പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്ന പുതിയ ആക്ഷൻ ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ഓളം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ആരാധകരെ കൂടുതൽ ആവേശത്തിലാക്കി കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. പോസ്റ്റർ എന്താണോ സൂചന നൽകിയത് അതിന്റെ പത്തിരട്ടി മാസ്സ് ആയാണ് ടീസർ എത്തിയിരിക്കുന്നത്. മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെ സൃഷ്ടിക്കുകയാണ്. പ്രായം എത്ര കൂടിയിട്ടും മെയ്‌വഴക്കത്തിലൊ സംഘടന രംഗങ്ങളിലൊ യാതൊരു കോട്ടവും വരാത്ത മോഹൻലാലിന്റെ ആക്ഷൻ അഴിഞ്ഞാട്ടം തന്നെയാണ ആറാട്ട് എന്ന ചിത്രമെന്ന് ടീസർ സൂചന നൽകി കഴിഞ്ഞു.ആക്ഷന് ഒപ്പം ചിത്രത്തിൽ കോമഡിക്കും വളരെ പ്രാധാന്യമുണ്ടെന്ന് തിരക്കഥാകൃത്ത് മുൻപ് സൂചന നൽകിയിരുന്നു. ഒരു പ്രധാന ലക്ഷ്യത്തോടെമോഹൻലാൽ അവതരിപ്പിക്കുന്ന ഗോപൻ എന്ന കഥാപാത്രം നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിലെ എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. തീയേറ്ററുകളിൽ ആരാധകർക്ക് വലിയ ആഘോഷമാക്കാൻ ആറാട്ടിന് കഴിയുമെന്നുതന്നെയാണ് ചിത്രത്തിലെ ടീസർ സൂചിപ്പിക്കുന്നത്.നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ തന്നെയാണ്.
You may also like

എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല? : മോഹൻലാലിന്റെ ജന്മദിനം വലിയ ജനപ്രീതി സൃഷ്ടിക്കാതിരുന്നതിനെ ചൊല്ലി പ്രേക്ഷകന്റെ കുറിപ്പ്

”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍

ഒന്നിനൊന്ന് മികച്ച സിനിമകളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മൂവരും ഒരുമിച്ചെത്തുന്നു…! ആകാംഷയോടെ പ്രേക്ഷകര്‍

ഒരുങ്ങുന്നത് വമ്പന്‍ ചിത്രം; റോബി വര്‍ഗീസ് രാജ്- മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ! ആകാംഷയില്‍ പ്രേക്ഷകര്‍

‘ജോഷിയെപ്പോലൊരു സംവിധായകന് ഒരു വട്ടം പോലും കണ്ണ് കൂര്‍പ്പിക്കേണ്ടി വന്നിട്ടില്ലാത്ത ഷാര്‍പ് ആയ, ഫോക്കസ്ഡ് ആയ പ്രൊഫഷണല്‍’ ; മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാവുന്നു
