‘മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തില്‍ മാജിക് കാണിക്കുന്നവരാണ്’, മമ്മൂട്ടി സാര്‍ സെറ്റില്‍ അല്പം സീരിയസാണെന്ന് നടി ആന്‍ഡ്രിയ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്ത് വഴി മാറുകയായിരുന്നു. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആന്‍ഡ്രിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ഫയര്‍മാന്‍ എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു. പൊതുവെ മലയാള സിനിമാ രംഗത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും തുറന്നു പറയാറുള്ളത്.

ഇപ്പോള്‍ മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയത്തില്‍ മാജിക് കാണിക്കുന്നവരാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്. മാത്രവുമല്ല, രണ്ടുപേര്‍ക്കുമൊപ്പം ഒന്നിച്ചഭിനയിച്ചപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങളെ ആന്‍ഡ്രിയ മനസ് തുറന്നു. മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നുള്ള ചോദ്യത്തിന് ആന്‍ഡ്രിയ നല്‍കിയ മറുപടി ഇതായിരുന്നു. അവര്‍ രണ്ടുപേരും സ്‌ക്രീനില്‍ മാജിക് കാണിക്കും എന്നാണ്. പിന്നെ അവരെ രണ്ടുപേരെയും കാണാന്‍ നല്ല ഭംഗിയാണെന്നും ആന്‍ഡ്രിയ പറയുന്നു. കൂടാതെ, അവര്‍ രണ്ടുപേരും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും, മമ്മൂട്ടി സാര്‍ സെറ്റില്‍ കുറച്ച് സീരിയസാണ്. എന്നാല്‍ മോഹന്‍ലാല്‍ സാര്‍ സെറ്റില്‍ നല്ല ജോളിയാണ് എന്നാണ് താരം പറയുന്നത്.

അതുപോലെ, മോഹന്‍ലാല്‍ സാര്‍ സെറ്റിലേക്ക് നല്ല ഫുഡൊക്കെ കൊണ്ടുവരും. പ്രധാനമായും മീന്‍. മമ്മൂട്ടി സാര്‍ സെറ്റിലേക്ക് ബിരിയാണി കൊണ്ടുവരാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ തനിക്ക് ഇതുവരെ കിട്ടിയില്ല. ഇനി കാണുമ്പോള്‍ ഞാന്‍ ചോദിക്കാം എനിക്കും കൂടെ ബിരിയാണി തരാന്‍. താരം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ മലയാള ചലച്ചിത്ര രംഗത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. മലയാള ചിത്രങ്ങള്‍ തനിക്ക് വളരെ ഇഷ്ടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമ ഇന്‍ഡസ്ട്രി മലയാളമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. നല്ല ആശയമുള്ള സിനിമകള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.

Related Posts