‘ജിബൂട്ടി’യിലെ മനോഹരമായ പ്രണയ ഗാനം ശ്രദ്ധ നേടുന്നു
അമിത് ചക്കാലക്കലിനെ നായകനാക്കി കൊണ്ട് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിബൂട്ടി.ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് ജിബൂട്ടി എന്ന പേര് നൽകാൻ കാരണമായത്. ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പിന്തുണ ലഭിച്ച ടീസറിന് പിന്നാലെ ഇപ്പോഴിതാ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മനോഹരമായ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘വിണ്ണിലഴകേ കണ്ണിനിതളേ’ എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ, ബിന്ദു അനിരുദ്ധ് എന്നിവർ ചേർന്നാണ്. പ്രശസ്ത സംഗീത […]
“ജോജിയിലെ ക്രിസ്ത്യാനി ജീവിതങ്ങളുടെ പൊതു ആമുഖം” ജിജോ വർഗീസിന്റെ വ്യത്യാസമായ കുറിപ്പ് വായിക്കാം
ജിജോ വർഗീസ് എന്ന വ്യക്തി പുതിയ ഫഹദ് ഫാസിൽ ചിത്രമായ ‘ജോജി’യെക്കുറിച്ച് നടത്തിയ നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനോടകം നിരവധി പ്രശംസകൾ ഏറ്റുവാങ്ങി നിരൂപണം ശ്രദ്ധനേടിക്കഴിഞ്ഞു. വൈറലായ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “പനച്ചേൽ കുട്ടപ്പൻ – ‘അങ്ങോട്ട് മാറി നിൽക്കടാ’ എന്നതാണ് കുട്ടപ്പൻ ജീവിതത്തിൽ ഏറ്റവും അധികം പറഞ്ഞിട്ടുണ്ടാകാവുന്ന ഡയലോഗ്. കർത്താവ് തമ്പുരാനെയും സ്വന്തം ആകാരവലിപ്പത്തോട് മത്സരിക്കുന്ന മറ്റൊരു ആൽഫാമെയിലിനെയും അല്ലാതെ മറ്റൊരാളെയും അയാൾ ജീവിതത്തിൽ അംഗീകരിക്കില്ല. എല്ലാം ‘ഒണ്ടാക്കാൻ’ ജനിച്ചു വളർന്ന, സൃഷ്ടിയുടെ മേന്മയിൽ […]
കുംഭമേളയെ വിമർശിച്ചുകൊണ്ട് നടി പാർവതി രംഗത്ത്
അഭിനേത്രി എന്നതിലുപരി സാമൂഹിക വിഷയങ്ങളിൽ ശക്തമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രശസ്തി അറിയിച്ചിട്ടുള്ള താരമാണ് നടി പാർവതി. താരത്തിന്റെ പല തുറന്നു പറച്ചിലുകളും നിലപാടുകളും ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്ത് നടക്കുന്ന കുംഭമേളയ്ക്കെതിരെ പാർവതി പ്രതിഷേധം രേഖപ്പെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് അതിതീവ്രമായി തന്നെ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിലും കുംഭമേള സംഘടിപ്പിക്കുന്നതിനെയാണ് താരം വിമർശിച്ചത്. വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ തബ്‍ലീഗി ജമാഅത്തിനെതിരെ രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾ പ്രകടമായിരുന്നു. ആ വേളയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ അർണബ് […]
16 വർഷങ്ങൾക്കിപ്പുറം ബ്രഹ്മാണ്ഡചിത്രം ‘അന്ന്യൻ’ വീണ്ടും ഒരുക്കാൻ ശങ്കർ എത്തുന്നു
തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രമാണ് വിക്രം നായകനായ അന്ന്യന്‍. ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ വലിയ റെക്കോർഡുകളും പല അത്ഭുതങ്ങളും തമിഴ് സിനിമാ ലോകത്ത് നടന്നു. ഏകദേശം 16 വർഷങ്ങൾ പിന്നിടുമ്പോഴും അന്ന്യന്‍ എന്ന ചിത്രത്തിന്റെ പ്രസക്തിയും മേക്കിങ് പരീക്ഷണങ്ങളും ഇന്നും മറ്റുള്ള ചിത്രങ്ങൾക്ക് ഒരു മികച്ച റഫറൻസ് ആയി നിൽക്കുന്നു. വിക്രം എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി ഇന്നും കരുതപ്പെടുന്ന അന്ന്യനിലെ ഹാരിസ് ജയരാജ് ഒരുക്കിയ എല്ലാ […]
കളിയാക്കിയവർക്കുള്ള മറുപടിയുമായി ഒടുവിൽ നടൻ കൈലാഷ് രംഗത്ത്…
മിഷൻ സി എന്ന പുതിയ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ നടൻ കൈലാഷ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ്. താരത്തിന്റെ മുൻകാല പരാജയ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ കൈലാഷിനെ വലിയ രീതിയിൽ കളിയാക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു. മിഷൻ സി എന്ന ചിത്രത്തിന്റെ സംവിധായകൻ പരിഹാസങ്ങൾ അതിരുകടക്കുന്നു എന്ന പരാതിയുമായി രംഗത്ത് വന്നതോടെയാണ് വിഷയത്തിലെ ഗൗരവം എല്ലാവർക്കും പിടികിട്ടിയത്. സിനിമയ്ക്കുള്ളിലെ മറ്റ് പ്രമുഖർ ഇതിനോടകം കൈലാഷിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ കൈലാഷ് തന്നെ […]
‘ലാലേട്ടന്റെ പൊടിപാറണ അടി’ ‘ആറാട്ടി’ന്റെ ടീസർ പുറത്ത്
പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്ന പുതിയ ആക്ഷൻ ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ഓളം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ആരാധകരെ കൂടുതൽ ആവേശത്തിലാക്കി കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. പോസ്റ്റർ എന്താണോ സൂചന നൽകിയത് അതിന്റെ പത്തിരട്ടി മാസ്സ് ആയാണ് ടീസർ എത്തിയിരിക്കുന്നത്. മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ […]
‘കാവലി’ന്റെ മാസ്സ് പോസ്റ്റർ പുറത്ത് ആശംസകൾ നേർന്ന് മെഗാസ്റ്റാർ !!
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി. ആരാധകരെയും പ്രേക്ഷകരെയും അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. മാസ്സ് ലുക്കിൽ കയ്യിലൊരു പെട്ടിയുമായി തോക്കിനു മുമ്പിൽ എതിരാളിയെ തകർത്തുകൊണ്ട് നോക്കി നിൽക്കുന്ന സുരേഷ് ഗോപിയുടെ ലൂക്ക് വിഷുദിനത്തിൽ ആരാധകർക്ക് നൽകുന്ന ഒരു കൈനീട്ടമായി തന്നെ മാറിയിരിക്കുകയാണ്. സുരേഷ് ഗോപിയോടൊപ്പം മമ്മൂട്ടിയും പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും സുരേഷ് ഗോപിയും നിർമാതാവ് ജോബി ജോർജിനും സംവിധായകൻ നിഥിൻ രഞ്ജി പണിക്കർക്കും […]
‘ഒടിയനി’ലെ ഓർമ്മകൾ പങ്കുവെച്ചു, നടൻ കൈലാഷിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വി.എ ശ്രീകുമാർ
മിഷൻ സി എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത് മുതൽ നടൻ കൈലാഷ് വലിയതോതിലുള്ള സൈബർ ആക്രമണം നേരിടുകയാണ്. താരത്തിന്റെ പരാജയപ്പെട്ട ചിത്രങ്ങൾ മുൻനിർത്തിയാണ് ഒരു കൂട്ടം ആളുകൾ നടൻ കൈലാഷിനെതിരെ ട്രോളുകളും അധിക്ഷേപങ്ങളും നിർമ്മിക്കുകയും പങ്കുവയ്ക്കുകയും ചെയ്തത്. മിഷൻ സിയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ ആണ് സംഭവത്തിൽ വലിയ പ്രതിഷേധം അറിയിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നടൻ കൈലാഷിന് വലിയ പിന്തുണയാണ് പ്രമുഖരടക്കമുള്ള നിരവധി നിരവധി ആളുകൾ നൽകിയത്. ഇപ്പോഴിതാ സംവിധായകൻ […]
മമ്മൂട്ടി ചിത്രം തൽക്കാലം ഇല്ല, 11 വർഷത്തിനു ശേഷം ജയറാം നായകൻ സത്യൻ അന്തിക്കാട് ചിത്രം പ്രഖ്യാപിക്കപ്പെട്ടു
‘ഞാൻ പ്രകാശൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താരങ്ങൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതികമായ പല കാരണങ്ങൾ കൊണ്ട് മമ്മൂട്ടി ചിത്രം താൽക്കാലികമായി സത്യൻ അന്തിക്കാട് ഉപേക്ഷിക്കുകയാണ്. പകരം 11 വർഷത്തെ ഇടവേളക്ക് ശേഷം ജയറാമിനെ നായകനാക്കി കൊണ്ട് പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ മീരാ ജാസ്മിൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സംവിധായകൻ സത്യൻ […]
ആൻ അഗസ്റ്റിൻ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പുറത്ത്
2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ അഗസ്റ്റിൻ തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹനടിയായും ഗംഭീര പ്രകടനം കാഴ്ചവെച്ച താരം 2014-ൽ പ്രശസ്ത ചായാഗ്രഹകൻ ജോമോൻ ടി. ജോണിനെ വിവാഹം ചെയ്യുകയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട […]