‘അന്ന് ആഗ്രഹിച്ചത് ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം, ഇന്ന് ജോജു സ്വന്തമാക്കിയത് ഇതെല്ലാം… വീഡിയോ പുറത്തുവിട്ട് അഖില്‍ മാരാര്‍
1 min read

‘അന്ന് ആഗ്രഹിച്ചത് ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം, ഇന്ന് ജോജു സ്വന്തമാക്കിയത് ഇതെല്ലാം… വീഡിയോ പുറത്തുവിട്ട് അഖില്‍ മാരാര്‍

മലയാള സിനിമയില്‍ സജീവമായ നടനും, ഏറെ ആരാധകര്‍ ഉള്ള നടനുമാണ് ജോജു ജോര്‍ജ്ജ്. മഴവില്‍ കൂടാരം എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ, ആ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും, അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു. അതുപോലെ, ചോള, ജോസഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും ജോജു കരസ്ഥമാക്കി.

ഇപ്പോഴിതാ, ജോജുവിനെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഒരു വീഡിയോയുമാണ് വൈറലായിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ സ്വന്തമായുള്ള ജോജുവിന്റെ വാഹനങ്ങളുടെ വീഡിയോയാണ് അഖില്‍ മാരാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുള്ളത്. അഖില്‍ മാരാര്‍ പങ്കുവെച്ച വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം കഷ്ടപ്പാടിലൂടെ ജോജു നേടിയെടുത്ത സമ്പാദ്യം. സ്വന്തമായി ഒരു സാന്‍ട്രോ കാര്‍ സ്വന്തമാക്കണും, സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം ചെയ്യണമെന്നുമായിരുന്നു ജോജുവിന്റെ ആഗ്രഹമെന്നും, അതിനുവേണ്ടി അതിനു വേണ്ടി ജോജു 15 വര്‍ഷം അലഞ്ഞെന്നും സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

എന്നാല്‍ കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിര്‍മ്മാതാവാക്കി. ഒന്നുമില്ലായ്മയില്‍ നിന്ന് ആഗ്രഹിച്ചത് നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോര്‍ജ് എന്നാണ് അഖില്‍ പറഞ്ഞത്. വാഹനങ്ങളെ മക്കളെപ്പോലെ സ്‌നേഹിക്കുന്ന ഒരു വണ്ടിപ്രാന്തന്റെ വീടിനു മുന്നില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോള്‍ അതങ്ങു ഞാന്‍ ക്യാമറയില്‍ ആക്കി എന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനം ഇത്തരം ജീവിതങ്ങള്‍ ആണല്ലോ അഖില്‍ കുറിച്ചു. അതേസമയം, അഖില്‍ പങ്കുവെച്ച വീഡിയോയില്‍ പോര്‍ഷെ കെയിന്‍, ബിഎംഡബ്ല്യു എം3, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ഔഡി ആര്‍എസ് 7, മിനി കൂപ്പര്‍, മിറ്റ്‌സ്തുബിഷി പജീറോ, ജീപ്പ് റാംഗ്ലര്‍ തുടങ്ങിയ ആഡംബര കാറുകളും ട്രയംഫ്, ബിഎംഡബ്ല്യു സ്‌കൂട്ടര്‍ സി 400 ജിടി തുടങ്ങിയ ഇരുചക്ര വാഹനങ്ങളും കാണാം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘സ്വന്തമായി ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം. ഇതായിരുന്നു ആഗ്രഹം. അതിനു വേണ്ടി അയാള്‍ 15 വര്‍ഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിര്‍മാതാവാക്കി. ഒന്നുമില്ലായ്മയില്‍നിന്ന് ആഗ്രഹിച്ചത് നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോര്‍ജ്. വാഹനങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ഒരു വണ്ടിപ്രാന്തന്റെ വീടിനു മുന്നില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോള്‍ അതങ്ങു ഞാന്‍ ക്യാമറയില്‍ ആക്കി എന്നു മാത്രം. സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനം ഇത്തരം ജീവിതങ്ങള്‍ ആണല്ലോ’.

https://fb.watch/fzSV1la6ft/