലാകും. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ലൂക്ക് ആന്റണിയായുള്ള താരത്തിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എഴുപത് വയസ് പിന്നിട്ടിട്ടും കഥാപാത്രങ്ങളെ അദ്ദേഹം അത്രയേറെ മനോഹരമായാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിത മമ്മൂട്ടി അടുത്തതായി ആവാസവ്യൂഹം സിനിമയുടെ സംവിധായകനുമായി ചേർന്ന് പുതിയ സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് […]

1 min read

‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. എല്ലാവർഷവും ശബരിമല കയറി അയ്യപ്പദർശനം നടത്താൻ എത്തുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ ദിവസം ശബരിമലയെ കുറിച്ച് വിശദീകരിച്ച പഠനമുൾക്കൊണ്ട മണിമണ്ഡപം തങ്കധ്വജം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ലെന്നും അതേ കുറിച്ച് വിശദമായി വിവരിക്കാനുള്ള യോ​ഗ്യത തനിക്കില്ലെന്നും ശരീരമാണ് ക്ഷേത്ര‌മെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞാണ് താരം പുസ്തക […]

1 min read

ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!

ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോ​ഗ്യതയുള്ള നടനാണ് മോഹ​ൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ​ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് […]

1 min read

‘പടം ഹിറ്റായാൽ പൃഥ്വിരാജ് 5 കോടിയുടെ കാർ വാങ്ങും, പക്ഷെ സുരേഷ് ഗോപി 10 പേർക്ക് കൂടുതൽ നന്മ ചെയ്യും’

ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. അത് ഓരോ സിനിമയുടേയും കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. പടം വിജയിച്ചാലും തോറ്റാലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാറില്ലെങ്കിലും അവരുടെ ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വർണിച്ചും മറ്റുള്ള അഭിനേതാക്കളെ പരിഹാസിക്കാനും മടികാണിക്കാറില്ല. ചിലപ്പോഴൊക്കെ ഫാൻ ഫൈറ്റ് അതിര് കടന്ന് പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ​ഗോപിയുടെ പാപ്പനും. വലിയ […]

1 min read

‘ബോഡി ലാം​ഗ്വേജ്, ആറ്റിറ്റ്യൂഡ്’; വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ചേരുന്നത് നീത പിള്ളക്കെന്ന് സോഷ്യൽമീഡിയ!

ഇക്കഴിഞ്ഞ ജൂലൈ 29നാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിയും മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയും ഒന്നിച്ച പാപ്പൻ തിയേറ്ററുകളിലെത്തിയത്. ഓരോ ദിവസം ചെല്ലുന്തോറും സിനിമയെ കുറിച്ച് കൂടുതൽ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്. സുരേഷ് ​ഗോപി ജോഷി ചിത്രത്തിൽ നായകനാകുന്നുവെന്ന് കേട്ടപ്പോൾ തന്നെ സിനിമാ പ്രേമികൾ ത്രില്ലിലായിരുന്നു. ശേഷം സിനിമ കണ്ടവരെല്ലാം പ്രതീക്ഷ പാഴായില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷ് ഒരു കേന്ദ്ര കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. നൈല ഉഷ, ഷമ്മി തിലകൻ, സജിത […]

1 min read

ചരിത്രം ആവർത്തിക്കാൻ ജോഷിയുടെ മകനും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നു, കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത് വൻ താരനിരയിൽ!

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയത് പാപ്പൻ ആണ്. സുരേഷ് ഗോപി നായകനായ സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി അഭിനയിച്ചുവെന്നതാണ് പാപ്പൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രമോഷൻ. സ്ക്രീനിൽ സംവിധാനം ജോഷിയെന്ന് എഴുതി കാണിച്ചാൽ തന്നെ മലയാളിക്ക് രോമാഞ്ചം വരും. കാരണം അത്രത്തോളം അതി ഗംഭീര സിനിമകൾ ജോഷിക്ക് […]

1 min read

‘അണ്ണാച്ചി.. ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോ?’; നടന്നുവരുന്ന മമ്മൂട്ടിയേയും കുഞ്ഞ് ദുൽഖറിനേയും കുറിച്ച് മോഹൻലാൽ പറഞ്ഞത്!

ഇന്ത്യൻ സിനിമയിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നോപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷമാണ് ഈ ഒരു വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നതിനാൽ കഴിവുള്ള സാധാരണക്കാരായ പലർക്കും അവസരം നിഷേധിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നുവെന്നതായിരുന്നു അന്ന് നെപ്പോട്ടിസത്തെ എതിർ‌ത്ത് പലരും പറഞ്ഞിരുന്നത്. അതുപോലെ തന്നെ 2012ൽ ദുൽ‌ഖർ സൽ‌മാൻ സിനിമയിലേക്ക് അരങ്ങേറിയപ്പോഴും പലരും ഈ വിഷയം ചർച്ച ചെയ്തു. മമ്മൂട്ടിയുടെ മകൻ എന്ന ബാനറിൽ […]

1 min read

‘അപമാനമായി നഞ്ചിയമ്മയുടെ പാട്ടും ചാക്കോച്ചന്റെ ഡാൻസും!; ഈ സിനിമാക്കാർ ഇത് എങ്ങോട്ടാണ്?’; സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ!

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് നടൻ കുഞ്ചോക്കോ ബോബന്റെ ഒരു കലക്കൻ ഡാൻസാണ്. നാട്ടിൻ പുറങ്ങളിലെ ഉത്സവ പറമ്പുകളിലും പൊതുപരിപാടികളിലും പാട്ടുകൾ ഉയരുമ്പോൾ അതിനൊപ്പം ഡാൻസ് അറിയില്ലെങ്കിലും തന്നെകൊണ്ട് കഴിയുംമ്പോലെ ചുവടുവെക്കുന്ന ചിലരുണ്ട്. അത്തരക്കാരെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ ചുവടുവെച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേതാണ് വൈറൽ വീഡിയോ സോങ്. മമ്മൂട്ടി അഭിനയിച്ച് വർഷങ്ങൾക്ക് മുമ്പ് […]