26 Jan, 2025
1 min read

‘യാത്ര തുടരട്ടെ…മഹായാനം തുടരട്ടെ…അനുഗ്രഹീതനായി തുടരുക മമ്മുക്കാ’; കുറിപ്പ് വൈറല്‍

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളിലെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ് സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതുമക്ക് പിന്നാലെയാണ് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ യാത്ര. മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതും ഓരോ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നിതിന്‍ നാരായണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ […]

1 min read

തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളും ഐഎഫ്എഫ്കെയില്‍ ; എസ് ഹരീഷിന് മാത്രം സാധിച്ച അതുല്യനേട്ടം

ചുരുളി, ജല്ലിക്കട്ട് എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത തിരക്കഥാകൃത്താണ് എസ് ഹരീഷ്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യുന്നത്. നാല്‍പ്പത്താറാമത് വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് ലഭിച്ചത്. മീശ നോവലിനെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാലിപ്പോഴിതാ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എസ് ഹരീഷ്. ഹരീഷ് തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ് എഫ്‌കെയില്‍ എത്തുന്നത്. ‘നന്‍പകല്‍ നേരത്ത് […]

1 min read

‘ചരട് വലികള്‍ നടത്താന്‍ അറിഞ്ഞിരുന്നെങ്കില്‍ അപ്പ എത്രയോ വലിയ നടനായേനെ’ ; കാളിദാസ് ജയറാം

ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടി ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പര്‍വതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം […]

1 min read

റഷീദ് എന്ന വില്ലനായി മാത്യൂ മാമ്പ്രയും അമ്മുവായി പ്രിയംവദ കൃഷ്ണനും റോഷാക്കിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍….

കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി ചില സിനിമകള്‍ വന്നിരുന്നു. ആ നിരയിലേക്ക് എത്തിയ മറ്റൊരു ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം […]

1 min read

മലയാള സിനിമയില്‍ വീണ്ടും താരപ്പൊരിന് കളമൊരുങ്ങുന്നു ; നിവിന്‍ പോളി ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ചിത്രവും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ടും ദീപാവലി റിലീസായാണ് എത്തുന്നത്. മലയാളികളുടെ പ്രിയ സൂപ്പര്‍താരമായ മോഹന്‍ലാലും യുവ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുമുള്ള നിവിന്‍പോളിയുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീയറ്ററുകളില്‍ ഉത്സവപ്രതിധി സൃഷ്ടിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 21നാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ റിലീസിന് എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. […]

1 min read

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ; ക്ലോസ്ഡ് ലൊക്കേഷനില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത്വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് തന്നെയാണ്. മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഏറ്റെടുക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍- ലിജോ ജോസ് […]

1 min read

“പെപെ അപ്പൊ നല്ല റൊമാന്റിക്കാല്ലേ?” ; ചെത്ത് കോളേജ് പയ്യനായി ആന്റണി വർഗീസ് ; മിന്നിച്ച് ‘ഓഹ് മേരി ലൈല’ ടീസർ

കരിയറില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആന്റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന് പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം തന്നെ ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റുമായിരുന്നു. ഇപ്പോഴിതാ ആന്റണി വര്‍ഗീസ് നായകനായെത്തുന്ന […]

1 min read

‘കുവൈറ്റ് വിജയനല്ലേ എനിക്കറിയാം, ജോര്‍ജേ നമ്പര്‍ വാങ്ങിച്ചോളൂ’ ; മമ്മൂട്ടി ഞെട്ടിച്ചെന്ന് കെ യു മനോജ്, കുറിപ്പ് വൈറല്‍

തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടനാണ് കെ യു മനോജ്. കുവൈറ്റ് വിജയന്‍ എന്നായിരുന്നു ചിത്രത്തില്‍ മനോജിന്റെ കഥാപാത്രത്തിന്റെ പേര്. നാടകങ്ങളില്‍ ലൈറ്റ് ബോയി ആയി നിന്ന് പിന്നീട് അഭിനയിച്ചു തുടങ്ങി ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ കൂടിയാണ് കെ യു മനോജ്. ഇപ്പോഴിതാ ഇപ്പോഴിതാ മമ്മൂട്ടിയെ പരിചയപ്പെട്ടതിനെക്കുറിച്ചും തന്നെ അദ്ദേഹം തിരിച്ചറിഞ്ഞതിനെക്കുറിച്ച് പറയുകയാണ് മനോജ്. കുറിപ്പിന്റെ പൂര്‍ണരൂപം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് […]

1 min read

‘റോഷാക്ക്’ ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക് ; കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ ചലച്ചിത്ര വ്യവസായം

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റോഷാക്ക് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. ആദ്യ ദിനം 2.6 കോടി, രണ്ടാം ദിനം 3.1 കോടി, മൂന്നാം ദിനം 3.32 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ഇന്ത്യയ്‌ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, […]

1 min read

‘മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടല്‍ ഉടമയ്ക്കും വലിയ സന്തോഷമായി’; കനല്‍ക്കാറ്റ് ചിത്രീകരണത്തിനിടെ നടന്ന സംഭവം

മമ്മൂട്ടി – സത്യന്‍ അന്തിക്കാട് ഒന്നിക്കുമ്പോള്‍ അതൊരു കുടുംബചിത്രത്തിനു ആയിരിക്കും. അവര്‍ നമുക്ക് രസകരമായ നിരവധി സിനിമകള്‍ തന്നിട്ടുമുണ്ട്. മലയാളിക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ ഇവര്‍ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1991ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കനല്‍ക്കാറ്റ്. നത്ത് നാരായണന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജയറാം, മാമുക്കോയ, മുരളി, ഉര്‍വശി, ഇന്നസെന്റ്, മോഹന്‍രാജ്, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന […]