12 Sep, 2024
1 min read

പാട്ടും ആട്ടവുമായി മോഹൻലാൽ; ചെന്തീപോലെ ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബനി’ലെ ഏവരും കാത്തിരുന്ന ‘റാക്ക്’ ഗാനം

പ്രേക്ഷകരേവരും അക്ഷമരായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ “റാക്ക്” ഗാനം പുറത്തിറങ്ങി. പി.എസ് റഫീക്കിന്‍റെ രചനയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ മോഹൻലാൽ ആലപിച്ചിരിക്കുന്ന ഗാനം ഏറെ ചടുലവും കൗതുകകരവുമാണ്. യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനം എന്ന രീതിയിലാണ് പാട്ട് ചിത്രത്തിലെത്തുന്നതെന്നാണ് ലിറിക്കൽ വീഡിയോ ഗാനത്തിൽ നിന്നും ലഭിക്കുന്ന സൂചനകള്‍. ജനുവരി 25 ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ഗാനം. ‘ഇനി കാണപോവത് നിജം’ എന്ന […]