‘ലാലേട്ടൻ ഇന്ത്യയുടെ അഭിമാനം, ‘നേര്’ മനസ്സിൽ തൊട്ടു’; മീര ജാസ്മിന്‍റെ വാക്കുകള്‍
1 min read

‘ലാലേട്ടൻ ഇന്ത്യയുടെ അഭിമാനം, ‘നേര്’ മനസ്സിൽ തൊട്ടു’; മീര ജാസ്മിന്‍റെ വാക്കുകള്‍

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ‘നേര്’ എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയിൽ മുന്നേറുകയാണ്. കോർട്ട് റൂം ഡ്രാമയായൊരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയിരിക്കുകയാണെന്നാണ് തിയേറ്റർ ടോക്ക്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ നടി മീര ജാസ്മിൻ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

”അടിപൊളി പടം. ലാലേട്ടന് മാത്രമേ ഇത്തരം റോളുകള്‍ ചെയ്യാൻ പറ്റൂ. സ്ത്രീകളോടുള്ള ഡീപ്പായ ഇമോഷൻ ചിത്രത്തിലുണ്ട്. വളരെ ടച്ചിംഗ് ആയിരുന്നു. വളരെ സന്തോഷമാണ്. അനശ്വരയും സിദ്ധിഖിക്കയും എല്ലാവരും നന്നായി ചെയ്തു. അനശ്വരയുടെ നല്ല ചലഞ്ചിംഗ് ആയ റോളാണ്. ഞാൻ വലിയ ലാലേട്ടൻ ഫാനാണ്, ഓള്‍ ടൈം ഫേവറേറ്റാണ്. ഇന്ത്യയുടെ അഭിമാനമാണ് അദ്ദേഹം. എപ്പോഴും ഇവിടെയുണ്ടായിരുന്നു. ഇനി എത്രയോ വർഷങ്ങള്‍ നമ്മളെയെല്ലാവരേയും അദ്ദേഹം എന്‍റര്‍ടെയ്ൻ ചെയ്യിക്കാൻ പോകുന്നു. ഇന്ത്യയുടെ അഭിമാനമാണ് അദ്ദേഹം. ഇത്രയും വലിയൊരു ആക്ടർ, ലെജന്‍റ്. നമ്മുടെയൊക്കെ ട്രഷറാണ് അദ്ദേഹം”, മീര ജാസ്മിൻ പറഞ്ഞിരിക്കുകയാണ്.

ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ സിനിമകള്‍ക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ചിരിക്കുന്ന നേരിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജീത്തും അഡ്വ. ശാന്തി മായാദേവിയും ചേർന്നാണ്. സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, അനശ്വര, ശങ്കർ ഇന്ദുചൂഡൻ, ശ്രീധന്യ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒന്നിച്ചിട്ടുള്ളത്.