‘കാവലി’ന്റെ മാസ്സ് പോസ്റ്റർ പുറത്ത്   ആശംസകൾ നേർന്ന് മെഗാസ്റ്റാർ !!
1 min read

‘കാവലി’ന്റെ മാസ്സ് പോസ്റ്റർ പുറത്ത് ആശംസകൾ നേർന്ന് മെഗാസ്റ്റാർ !!

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി. ആരാധകരെയും പ്രേക്ഷകരെയും അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. മാസ്സ് ലുക്കിൽ കയ്യിലൊരു പെട്ടിയുമായി തോക്കിനു മുമ്പിൽ എതിരാളിയെ തകർത്തുകൊണ്ട് നോക്കി നിൽക്കുന്ന സുരേഷ് ഗോപിയുടെ ലൂക്ക് വിഷുദിനത്തിൽ ആരാധകർക്ക് നൽകുന്ന ഒരു കൈനീട്ടമായി തന്നെ മാറിയിരിക്കുകയാണ്. സുരേഷ് ഗോപിയോടൊപ്പം മമ്മൂട്ടിയും പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും സുരേഷ് ഗോപിയും നിർമാതാവ് ജോബി ജോർജിനും സംവിധായകൻ നിഥിൻ രഞ്ജി പണിക്കർക്കും ആശംസകൾ നേരുകയും ചെയ്തു. സുരേഷ് ഗോപി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാവൽ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഒരു വിഷുക്കൈനീട്ടമായി പുതിയ പോസ്റ്റർ പുറത്തുവരുമ്പോൾ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷ ഉയരുകയാണ് ചെയ്യുന്നത്. കാരണം അത്രത്തോളം മാസ് ഗെറ്റപ്പിൽ തന്നെയാണ് സുരേഷ് ഗോപി പുതിയ പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വർഷം തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

രഞ്ജി പണിക്കരുടെ മകൻ കൂടിയായ നിഥിൻ രഞ്ജി പണിക്കർ കസബ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ചെറുത്തുനിൽപ്പിന്റെ തീവ്രതയും ആവോളമുള്ള കാവൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്റർ ആരാധകർ ഏറ്റെടുത്ത സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.

Leave a Reply