23 Jan, 2025
1 min read

പാടിപ്പാടി മലയാളികളെ പാട്ടിലാക്കിയ മോഹൻലാൽ! മില്യൺ വ്യൂസുമായി മുന്നേറി ‘വാലിബനി’ലെ ‘റാക്ക്’ ഗാനം

മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടറാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല ആലാപനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. 2024-ൽ സംവിധായകനായും അരങ്ങേറ്റം നടത്താനിരിക്കുകയാണ് അദ്ദേഹം. നിരവധി ചിത്രങ്ങൾക്കു വേണ്ടി ഇതിനകം അദ്ദേഹം പിന്നണി പാടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മലൈക്കോട്ട വാലിബനിലെ റാക്ക് ഗാനമാണ് അദ്ദേഹത്തിന്‍റെ ശബ്‍ദത്തിൽ പുറത്തിറങ്ങിയത്. ഇതിനകം മില്യൺ വ്യൂസും കടന്ന് കുതിക്കുകയാണ് ഗാനം. സിനിമകളിൽ പാടിയ പാട്ടുകളുടെ എണ്ണത്തിൽ അർധസെ‍ഞ്ച്വറി തികച്ചു കഴിഞ്ഞിട്ടുണ്ട് ഇതിനകം അദ്ദേഹം. 1985 ൽ ‌പുറത്തിറങ്ങിയ ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തില്‍ മോഹൻലാലും […]

1 min read

ഗോപിക അങ്ങനെ മഹിമ നമ്പ്യാരായി! പേര് മാറ്റിയതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് മഹിമ നമ്പ്യാർ

നവാഗതനായ നഹാസ് ഹിദായത്ത് ഒരുക്കിയ ‘ആർ. ഡി. എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് താരം ചിത്രത്തിൽ നടത്തിയത്. ഇപ്പോഴിതാ തന്‍റെ പേര് ന്യൂമറോളജി പ്രകാരം മാറ്റിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് മഹിമ നമ്പ്യാർ. “എന്‍റെ ശരിയായ പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്ത് ഗോപിക എന്നായിരുന്നു പേര്. പിന്നീട് […]

1 min read

പാട്ടും ആട്ടവുമായി മോഹൻലാൽ; ചെന്തീപോലെ ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബനി’ലെ ഏവരും കാത്തിരുന്ന ‘റാക്ക്’ ഗാനം

പ്രേക്ഷകരേവരും അക്ഷമരായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ “റാക്ക്” ഗാനം പുറത്തിറങ്ങി. പി.എസ് റഫീക്കിന്‍റെ രചനയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ മോഹൻലാൽ ആലപിച്ചിരിക്കുന്ന ഗാനം ഏറെ ചടുലവും കൗതുകകരവുമാണ്. യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനം എന്ന രീതിയിലാണ് പാട്ട് ചിത്രത്തിലെത്തുന്നതെന്നാണ് ലിറിക്കൽ വീഡിയോ ഗാനത്തിൽ നിന്നും ലഭിക്കുന്ന സൂചനകള്‍. ജനുവരി 25 ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ഗാനം. ‘ഇനി കാണപോവത് നിജം’ എന്ന […]

1 min read

”ആദ്യരാത്രിയും പെണ്ണുകാണലും ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളല്ല”: നിഖില വിമല്‍

ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തില്‍ താൻ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ അല്ലെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമൽ. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന വെബ് സീരിസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇത് വെളിപ്പെടുത്തിയത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്തൊരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയില്‍ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം ഞാന്‍ കരുതിയിരുന്നത്. ജീവിതത്തില്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണല്‍. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറിയിട്ടുണ്ട്, […]

1 min read

ബോക്സോഫീസിൽ 500 കോടി കടന്ന് ‘സലാറി’ന്‍റെ വിജയ കുതിപ്പ്

പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാറി’ന് ബോക്സോഫീസിൽ വൻ വരവേൽപ്പ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി ആഗോള തലത്തിൽ ഇതിനോടകം ചിത്രം നേടിയത് 500 കോടിയാണെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോർഡ് ആണ്. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത്. കേരളത്തിൽ നിന്നും ചിത്രം 7 കോടിയോളം രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. ലോകം മുഴുവൻ ഏറ്റെടുത്ത കെജിഎഫ് സീരിസിന് […]

1 min read

‘ലാലേട്ടൻ ഇന്ത്യയുടെ അഭിമാനം, ‘നേര്’ മനസ്സിൽ തൊട്ടു’; മീര ജാസ്മിന്‍റെ വാക്കുകള്‍

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ‘നേര്’ എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയിൽ മുന്നേറുകയാണ്. കോർട്ട് റൂം ഡ്രാമയായൊരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയിരിക്കുകയാണെന്നാണ് തിയേറ്റർ ടോക്ക്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ നടി മീര ജാസ്മിൻ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ”അടിപൊളി പടം. ലാലേട്ടന് മാത്രമേ ഇത്തരം റോളുകള്‍ ചെയ്യാൻ പറ്റൂ. സ്ത്രീകളോടുള്ള ഡീപ്പായ ഇമോഷൻ ചിത്രത്തിലുണ്ട്. വളരെ ടച്ചിംഗ് ആയിരുന്നു. വളരെ സന്തോഷമാണ്. അനശ്വരയും സിദ്ധിഖിക്കയും എല്ലാവരും നന്നായി ചെയ്തു. […]

1 min read

ആൽപ്പറമ്പിൽ ഗോപിയായി കട്ട ലോക്കൽ ലുക്കി നിവിൻ പോളി; ഒപ്പം ധ്യാനും അനശ്വരയും! ഡിജോയുടെ ‘മലയാളി ഫ്രം ഇന്ത്യ’

‘ഗരുഡൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന സിനിമയുടെ അനൗൺസ്മെന്‍റ് വീഡിയോ വൈറലാവുന്നു. ഡിജോ ജോസ് ആന്‍റണിയാണ് സംവിധാനം നിർവഹിക്കുന്നത്. നിവിൻ പോളിയുടെ ബിഗ്ബഡ്ജറ്റ്‌ ചിത്രം കൂടിയാണിത്. നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസും പരസ്പരം ട്രോളുന്ന കൗതുകമാർന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.. ഇതിനിടയിൽ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനും. വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ […]

1 min read

സംവിധായകൻ ബിനീഷിന് ക്രിസ്മസ് സമ്മാനമായി ബുള്ളറ്റ് നൽകി ‘പഴഞ്ചൻ പ്രണയം’ ടീം!! അപ്രതീക്ഷിത സമ്മാനത്തെ കുറിച്ച് സംവിധായകൻ്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ

റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി കഴിഞ്ഞ മാസം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ‘പഴഞ്ചൻ പ്രണയം’. ഒരു ഫീൽ ഗുഡ് എന്‍റർടൈനറായ ‘പഴഞ്ചൻ പ്രണയം ‘ നിർമ്മിച്ചത് ഇതിഹാസ മൂവിസിന്‍റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവര്‍ ചേർന്നായിരുന്നു. ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ആയിരുന്നു ചിത്രത്തിന്‍റെ ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ. തിയേറ്ററിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ […]

1 min read

‘ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്’: സിദ്ധിഖ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ അഡ്വ.ജയശങ്കർ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തിൽ നടൻ സിദ്ധിഖും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ തന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. ”ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, പക്ഷേ ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. തിയേറ്ററിൽ കണ്ടിറങ്ങുന്നവർ രണ്ടെണ്ണം പൊട്ടിച്ചുപോകുന്ന വേഷമാണ്. ഇത്രയും ക്രൂരമാകുമെന്ന് […]

1 min read

അന്ന് വരുൺ പ്രഭാകർ, ഇന്ന് മൈക്കിൾ; ‘നേരി’ൽ കൈയ്യടി നേടി ശങ്കര്‍ ഇന്ദുചൂഡൻ

പത്തുവർഷങ്ങള്‍ക്ക് മുമ്പ് 2013-ൽ ഒരു ക്രിസ്മസ് കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതൽ വെറുത്തൊരു കഥാപാത്രമായിരുന്നു ‘ദൃശ്യ’ത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രം. നടൻ റോഷൻ ബഷീറായിരുന്നു സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിലെ വരുൺ എന്ന കഥാപാത്രമായെത്തിയത്. ചിത്രത്തിൽ വരുൺ കൊല്ലപ്പെടുമെങ്കിലും പത്ത് വർഷങ്ങള്‍ക്കിപ്പുറവും അയാളോടുള്ള വെറുപ്പ് മലയാളികള്‍ക്ക് മാറിയിട്ടില്ല. അത്രയ്ക്ക് ശക്തമായിരുന്നു ഏതാനും നിമിഷങ്ങള്‍ വന്നുപോകുന്ന ആ കഥാപാത്രം. ഇപ്പോഴിതാ പത്തുവർഷങ്ങള്‍ക്കിപ്പുറം ഈ 2023-ൽ മറ്റൊരു ക്രിസ്മസ് കാലത്ത് മലയാളികളുടെ വെറുപ്പ് നേടിയിരിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കുകയാണ് ‘നേര്’ […]