മമ്മൂട്ടി ചിത്രം തൽക്കാലം ഇല്ല, 11 വർഷത്തിനു ശേഷം ജയറാം നായകൻ സത്യൻ അന്തിക്കാട് ചിത്രം പ്രഖ്യാപിക്കപ്പെട്ടു
1 min read

മമ്മൂട്ടി ചിത്രം തൽക്കാലം ഇല്ല, 11 വർഷത്തിനു ശേഷം ജയറാം നായകൻ സത്യൻ അന്തിക്കാട് ചിത്രം പ്രഖ്യാപിക്കപ്പെട്ടു

‘ഞാൻ പ്രകാശൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താരങ്ങൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതികമായ പല കാരണങ്ങൾ കൊണ്ട് മമ്മൂട്ടി ചിത്രം താൽക്കാലികമായി സത്യൻ അന്തിക്കാട് ഉപേക്ഷിക്കുകയാണ്. പകരം 11 വർഷത്തെ ഇടവേളക്ക് ശേഷം ജയറാമിനെ നായകനാക്കി കൊണ്ട് പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ മീരാ ജാസ്മിൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണ് ഫേസ്ബുക്കിലൂടെ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ‘എനിക്ക് കിട്ടിയ വിലയേറിയ വിഷുക്കൈനീട്ടം’ എന്ന് നടൻ ജയറാം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.”ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും.” സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

“ഞാൻ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം…”സത്യൻ അന്തിക്കാടിന്റെ ഈ വാക്കുകൾ സിനിമാപ്രേമികൾക്ക് വളരെ വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതവും സ്വപ്നവുമായി എന്നും അടുത്ത് നിൽക്കുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങൾ പോലെ ഈ ജയറാം ചിത്രവും വലിയ അനുഭവമാകും എന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Leave a Reply