ചരിത്രം ആവർത്തിക്കാൻ ജോഷിയുടെ മകനും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നു, കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത് വൻ താരനിരയിൽ!
1 min read

ചരിത്രം ആവർത്തിക്കാൻ ജോഷിയുടെ മകനും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നു, കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത് വൻ താരനിരയിൽ!

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയത് പാപ്പൻ ആണ്. സുരേഷ് ഗോപി നായകനായ സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി അഭിനയിച്ചുവെന്നതാണ് പാപ്പൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രമോഷൻ.

mammootty

സ്ക്രീനിൽ സംവിധാനം ജോഷിയെന്ന് എഴുതി കാണിച്ചാൽ തന്നെ മലയാളിക്ക് രോമാഞ്ചം വരും. കാരണം അത്രത്തോളം അതി ഗംഭീര സിനിമകൾ ജോഷിക്ക് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ്. മെ ഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയർ ഒരിടയ്ക്ക് കൂപ്പ് കുത്തിയപ്പോൾ ന്യൂഡൽഹി എന്ന ചിത്രവുമായി വന്ന് മമ്മൂട്ടിക്ക് സ്റ്റാർഡം തിരികെ പിടിച്ച് കൊടുത്ത സംവിധായകൻ കൂടിയാണ് ജോഷി. ഇപ്പോഴിത ജോഷിയുടേയും മമ്മൂട്ടിയുടേയും മക്കൾ ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയ്ക്ക് കിങ് ഓഫ് കൊത്ത എന്നാണ് പേരിട്ടിരിക്കുന്നത്.

mammootty

ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ടൈറ്റിൽ പോസ്റ്റർ വൈറലായിരുന്നു. അഭിലാഷ് ജോഷിയുടെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് കിങ് ഓഫ് കൊത്തയിലൂടെ സംഭവിക്കാൻ പോകുന്നത്. ദുൽഖറിന്റെ ആദ്യത്തെ സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും കിങ് ഓഫ് കൊത്തയെന്നും റിപ്പോർട്ടുകളുണ്ട്. ബി ഗ് ബജറ്റിൽ തയ്യാറാക്കുന്ന സിനിമയിൽ ദുൽഖറിന് പുറനെ വമ്പൻ താര നിരയും അണിനിരക്കുമെന്നും റിപ്പോർട്ടുണ്ട്. ജോഷിയെന്ന അതികായന്റെ പുത്രനും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്രനും കൈകോർക്കുമ്പോൾ തലമുറകളിലൂടെ ചരിത്രം ആവർത്തിക്കുമെന്ന പ്രത്യാശയിലാണ് ആരാധകർ.

mammootty

ട്വിന്റി ട്വന്റിയാണ് മമ്മൂട്ടിയും ജോഷിയും ഒരുമിച്ച് പ്രവർത്തിച്ച് അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ. ജോഷി സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായിട്ടുള്ള നടൻ മമ്മൂട്ടിയാണ്. മലയാളവും കടന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമമാണ്. പാൻ ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന സിനിമയുടെ മലയാളം വേർഷൻ ദുൽഖർ സൽമാൻ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായിക മൃണാൽ താക്കൂറാണ്. പാപ്പന് മുമ്പ് പൊറിഞ്ചു മറിയം ജോസാണ് ജോഷിയുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ.