fbpx
Latest News

“ജോജിയിലെ ക്രിസ്ത്യാനി ജീവിതങ്ങളുടെ പൊതു ആമുഖം” ജിജോ വർഗീസിന്റെ വ്യത്യാസമായ കുറിപ്പ് വായിക്കാം

ജിജോ വർഗീസ് എന്ന വ്യക്തി പുതിയ ഫഹദ് ഫാസിൽ ചിത്രമായ ‘ജോജി’യെക്കുറിച്ച് നടത്തിയ നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനോടകം നിരവധി പ്രശംസകൾ ഏറ്റുവാങ്ങി നിരൂപണം ശ്രദ്ധനേടിക്കഴിഞ്ഞു. വൈറലായ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “പനച്ചേൽ കുട്ടപ്പൻ – ‘അങ്ങോട്ട് മാറി നിൽക്കടാ’ എന്നതാണ് കുട്ടപ്പൻ ജീവിതത്തിൽ ഏറ്റവും അധികം പറഞ്ഞിട്ടുണ്ടാകാവുന്ന ഡയലോഗ്. കർത്താവ് തമ്പുരാനെയും സ്വന്തം ആകാരവലിപ്പത്തോട് മത്സരിക്കുന്ന മറ്റൊരു ആൽഫാമെയിലിനെയും അല്ലാതെ മറ്റൊരാളെയും അയാൾ ജീവിതത്തിൽ അംഗീകരിക്കില്ല. എല്ലാം ‘ഒണ്ടാക്കാൻ’ ജനിച്ചു വളർന്ന, സൃഷ്ടിയുടെ മേന്മയിൽ അഭിമാനം പൊത്തി വെച്ചിരിക്കുന്ന അധ്വാന നസ്രാണി. പറമ്പും വീടും ഭാര്യയും മക്കളും എല്ലാം ഇവർ ‘ഒണ്ടാക്കുകയാണ്’ ചെയ്യുക. എന്നിട്ട് അതിന് മാർക്കിട്ട് കൊണ്ടിരിക്കും. ഏതിൽ തൃപ്തി വന്നാലും മക്കളോട് അത് വരില്ല. അവരെയങ് അഡ്ജസ്റ്റ് ചെയ്യും. സ്വന്തം രക്തം എന്ന അംഗീകാരം അതിലെ ആൽഫാ മെയിലുകൾക്കെ ലഭിക്കൂ. ബാക്കിയൊക്കെ ‘അവളുടെ വിത്തോ ‘, ‘ഒട്ടുപാലിന് ഒണ്ടായതോ’ ആവും. സ്വന്തം സ്വത്തിൽ അധികാരപ്പെടാൻ മരണശേഷം ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് മാത്രം ചാവും മുമ്പ് മക്കൾക്ക്‌ എഴുതി വെക്കുന്നവരാണ് മിക്കവരും. അതിനും മനസ് വരാതെ അശരീരിയായി മുകളിൽ നിന്ന് മക്കളുടെ കത്തിക്കുത്ത് കണ്ടു രസിച്ച ആത്മാക്കളുടെ ചരിത്രവും ഉണ്ട്.

ജോജി – പയ്യന്റെ കയ്യിൽ നിന്ന് തോക്ക് വാങ്ങി സ്വന്തം കുതിരയെ നോക്കുന്ന ഇൻട്രോ സീനിൽ തന്നെ അയാൾ വ്യക്തമാണ് .അപ്പന്റെ സ്വത്തിനെ അതിന്റെ പരമ്പരാഗത ഘടനയിൽ നിന്ന് മാറ്റി നവരൂപത്തിൽ വിപുലടുത്താൻ മോഹിക്കുന്ന സംരംഭക ദുര ഉള്ള ജോജിമാർ, കാല് മെലിഞ്ഞു തൊലി വിളറിയ ആ രൂപത്തിൽ തന്നെ സംവിധായകന് പരിചിതം ആയിരിക്കണം. സ്കൂൾ പ്രായം തൊട്ട് കാശ് കൊണ്ട് കളിക്കാൻ കൊതിക്കുന്ന, എന്നാൽ തൊടുന്നതെന്തും തോൽവിയായ, ശാരീരിക ദുർബലരായ, നടപ്പ്‌കൂട്ടങ്ങളിൽ വ്യത്യസ്തരായ, വ്യതിരിക്തമായ ആർത്തിയും കുടിലതയും കൊണ്ട് നടക്കുന്ന ജോജിമാർ.ഒരു മുപ്പത് വയസ് എത്തുബോഴേക്കും കുടുംബത്തിലെ വീതത്തെക്കാൾ കടം വരുത്തി വെച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി ആളുകളെ കബളിപ്പിച്ച് അങ്ങനങ്ങു ജീവിച്ചു പോകുന്നതാണ് ഈ ജനുസിന്റെ സ്വാഭാവിക പരിണാമം. അല്ലാത്തവർ ജയിലിലോ ആത്മഹത്യയിലോ അഭയം പ്രാപിക്കും.

ജോമോൻ – പ്രേക്ഷകർക്ക് കയ്യടിക്കാൻ തോന്നുന്നത് ജീവിതത്തിൽ അനുഭവിക്കേണ്ടാത്തത് കൊണ്ടാണ്. ശരിക്കും അതൊരു കാട്ട സാധനമാണ്. കുടിയൻ കാള. നാല് പേര് കൂടുന്ന എവിടെയും തന്റെ അരാജക ആണത്തം പ്രദർശിപ്പിക്കും. അടുപ്പിക്കാൻ കൊള്ളില്ല. അപ്പന്റെ ആകാരവിത്ത് ആ അഭിമാനം കൊണ്ട് മാത്രം ജീവിച്ചു ചാവുകയാണ് ചെയ്യുക. സിസ്റ്റമാറ്റിക് ആയ എന്തിലും ഇടങ്കോലിടും. സിനിമയിൽ അതിന് നന്മ പരിവേഷം വരുന്നത് അപ്പുറത്ത് ഒരു ഓർഗനൈസ്ഡ് ക്രൈമും മതപൗരോഹിത്യവും ആയത്കൊണ്ടാണ്.

ജെയ്സൻ – കുടുമ്മത്തിൽ നിന്ന് ഖദർ ഇടേണ്ടവൻ.ആവശ്യത്തിന് ദുര, ആവശ്യത്തിന് ഭയം, ആവശ്യത്തിന് ഭക്തി, ആവശ്യത്തിന് കുടിലത, ആവശ്യത്തിന് വഞ്ചന,ആവശ്യത്തിന് വീട്ട് സ്നേഹം, അങ്ങനെ ടിപ്പിക്കൽ മണ്ഡലം പ്രസിഡന്റ് അച്ചായൻ. ചാണ്ടിസാറിന്റെ എർത് ആയി നടന്ന് അത്യാവശ്യം റിയൽ എസ്റ്റേറ്റ്, അഴിമതി നിയമനങ്ങൾ, കേസ് ഒത്തുതീർപ്പ്, ഒക്കെയായി കുടുമ്മത്തിൽ നിന്ന് തലമുറയെ മുന്നോട്ട് നയിക്കേണ്ട ആൾ.

ബിൻസി – തേങ്ങാക്കൊത്തിട്ട് പോത്തെറച്ചി ഒലർത്തി മലർത്തി, തുണ്ടംമീൻ കൊടംപുളിയും ചൊവന്ന മൊളകും ഇട്ട് ചാറ് വറ്റിച്ച്, ആണുങ്ങൾക്ക് തൊട്ട് നക്കാനും തിന്നാനും എടുത്തുകൊണ്ട് കൊടുക്കാൻ ജനിച്ച ടിപ്പിക്കൽ ചേട്ടത്തി ജന്മം ‘കൂടത്തായി ജോളി’ ഇമേജിന്റെ അരിക് വരെ എത്തിനിൽക്കുന്നത് സ്വാഭാവികം ആണെന്ന് കഥ പറയുന്നു. ബിൻസി ജോജിയെ പോലെ ജന്മദുഷ്ട ആണെന്നതിന് തെളിവ് ഇല്ല. സിറ്റുവേഷനൽ കുറ്റവാളി ആണ്. ആ സിറ്റുവേഷൻ എന്നത് സ്വാഭാവിക തറവാട്ട് ക്രൈസ്തവ ജീവിതം തന്നെ ആകുന്നത് സിനിമയുടെ പൊളിറ്റിക്കൽ മെസേജ് ആണ്.

വികാരി കൊച്ചച്ചൻ – കത്തോലിക്കാ സഭകളെ പോലെ ഘടനാപരമായ അപ്രമാദിത്തം യാക്കോബായ- ഓർത്തഡോക്സ് പൗരോഹിത്യത്തിന് ഇല്ല. ക്രിസ്ത്യൻ മൊറാലിറ്റിയുടെ ഈശ്വരബിംബമായ വെർജിനിറ്റിയുടെ പ്രത്യക്ഷ അഭാവം അവരുടെ പ്രതിപുരുഷ പരിവേഷത്തിന് കനം കുറയ്ക്കുന്നുണ്ട്. പള്ളിയിൽ അവസാന വാക്ക് വികാരി അല്ല,’കമ്മറ്റി’ എന്നറിയപ്പെടുന്ന കാശുള്ള കോൺഗ്രസ്കാരാണ്. വല്യ പ്രമാണിക്ക് ഇഷ്ടക്കേട്ടുള്ള അച്ചന് ഇടവക ജീവിതം നരകം ആയിരിക്കും. അയാളെ ഓടിച്ചിട്ട് കുത്തും.വിവാഹം കഴിച്ചവർ ആണെങ്കിലും അവരുടെ സ്ത്രീബന്ധങ്ങളെ ഇടവക വയസ്സന്മാർ ഒളിച്ചു പിന്തുടരും ( ഒരുപിടി ഓർത്തഡോക്സ് അച്ചന്മാർ ഈയിടെയായി ലൈംഗിക വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട് ). തങ്ങളുടെ ബഹുമാനം ഈ ചെറുപ്പക്കാർ കൃത്രിമമായി ഉണ്ടാക്കി എടുക്കണം.

അതിനിക്കൂട്ടർ സർവ്വ അഭ്യാസവും എടുക്കും. പ്രായത്തിന് ചേരാത്ത കാർന്നോത്തം അഭിനയിക്കും. വല്യ വാർത്തമാനത്തിന് ശ്രമിക്കും. (എല്ലാവരെയും പള്ളിയിൽ എത്തിക്കുക, പെൺകുട്ടികൾ അന്യസഭക്കാരുമായി വിവാഹിതരാകാതിരിക്കുക, തുടങ്ങിയ ഭാരിച്ച അരമന ടാസ്‌കും ഇതുങ്ങളുടെ തലയിൽ ഉണ്ട് ). പാവപ്പെട്ട കുടുംബ സാഹചര്യത്തിൽ നിന്ന് വരുന്ന ഈ ന്യൂജെൻ പുരോഹിതർ എത്ര മസിലു പിടിച്ചാലും ജോമോനെ പോലെ ഒരു പ്രമാണി കൈ വിരിച്ചു വിലങ്ങനെ നിന്നാൽ ഇതുങ്ങളുടെ സഭാഭരണം കോഞ്ഞാട്ടയാവും, വൈകാതെ മറ്റൊരിടത്തേക്ക് തട്ടും.സമുദായം, ആണധികാരം, സ്വത്ത്, ഇതു മൂന്നും ഏറിയും കുറഞ്ഞും വലിയൊരു ജനവിഭാഗത്തെ സ്വാഭാവികമായി പ്രതിനിധീകരിക്കുന്നുണ്ട് ‘ജോജി’യിലെ കഥാപാത്രങ്ങൾ… “

ജിജോ വർഗീസ് എന്ന വ്യക്തി പുതിയ ഫഹദ് ഫാസിൽ ചിത്രമായ ‘ജോജി’യെക്കുറിച്ച് നടത്തിയ നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനോടകം നിരവധി പ്രശംസകൾ ഏറ്റുവാങ്ങി നിരൂപണം ശ്രദ്ധനേടിക്കഴിഞ്ഞു. വൈറലായ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “പനച്ചേൽ കുട്ടപ്പൻ – ‘അങ്ങോട്ട് മാറി നിൽക്കടാ’ എന്നതാണ് കുട്ടപ്പൻ ജീവിതത്തിൽ ഏറ്റവും അധികം പറഞ്ഞിട്ടുണ്ടാകാവുന്ന ഡയലോഗ്. കർത്താവ് തമ്പുരാനെയും സ്വന്തം ആകാരവലിപ്പത്തോട് മത്സരിക്കുന്ന മറ്റൊരു ആൽഫാമെയിലിനെയും അല്ലാതെ മറ്റൊരാളെയും അയാൾ ജീവിതത്തിൽ അംഗീകരിക്കില്ല. എല്ലാം ‘ഒണ്ടാക്കാൻ’ ജനിച്ചു വളർന്ന, സൃഷ്ടിയുടെ മേന്മയിൽ അഭിമാനം പൊത്തി വെച്ചിരിക്കുന്ന അധ്വാന നസ്രാണി. പറമ്പും വീടും ഭാര്യയും മക്കളും എല്ലാം ഇവർ ‘ഒണ്ടാക്കുകയാണ്’ ചെയ്യുക. എന്നിട്ട് അതിന് മാർക്കിട്ട് കൊണ്ടിരിക്കും. ഏതിൽ തൃപ്തി വന്നാലും മക്കളോട് അത് വരില്ല. അവരെയങ് അഡ്ജസ്റ്റ് ചെയ്യും. സ്വന്തം രക്തം എന്ന അംഗീകാരം അതിലെ ആൽഫാ മെയിലുകൾക്കെ ലഭിക്കൂ. ബാക്കിയൊക്കെ ‘അവളുടെ വിത്തോ ‘, ‘ഒട്ടുപാലിന് ഒണ്ടായതോ’ ആവും. സ്വന്തം സ്വത്തിൽ അധികാരപ്പെടാൻ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് മാത്രം ഇല്ലാതാകുന്നതിന് മുമ്പ് മക്കൾക്ക്‌ എഴുതി വെക്കുന്നവരാണ് മിക്കവരും. അതിനും മനസ് വരാതെ അശരീരിയായി മുകളിൽ നിന്ന് മക്കളുടെ കത്തിക്കുത്ത് കണ്ടു രസിച്ച ആത്മാക്കളുടെ ചരിത്രവും ഉണ്ട്.

ജോജി – പയ്യന്റെ കയ്യിൽ നിന്ന് തോക്ക് വാങ്ങി സ്വന്തം കുതിരയെ നോക്കുന്ന ഇൻട്രോ സീനിൽ തന്നെ അയാൾ വ്യക്തമാണ് .അപ്പന്റെ സ്വത്തിനെ അതിന്റെ പരമ്പരാഗത ഘടനയിൽ നിന്ന് മാറ്റി നവരൂപത്തിൽ വിപുലടുത്താൻ മോഹിക്കുന്ന സംരംഭക ദുര ഉള്ള ജോജിമാർ, കാല് മെലിഞ്ഞു തൊലി വിളറിയ ആ രൂപത്തിൽ തന്നെ സംവിധായകന് പരിചിതം ആയിരിക്കണം. സ്കൂൾ പ്രായം തൊട്ട് കാശ് കൊണ്ട് കളിക്കാൻ കൊതിക്കുന്ന, എന്നാൽ തൊടുന്നതെന്തും തോൽവിയായ, ശാരീരിക ദുർബലരായ, നടപ്പ്‌കൂട്ടങ്ങളിൽ വ്യത്യസ്തരായ, വ്യതിരിക്തമായ ആർത്തിയും കുടിലതയും കൊണ്ട് നടക്കുന്ന ജോജിമാർ.ഒരു മുപ്പത് വയസ് എത്തുബോഴേക്കും കുടുംബത്തിലെ വീതത്തെക്കാൾ കടം വരുത്തി വെച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി ആളുകളെ കബളിപ്പിച്ച് അങ്ങനങ്ങു ജീവിച്ചു പോകുന്നതാണ് ഈ ജനുസിന്റെ സ്വാഭാവിക പരിണാമം. അല്ലാത്തവർ ജയിലിലോ സ്വയം ഇല്ലാതാകുന്നതിലോ അഭയം പ്രാപിക്കും.

ജോമോൻ – പ്രേക്ഷകർക്ക് കയ്യടിക്കാൻ തോന്നുന്നത് ജീവിതത്തിൽ അനുഭവിക്കേണ്ടാത്തത് കൊണ്ടാണ്. ശരിക്കും അതൊരു കാട്ട സാധനമാണ്. കുടിയൻ കാള. നാല് പേര് കൂടുന്ന എവിടെയും തന്റെ അരാജക ആണത്തം പ്രദർശിപ്പിക്കും. അടുപ്പിക്കാൻ കൊള്ളില്ല. അപ്പന്റെ ആകാരവിത്ത് ആ അഭിമാനം കൊണ്ട് മാത്രം ജീവിച്ചു ചാവുകയാണ് ചെയ്യുക. സിസ്റ്റമാറ്റിക് ആയ എന്തിലും ഇടങ്കോലിടും. സിനിമയിൽ അതിന് നന്മ പരിവേഷം വരുന്നത് അപ്പുറത്ത് ഒരു ഓർഗനൈസ്ഡ് ക്രൈമും മതപൗരോഹിത്യവും ആയത്കൊണ്ടാണ്.

ജെയ്സൻ – കുടുമ്മത്തിൽ നിന്ന് ഖദർ ഇടേണ്ടവൻ.ആവശ്യത്തിന് ദുര, ആവശ്യത്തിന് ഭയം, ആവശ്യത്തിന് ഭക്തി, ആവശ്യത്തിന് കുടിലത, ആവശ്യത്തിന് വഞ്ചന,ആവശ്യത്തിന് വീട്ട് സ്നേഹം, അങ്ങനെ ടിപ്പിക്കൽ മണ്ഡലം പ്രസിഡന്റ് അച്ചായൻ. ചാണ്ടിസാറിന്റെ എർത് ആയി നടന്ന് അത്യാവശ്യം റിയൽ എസ്റ്റേറ്റ്, അഴിമതി നിയമനങ്ങൾ, കേസ് ഒത്തുതീർപ്പ്, ഒക്കെയായി കുടുമ്മത്തിൽ നിന്ന് തലമുറയെ മുന്നോട്ട് നയിക്കേണ്ട ആൾ.

ബിൻസി – തേങ്ങാക്കൊത്തിട്ട് പോത്തെറച്ചി ഒലർത്തി മലർത്തി, തുണ്ടംമീൻ കൊടംപുളിയും ചൊവന്ന മൊളകും ഇട്ട് ചാറ് വറ്റിച്ച്, ആണുങ്ങൾക്ക് തൊട്ട് നക്കാനും തിന്നാനും എടുത്തുകൊണ്ട് കൊടുക്കാൻ ജനിച്ച ടിപ്പിക്കൽ ചേട്ടത്തി ജന്മം ‘കൂടത്തായി ജോളി’ ഇമേജിന്റെ അരിക് വരെ എത്തിനിൽക്കുന്നത് സ്വാഭാവികം ആണെന്ന് കഥ പറയുന്നു. ബിൻസി ജോജിയെ പോലെ ജന്മദുഷ്ട ആണെന്നതിന് തെളിവ് ഇല്ല. സിറ്റുവേഷനൽ കുറ്റവാളി ആണ്. ആ സിറ്റുവേഷൻ എന്നത് സ്വാഭാവിക തറവാട്ട് ക്രൈസ്തവ ജീവിതം തന്നെ ആകുന്നത് സിനിമയുടെ പൊളിറ്റിക്കൽ മെസേജ് ആണ്.

വികാരി കൊച്ചച്ചൻ – കത്തോലിക്കാ സഭകളെ പോലെ ഘടനാപരമായ അപ്രമാദിത്തം യാക്കോബായ- ഓർത്തഡോക്സ് പൗരോഹിത്യത്തിന് ഇല്ല. ക്രിസ്ത്യൻ മൊറാലിറ്റിയുടെ ഈശ്വരബിംബമായ വെർജിനിറ്റിയുടെ പ്രത്യക്ഷ അഭാവം അവരുടെ പ്രതിപുരുഷ പരിവേഷത്തിന് കനം കുറയ്ക്കുന്നുണ്ട്. പള്ളിയിൽ അവസാന വാക്ക് വികാരി അല്ല,’കമ്മറ്റി’ എന്നറിയപ്പെടുന്ന കാശുള്ള കോൺഗ്രസ്കാരാണ്. വല്യ പ്രമാണിക്ക് ഇഷ്ടക്കേട്ടുള്ള അച്ചന് ഇടവക ജീവിതം നരകം ആയിരിക്കും. അയാളെ ഓടിച്ചിട്ട് കുത്തും.വിവാഹം കഴിച്ചവർ ആണെങ്കിലും അവരുടെ സ്ത്രീബന്ധങ്ങളെ ഇടവക വയസ്സന്മാർ ഒളിച്ചു പിന്തുടരും ( ഒരുപിടി ഓർത്തഡോക്സ് അച്ചന്മാർ ഈയിടെയായി ലൈംഗിക വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട് ). തങ്ങളുടെ ബഹുമാനം ഈ ചെറുപ്പക്കാർ കൃത്രിമമായി ഉണ്ടാക്കി എടുക്കണം.

അതിനിക്കൂട്ടർ സർവ്വ അഭ്യാസവും എടുക്കും. പ്രായത്തിന് ചേരാത്ത കാർന്നോത്തം അഭിനയിക്കും. വല്യ വാർത്തമാനത്തിന് ശ്രമിക്കും. (എല്ലാവരെയും പള്ളിയിൽ എത്തിക്കുക, പെൺകുട്ടികൾ അന്യസഭക്കാരുമായി വിവാഹിതരാകാതിരിക്കുക, തുടങ്ങിയ ഭാരിച്ച അരമന ടാസ്‌കും ഇതുങ്ങളുടെ തലയിൽ ഉണ്ട് ). പാവപ്പെട്ട കുടുംബ സാഹചര്യത്തിൽ നിന്ന് വരുന്ന ഈ ന്യൂജെൻ പുരോഹിതർ എത്ര മസിലു പിടിച്ചാലും ജോമോനെ പോലെ ഒരു പ്രമാണി കൈ വിരിച്ചു വിലങ്ങനെ നിന്നാൽ ഇതുങ്ങളുടെ സഭാഭരണം കോഞ്ഞാട്ടയാവും, വൈകാതെ മറ്റൊരിടത്തേക്ക് തട്ടും.സമുദായം, ആണധികാരം, സ്വത്ത്, ഇതു മൂന്നും ഏറിയും കുറഞ്ഞും വലിയൊരു ജനവിഭാഗത്തെ സ്വാഭാവികമായി പ്രതിനിധീകരിക്കുന്നുണ്ട് ‘ജോജി’യിലെ കഥാപാത്രങ്ങൾ… “

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.